scorecardresearch

Kerala Nirmal Lottery NR-160 Result: നിർമ്മൽ NR-160 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ ടിക്കറ്റിന്

Kerala Nirmal Lottery NR-160 Result: നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

Kerala Nirmal Lottery NR-160 Result: നിർമ്മൽ NR-160 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ ടിക്കറ്റിന്
Kerala Nirmal Lottery NR-122 Result today

Kerala Nirmal Lottery NR-160 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-160 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ NF 101793 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ NJ 293905 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Karunya Lottery KR 435 Result: കാരുണ്യ KR 435 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Nirmal Lottery NR-160 Result, kerala lottery, ie malayalam

നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-303 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ PW 592252 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ PW 217795 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. കാരുണ്യ പ്ലസ് KN-302 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

Read More: Kerala Karunya Plus KN-303 Lottery Result: കാരുണ്യ പ്ലസ് KN-303 ലോട്ടറി, ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫെബ്രുവരി 10ന് നടന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ്. ബി.ആര്‍. 71-ാമത് നറുക്കെടുപ്പില്‍ കൂത്തുമ്പ് പയ്യന്‍ ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത രാജനാണ് ഭാഗ്യശാലി.

ടിക്കറ്റ് വില്‍പ്പനയിലൂടെ 98.69 കോടി രൂപയാണ് ഇത്തവണ ലോട്ടറി വകുപ്പിനു ലഭിച്ചത്. ഒപ്പം 12 ശതമാനം ജിഎസ്ടിയായി 11.84 കോടി രൂപയും ലഭിക്കും. 29.93 കോടി രൂപയാണു സര്‍ക്കാരിനു ലഭിക്കുന്ന മൊത്തം ലാഭം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala nirmal lottery nr 160 result

Best of Express