Kerala Nirmal Lottery NR-193 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-193 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. NS-753748 എന്ന ടിക്കറ്റ് നമ്പറാണ് ഒന്നാം സ്ഥാനത്തിനു അർഹമായത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. NO-531207 എന്ന ടിക്കറ്റ് നമ്പറാണ് രണ്ടാം സമ്മാനത്തിനു അർഹമായത്. NN-576595, NO-361262, NP-143112, NR-833009, NS-702743, NT-119707, NU-474215, NV-498512, NW-195561, NX-114310, NY-410997 and NZ-528436 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

Read More: Kerala Akshaya Lottery AK-466 Result: അക്ഷയ AK-466 ഭാഗ്യക്കുറിയുടെ ഫലം അറിയാം; ഒന്നാം സമ്മാനം പുനലൂരിൽ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-466 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ഒന്നാം സമ്മാനം കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ ടിക്കറ്റിനാണ്. AN 489735 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ AW 407669 എന്ന നമ്പരിലുള്ള ടിക്കറ്റും സ്വന്തമാക്കി. അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.