scorecardresearch

ജിഷ്‌ണുവിന്റെ മരണം അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് വി.എം.സുധീരൻ

ജിഷ്‌ണുവിന്റെ മരണമന്വേഷിക്കുന്ന അന്വേഷണ സംഘത്തെ അതിന്റെ ചീഫിനെ നിലനിർത്തി കൊണ്ട് പുനസംഘടിപ്പിക്കണം

ജിഷ്‌ണുവിന്റെ മരണം അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത നെഹ്രു കോളേജിൽ വിദ്യാർത്ഥി ജിഷ്‌ണുവിന്റെ മരണത്തിന്റെ അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

ഈ കാര്യത്തിൽ വേണ്ടതൊന്നും വേണ്ടത് പോലെ ചെയ്‌തിട്ടില്ല. പോസ്റ്റ് മോർട്ടം അട്ടിമറിച്ചുവെന്നുളളത് ജിഷ്‌ണുവിന്റെ മാതാപിതാക്കളും കുടുംബവും ആദ്യം മുതൽ തന്നെ പറയുന്നതാണ്. അതിനാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡ് അടിയന്തിരമായി രൂപികരിക്കേണ്ടതുണ്ട്. ജിഷ്‌ണുവിന്റെ കാര്യത്തിൽ ഫലപ്രദമായൊരു നടപടിയില്ലാത്തതാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്നും സുധീരൻ പറഞ്ഞു.

ജിഷ്‌ണുവിന്റെ മരണമന്വേഷിക്കുന്ന അന്വേഷണ സംഘത്തെ അതിന്റെ ചീഫിനെ നിലനിർത്തി കൊണ്ട് പുനസംഘടിപ്പിക്കണമെന്നും വി.എം.സുധീരൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news v m sudeeran against ldf government on suicide of jishnu

Best of Express