/indian-express-malayalam/media/media_files/j0pL2F5VsOqnhtPaZIEc.jpg)
Kerala News Live Updates
Kerala News Highlights: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും കുത്തേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻറെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലർച്ചെയാണ് മരിച്ചത്.
- Aug 03, 2025 20:34 IST
കേരള സിനിമ പോളിസി കോണ്‍ക്ലേവിന് തിരശ്ശീലവീണു; സമഗ്ര സിനിമാ നയം മൂന്നുമാസത്തിനകമെന്ന് മന്ത്രി
സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവിന് തിരശീലവീണു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും മലയാള സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സമഗ്ര സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
- Aug 03, 2025 17:38 IST
ആക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ
പട്ടിക ജാതി വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെ അടൂര്‍ ഗോപാലകൃഷ്ണൻ. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സിനിമ കോണ്‍ക്ലേവിലായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.
- Aug 03, 2025 16:07 IST
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത മാസം സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത മാസം സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
- Aug 03, 2025 13:13 IST
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും-മന്ത്രി പി രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവർണറുമായുള്ള ചർച്ചകൾ പോസിറ്റീവാണ്. വി.സി നിയമനത്തിൽ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ഉണ്ട്. ഉത്തരവിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കാര്യങ്ങൾ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.ഉത്തരവ് വരുന്നതിനു മുൻപ് ഗവർണർ സർക്കാർ തർക്കം ആരംഭിച്ചിരുന്നു. പ്രശ്നത്തിൽ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചർച്ചകൾ എല്ലാം പോസിറ്റീവ് ആണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു.
- Aug 03, 2025 12:50 IST
നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി; മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കേസ്
മൂന്നാര്‍ പഞ്ചായത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. ഇരുന്നൂറോളം തെരുവ്- വളര്‍ത്ത് നായകളെയാണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കുഴിച്ച് മൂടിയത്. ഇടുക്കി അനിമല്‍ റെസ്‌ക്യു ടീം നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസ് എടുത്തു
- Aug 03, 2025 11:49 IST
കണ്ണൂരിലെ 'രണ്ടു രൂപ ഡോക്ടര്‍' അന്തരിച്ചു
കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു താണ മാണിക്കക്കാവിന് സമീപത്തെ രൈരു ഗോപാല്‍ ചികിത്സ നല്‍കിയിരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.
- Aug 03, 2025 11:22 IST
ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതിയും. ഡിസംബറിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ ഉണ്ട്. ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ, രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്.
- Aug 03, 2025 10:47 IST
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ബി അജയകുമാര്‍ അന്തരിച്ചു
മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ (48) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദര്‍ശനം.സംസ്‌കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ നടക്കും. ദലിത് ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്‌സ് (RIGHTS) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരുന്നു.
നര്‍മ്മദ ബചാവോ ആന്ദോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
- Aug 03, 2025 10:46 IST
ആലുവ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി; ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടുന്നു
ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും...Read More
- Aug 03, 2025 10:45 IST
താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍, സമവായത്തിന് ശ്രമം
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന പോരിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. രാജ്ഭവനിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us