നിപ: വീണ്ടും ആശ്വാസം; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകൾ കൂടി നെഗറ്റീവ്

ഇനി 21 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു

Veena George, വീണ ജോർജ്, Health Minister, ആരോഗ്യ മന്ത്രി, Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരൻ മരിച്ചതിനെത്തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ കൂടി ഫലങ്ങൾ നെഗറ്റീവ്. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഹൈ റിസ്കിൽ പെടുന്ന 30 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇവർക്കാർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 21 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ലാബിൽ പരിശോധിച്ച 15 സാമ്പിളുകളും പുണെ എൻഐവിയിൽ പരിശോധിച്ച അഞ്ച് സാമ്പിളുകളുമാണ് ഏറ്റവും ഒടുവിൽ നെഗറ്റീവായത്. കഴിഞ്ഞദിവസം പൂണെ എൻഐവിയിൽ പരിശോധിച്ച എട്ടും മെഡിക്കൽ കോളജിൽ പരിശോധിച്ച രണ്ടും സാമ്പിളുകൾ നെഗറ്റീവായിരുന്നു.

നിലവിൽ 68 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇന്നലെ രാത്രി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ ഉൾപ്പടെ എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജീവികളിൽനിന്നു സാമ്പിൾ ശേഖരിക്കുന്ന കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. ഭോപാലിലെ എൻഐവി ലാബിൽ നിന്നുള്ള സംഘം അടുത്ത ദിവസം കോഴിക്കോട്ടെത്തി ജീവികളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. നിപയെ തുടർന്ന് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്ന് ചർച്ചയ്ക്കു ശേഷം തീരുമാനിക്കും.

Also Read: നിപ: കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ആശാവഹം; മറ്റു ജില്ലകളില്‍നിന്നുള്ള 35 പേര്‍ സമ്പര്‍ക്ക പട്ടികയിലെന്ന് മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala nipah updates health minister veena george press meet

Next Story
മുഖ്യമന്ത്രി പിതൃതുല്യൻ; അദ്ദേഹത്തിന് ശാസിക്കാമെന്ന് കെ ടി ജലീൽKT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com