scorecardresearch

Kerala News Highlights: എയിംസിന് ആലപ്പുഴയിൽ സ്ഥലത്തിന് ഉറപ്പ് ലഭിച്ചാൽ തുടർനടപടി: സുരേഷ് ഗോപി

Kerala News Highlights: മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

Kerala News Highlights: മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sureshgopi

Kerala News Highlights

Kerala News Highlights: എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകും. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment

രേഖാമൂലം സ്ഥലം സർക്കാർ അറിയിക്കണം. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റും എന്നത് രേഖാമൂലം അറിയിക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെയെങ്കിൽ പദ്ധതി യാഥാർത്ഥ്യമാക്കാം എന്ന് ജെപി നദ്ദ തന്നെ അറിയിച്ചതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തിൽ ഒറ്റവാക്കിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താൻ ഭക്തനാണ് എന്നായിരുന്നു

  • Oct 09, 2025 17:52 IST

    തളിപ്പറമ്പിൽ വൻ തീപിടിത്തം

    തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.



  • Oct 09, 2025 16:53 IST

    സാഹിത്യ നൊബേൽ എഴുത്തുകാൻ ലാസ്‌ലോ ക്രാസ്നഹോർകയിക്ക്

    സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാൻ ലാസ്‌ലോ ക്രാസ്നഹോർകയിക്ക് ലഭിച്ചു.



  • Advertisment
  • Oct 09, 2025 16:15 IST

    മുൻ ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച സംഭവം; മൂന്നു പേർ പിടിയിൽ

    ഒറ്റപ്പാലം വാണിയംകുളത്ത് മുൻ ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



  • Oct 09, 2025 13:07 IST

    ശബരിമല സ്വർണപ്പാളി മോഷണം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം

    ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോ​ഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.



  • Oct 09, 2025 13:06 IST

    ബോഡി ഷെയ്മിങ്ങില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

    മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെ ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണത്തില്‍ പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ആശിര്‍വാദത്തോടെ നിയമസഭയില്‍ എന്തെല്ലാമാണ് വിളിച്ചു പറഞ്ഞിട്ടുള്ളത് എന്നും മന്ത്രി രാജേഷ് ചോദിച്ചു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.

     



  • Oct 09, 2025 13:05 IST

    ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍

    ശബരിമല ക്ഷേത്രത്തില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ . അത്തരം പ്രവൃത്തി ചെയ്തവരെ കയ്യാമം വെച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ ശേഷിയുള്ള സര്‍ക്കാരാണ് ഇന്നു കേരളത്തിലുള്ളത്. നിശ്ചയമായും അതു ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞു.

     



  • Oct 09, 2025 11:49 IST

    കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം

    കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

     



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: