scorecardresearch
Latest News

Kerala Nirmal Lottery NR-130 Result: നിർമ്മൽ NR-130 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

Kerala Nirmal Lottery NR-130 Result: നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

Kerala Nirmal Lottery NR-130 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-130 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. NF 612272 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് NL 392584 എന്ന നമ്പറിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്.

Read More: Karunya Lottery KR 405 Result: കാരുണ്യ KR 405 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Nirmal Lottery NR-130 Result, kerala lottery, ie malayalam

നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Also Read: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപർ; ആദ്യ വിൽപ്പന നാളെ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബംപർ ലോട്ടറിയായ മൺസൂൺ ബംപർ BR 68 ന്റെ ഫലം പ്രഖ്യാപിച്ചു. ME 174253 (കണ്ണൂർ) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം MA 346416 (മലപ്പുറം), MB 496638 (എറണാകുളം), MC 297201 (കാസർകോട്), MD 347667 (വയനാട്), ME 350468 (കാസർകോട്) എന്നീ ടിക്കറ്റുകൾക്കാണ്.

Read More: Kerala Monsoon Bumper BR 68 Lottery Result: മൺസൂൺ ബംപർ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം കണ്ണൂരിന്

200 രൂപയുള്ള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും.

അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്. MA, MB, MC, MD, ME എന്നീ 5 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് പുറത്തിറക്കിയിട്ടുളളത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-274 ഭാഗ്യക്കുറിയുടെ ഫലവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. PG 218078 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയത് PC 783252 എന്ന നമ്പരാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും.

Read More: Kerala Karunya Plus KN-274 Lottery Result: കാരുണ്യ പ്ലസ് KN-274 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala nirmal lottery nr 130 result