Kerala Nirmal Lottery NR-121 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR-121 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കണ്ണൂരിനാണ്. ടിക്കറ്റ് നമ്പർ NV 203241. രണ്ടാം സമ്മാനം വയനാട് ജില്ലയിലെ NS 129830 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങി. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
കേരള സംസ്ഥാന വകുപ്പിന്റെ കാരുണ്യ പ്ലസ് KN-265 ഭാഗ്യക്കുറിയുടെ ഫലം മെയ് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയില്‍ (ടിക്കറ്റ് നമ്പര്‍ PX399784), എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-157 ഭാഗ്യക്കുറിയുടെ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം SA 362040 (പത്തനംതിട്ട) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SD 443726 (പാലക്കാട്) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-512 ഭാഗ്യക്കുറിയുടെ ഫലം തിങ്കളാഴ്ച (മേയ് 13) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം WA 397000 (ഇടുക്കി) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം WE 678516 (എറണാകുളം) ടിക്കറ്റിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
കേരള സംസ്ഥാന ലോട്ടറി വകുപ്പ് അടുത്തതായി നറുക്കെടുക്കുന്ന ബംപർ ഭാഗ്യക്കുറി വിഷു ബംപർ 2019 (BR-67) ആണ്. അഞ്ച് കോടി രൂപയാണ് വിഷു ബംപറിലെ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. ആറ് പേർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ് രണ്ടാം സമ്മാനം. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.