/indian-express-malayalam/media/media_files/2025/11/19/sabarimala-news-1-2025-11-19-20-08-01.jpg)
Kerala News Highlights
Kerala News Highlights: വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർഥാടകരെ കണ്ടെത്തി. തിരുനൽവേലിയിൽ നിന്നുള്ള 24 തീർഥാടകരാണ് കോന്നി കല്ലേലി വനത്തിനുള്ളിൽ കുടുങ്ങിയത്. അച്ചൻകോവിലിൽ നിന്നും കല്ലേലി കോന്നി വഴിയാണ് തീർത്ഥാടകർ സഞ്ചരിച്ചത്. നിലവിൽ വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി തീർത്ഥാടകർ സുരക്ഷിതമായി ഇരിക്കുകയാണ്. പോലീസും വനം വകുപ്പും ചേർന്നാണ് ഇവരെ കണ്ടെത്തിയത്.
- Dec 21, 2025 20:03 IST
വി. പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും
വി. പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി.
- Dec 21, 2025 18:14 IST
വിബി–ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു. ഇതോടെ ബിൽ നിയമമായി.
- Dec 21, 2025 16:32 IST
കടുവകളുടെ പ്രജനന കാലം; അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
വന പ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കും മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിനുള്ളില്‍ കടുവകളുടെ പ്രജനന കാലമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങൾക്ക് സമീപമുള്ളവർക്കാണ് നിർദേശം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ കടുവകള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കും.
- Dec 21, 2025 14:52 IST
ശുചിമുറികൾ കണ്ടെത്താൻ 'ക്ലൂ' മൊബൈൽ ആപ്പ്; ഉദ്ഘാടനം ഡിസംബർ 23-ന്
യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം'പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ'ക്ലൂ'(KLOO)മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. ഡിസംബർ 23-ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി
കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. - Dec 21, 2025 12:38 IST
ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കൽ നടപടി ഹൈക്കോടതി റദ്ദാക്കി
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേരള ഹൈക്കോടതി. ശബരിമല തീർഥാടകർക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിർമിക്കുന്നതിനായി തർക്കത്തിലുള്ള ഭൂമിയായ പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിന് അനുസൃതമായി 2022 ഡിസംബർ 30 ന്, ചെറുവള്ളി എസ്റ്റേറ്റും അതിനു പുറത്തുള്ള 307 ഏക്കറും ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സർക്കാർ നടപടിയ്‌ക്ക് എതിരായി അയന ചാരിറ്റബിൾ ട്രസ്റ്റും മാനേജിങ് ട്രസ്റ്റി ഡോ. സിനി പുന്നൂസും സമർപ്പിച്ച ഒരു റിട്ട് ഹർജിയിൽ 2013 ലെ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം പ്രക്രിയയിൽ പിഴവ് വന്നതായി കോടതി കണ്ടത്തുകയും നഷ്‌ടപരിഹാരം നൽകണമെന്ന് വിധിക്കുകയും ചെയ്‌തു.
- Dec 21, 2025 11:48 IST
വാളയാർ ആൾകൂട്ടക്കൊലപാതകം: സ്‌ത്രീകള്‍ ഉള്‍പ്പെടെ 15 പേർ പ്രതിപ്പട്ടികയിൽ
പാലക്കാട് വാളയാറിലെ ആൾകൂട്ടക്കൊലപാതകത്തിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us