Kerala Nirmal Lottery NR-139 Result @keralalotteryresult.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-139 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ NU 239711 എന്ന ടിക്കറ്റ് നമ്പറിനാണ്. തൃശൂർ ജില്ലയിൽ വിറ്റ NZ 667112 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും.
Kerala Karunya Lottery KR-414 Result: കാരുണ്യ KR-414 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ ഫലം സെപ്റ്റംബർ 19ന് പ്രഖ്യാപിച്ചു. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴയിൽനിന്നുളള ടിക്കറ്റിനാണ്. TM 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഓണം ബംപറിന്റെ സമ്മാനത്തുക.
Read More: Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു
കരുനാഗപ്പളളി ചുങ്കത്ത് ജുവലറിയിലെ ജീവനക്കാർക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ആറു ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കരുനാഗപ്പിള്ളി ഷോറൂമിലെ സെയില്സ്മാന്മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന് തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിവേക് ഒഴികെ മറ്റ് അഞ്ച് പേരും ആറ് വര്‍ഷത്തിലേറെയായി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ്. വിവേക് രണ്ട് വര്‍ഷമായി ചുങ്കത്ത് ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു.
ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിക്കുന്നയാൾക്ക് എല്ലാ നികുതിയും കിഴിച്ച് 6,18,36,480 രൂപയാണ് കയ്യിൽ കിട്ടുക. 10 ശതമാനം ഏജൻസി കമ്മിഷനായും ബാക്കി തുകയുടെ 30 ശതമാനം ആദായ നികുതിയായും കുറയ്ക്കുന്നതിനാലാണിത്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്. പൗർണമി ലോട്ടറി, വിൻ-വിൻ ലോട്ടറി, സ്ത്രീ ശക്തി ലോട്ടറി, അക്ഷയ ലോട്ടറി, കാരുണ്യ പ്ലസ് ലോട്ടറി, നിർമ്മൽ ലോട്ടറി, കാരുണ്യ ലോട്ടറി എന്നിവയാണ് ദിവസേന നറുക്കെടുക്കുന്ന ലോട്ടറികൾ.