Kerala Nirmal Lottery NR-122 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR-122 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also Read: Kerala Nirmal Lottery NR-121 Result: നിർമ്മൽ NR-121 ഭാഗ്യക്കുറി ഫലം; ഒന്നാം സമ്മാനം കണ്ണൂരിന്

നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Also Read: Kerala Lottery Sthree Sakthi SS-158 Result: സ്ത്രീ ശക്തി SS-158 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

Also Read: Kerala Vishu Bumper Lottery Result 2019: വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നലെ നടന്നിരുന്നു. എറണാകുളം ജില്ലയിലാണ് (ടിക്കറ്റ് നമ്പർ UB 532395) ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിയ്ക്ക് ലഭിക്കുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പ് സമ്മർ ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് വിഷു ബംപർ BR 67. നറുക്കെടുപ്പിന്റെ വിശദമായ ഫലം www.malayalam.indianexpress.com ൽ അറിയാം.

Also Read: Karunya Plus KN-266 Lottery Result: കാരുണ്യ പ്ലസ് KN-266 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-266 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ (ടിക്കറ്റ് നമ്പർ PB 300702), എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Also Read: നാഗമ്പടം മേൽപ്പാലം പൊളിക്കുന്നു: അടുത്ത മൂന്ന് ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കൂടുതൽ ലോട്ടറി ഫലങ്ങൾ അറിയുന്നതിന് malayalam.indianexpress.com എന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.