/indian-express-malayalam/media/media_files/2025/10/06/paliyekkara-toll-1-2025-10-06-11-31-22.jpg)
Kerala News Highlights
Kerala News Highlights:തൃശൂർ പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനം തുടരും. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ടോൾ നിരക്ക് കുറക്കുന്നതിൽ നിലപാടറിയിക്കാൻ കേന്ദ്രം സാവകാശം തേടിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ടോൾ വിലക്ക് നീട്ടിയിരുന്നു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിന്മേലാണ് നടപടി.
- Oct 10, 2025 21:27 IST
പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘർഷം; ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവർക്ക് പരിക്ക്
പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാര്‍ക്കും പരിക്കുണ്ട്. മുഖത്ത് പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം.
- Oct 10, 2025 17:26 IST
ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update - MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.
- Oct 10, 2025 16:05 IST
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരും
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരും. ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സംയുക്ത യോഗം മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. ആശുപത്രി ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുക, ആശുപത്രിയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങി വിവിധ നിർദ്ദേശങ്ങളാണ് യോഗം മുന്നോട്ട് വെച്ചത്.
- Oct 10, 2025 12:47 IST
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, ജുഡീഷ്യല്‍ കമ്മീഷൻ ശുപാർശകളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
- Oct 10, 2025 11:32 IST
മംഗള എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാർ; ട്രെയിനുകൾ വൈകിയോടുന്നു
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വെച്ച് പുലര്‍ച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എന്‍ജിന്‍ കൊണ്ടുവന്ന് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകള്‍ കടത്തിവിട്ടത്. തകരാര്‍ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു.
- Oct 10, 2025 11:30 IST
സ്ത്രീയെ കബളിപ്പിച്ച് തട്ടിയത് 45 ലക്ഷവും സ്വർണവും; പാസ്റ്റർ അറസ്റ്റിൽ
സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.മണർകാട് സ്വദേശിനിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. പിന്നീട് കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധി പേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
- Oct 10, 2025 11:05 IST
ശബരിമലയിലെ സ്വർണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റു: ദേവസ്വം വിജിലൻസ് റിപ്പോർട്ട്
ശബരിമലയിലെ സ്വർണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. വിൽപ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനെന്നും റിപ്പോർട്ടിൽ പറയുന്നു. അൽപ്പ സമയം മുൻപാണ് ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. 20 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.