Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

Kerala News Highlights: മുഖ്യമന്ത്രിക്കെതിരായ അപകീർത്തി സന്ദേശം; കെഎസ്ആർടിസി ജീവനക്കാരന്റെ സസ്പെൻഷൻ റദ്ദാക്കി

Kerala News Highlights: കെഎസ്ആർടിസിയുടെ ആനവണ്ടി എന്ന വാട്സാപ്പ് കൂട്ടയ്മയിൽ മുഖ്യമന്ത്രിക്കെതിരെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പ്രശാന്തിനെതിരായ ആരോപണം

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

Kerala News Live Updates: കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി.
ട്രാൻസ്പോർട് കോർപറേഷൻ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പാറശാല ഡിപ്പോയിലെ കണ്ടക്ടർ പ്രശാന്തിന്റെ സസ്പെൻഷനാണ് കോടതി റദ്ദാക്കിയത്.

പ്രശാന്തിനെ അച്ചടക്ക നടപടിക്രമങ്ങൾ പാലിച്ച് സർവീസിൽ തിരികെ പ്രേവേശിപ്പിക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. കെഎസ്ആർടിസിയുടെ ആനവണ്ടി എന്ന വാട്സാപ്പ് കൂട്ടയ്മയിൽ മുഖ്യമന്ത്രിക്കെതിരെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പ്രശാന്തിനെതിരായ ആരോപണം. സസ്പെൻഷൻ ചോദ്യം ചെയ്ത് പ്രശാന്ത്
സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

Live Blog


20:56 (IST)01 Oct 2019

കടൽപ്പാലത്തിന്റെ ഔരു ഭാഗം തകർന്നുവീണു

കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ കടൽപ്പാലം തകർന്നുവീണ് അപകടം. പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം തുടരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. 

19:34 (IST)01 Oct 2019

വീണ്ടും കസ്റ്റഡി മരണം

കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് മരിച്ച നിലയില്‍. എക്‌സൈസ് കസ്റ്റഡിയിലുള്ള പ്രതി മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നു എന്നാണ് വിവരം.

19:15 (IST)01 Oct 2019

വോട്ട് കച്ചവട ആരോപണങ്ങൾ നിഷേധിച്ച് പിണറായി

വോട്ട് കച്ചവട ആരോപണത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെ കുറിച്ചും എല്‍ഡിഎഫിനെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സിപിഎം-ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “സിപിഎമ്മിനെ കുറിച്ചും എല്‍ഡിഎഫിനെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. കുറച്ച് വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതുതന്നെയാണ് ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങള്‍ കാണുന്നത്.” പിണറായി വിജയന്‍ പറഞ്ഞു.

19:14 (IST)01 Oct 2019

പാലായിൽ വോട്ട് കച്ചവടം നടന്നെന്ന് മുല്ലപ്പള്ളി

വോട്ട് കച്ചവട ആരോപണം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. പാലായിൽ എൽഡിഎഫ് വിജയിച്ചത് വോട്ട് കച്ചവടത്തിലൂടെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പാലായിൽ സിപിഎം-ബിജെപി വോട്ട് കച്ചവടം നട്ടന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. 

17:49 (IST)01 Oct 2019

ബന്ദിപൂരിൽ കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി

ബന്ദിപൂരിലെ യാത്രാനിരോധനത്തിൽ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനോട് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. 

17:45 (IST)01 Oct 2019

വിജ്ഞാപനം ഉടൻ

ദേശീയപാതാ വികസനത്തിൽ കേന്ദ്ര വിജ്ഞാപനം ഉടൻ. സ്ഥലമേറ്റെടുപ്പിൽ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്നതിലാണ് കേന്ദ്രം വിജ്ഞാപനം ഇറക്കുക

17:44 (IST)01 Oct 2019

ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിൽ ഉത്തരവാദിത്തമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

16:29 (IST)01 Oct 2019

സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോൺഗ്രസ്

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ധാരണയുണ്ടെന്നു കോണ്‍ഗ്രസ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അടക്കം ഇത് പ്രകടമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ആരോപിച്ചു.  സിപിഎം-ബിജെപി ധാരണയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പോലും അതിനെ നിഷേധിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു. യുവാക്കളെ മത്സരരംഗത്തിറക്കാൻ കോൺഗ്രസിനെ കണ്ടാണ് സിപിഎം പഠിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

15:09 (IST)01 Oct 2019

പിറവം വലിയ പള്ളിയിൽ ഞായറാഴ്‌ചകളിൽ കുർബാന അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

പിറവം വലിയ പള്ളിയിൽ ഞായറാഴ്‌ചകളിൽ കുർബാന അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഞായറാ‌ഴ്‌ച ഒഴികെയുള്ള മറ്റ് ദിവസങ്ങളിലെ ആരാധനാ സൗകര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഞായറാഴ്ചകളിൽ എല്ലാ ഇടവകാംഗങ്ങൾക്കും പ്രവേശനം നൽകാൻ കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്ന് യാക്കോബായ പക്ഷത്തിന് കോടതി കർശന നിർദേശം നൽകി. ക്രമസമാധാന വിഷയത്തിൽ കോടതിയുടെ നിലവിലെ ഉത്തരവ് കർശനമായി പാലിക്കണമെന്നും കോടതി നിർദേശച്ചു. സംസ്‌കാര ചടങ്ങുകളും നിയമാനുസൃതം തുടരണമെന്ന് ഹെെക്കോടതി ഉത്തരവിട്ടു.

14:50 (IST)01 Oct 2019

പാലാരിവട്ടം അഴിമതിക്കേസ്; ടെൻഡർ രേഖയിൽ അട്ടിമറിയുണ്ടെന്ന് വിജിലൻസ്

പാലാരിവട്ടം പാലം നിർമാണത്തിലെ കരാർ സുമിത് ഗോയലിന്റെ ആർഡിഎസ് കമ്പനിക്ക് ലഭ്യമാക്കാൻ ടെൻഡർ രേഖകൾ അട്ടിമറിച്ചെന്ന്
വിജിലൻസ് കോടതിയിൽ . ടി .ഒ.സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് അട്ടിമറി നടന്നതായി വിജിലൻസ് കോടതിയെ അറിയിച്ചത്.  രേഖകൾ സഹിതമാണ് വിജിലൻസ് കോടതിയിൽ ഇക്കാര്യം പറഞ്ഞത് . ടെൻഡർ രജിസ്റ്ററും ടെൻഡർ
രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടന്നും രജിസ്റ്ററിൽ നിന്ന് വ്യത്യസ്തമായി ടെൻഡർ രേഖകളിൽ പിന്നിട് തുക എഴുതിച്ചേർത്തതായും
വിജിലൻസ് അറിയിച്ചു . കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിനെ ഒഴിവാക്കാനാണ് രേഖകളിൽ കൃത്രിമം നടത്തിയതെന്നും വിജലൻസ് വ്യക്തമാക്കി .

13:00 (IST)01 Oct 2019

ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല

എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് ഇന്ന് കേസ് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണനയ്ക്ക് വരില്ലെങ്കിലും ഒക്ടോബർ രണ്ടാം വാരം ലാവലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരായ കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവർ വിചാരണ നേരിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണിപ്പോൾ സുപ്രീംകോടതി മാറ്റി വച്ചിരിക്കുന്നത്. 

12:06 (IST)01 Oct 2019

വോട്ടു കച്ചവടം നടത്തി പരിചയം യുഡി.എഫിനും ബിജെ.പിയ്ക്കും: സിപിഎം

വോട്ടുകച്ചവട ആരോപണത്തില്‍ മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വോട്ടു കച്ചവടം നടത്തേണ്ട ആവശ്യം എല്‍ഡിഎഫിന് ഇല്ലെന്നും വോട്ടു കച്ചവടം നടത്തി പരിചയം യുഡി.എഫിനും ബിജെ.പിയ്ക്കുമാണെന്നാണ് സിപിഎം മറുപടി നല്‍കിയത്.

കോ-ലീ-ബി സഖ്യം പരസ്യമായ രഹസ്യമാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആരോപിച്ചു.’പരാജയഭീതി കൊണ്ടാണ് യുഡിഎഫും ബി.ജെ.പിയും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിനെ ഇത്തരം ആരോപണങ്ങളൊന്നും സ്വാധീനിക്കില്ല.ആരോപണങ്ങള്‍ ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയും’.ജില്ലാ സെക്രട്ടറി പറഞ്ഞു

10:59 (IST)01 Oct 2019

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം: മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എംപി രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതിന് പുറമെ പ്രളയാദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചും പുനരധിവാസത്തെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയാണ് ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേ്ന്ദ്രവുമായി ചര്‍ച്ച നടത്തുണ്ടെന്നും വേഗം തന്നെ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ അറിയിച്ചു.

10:35 (IST)01 Oct 2019

മൂന്നാര്‍ ദേവികുളം മേഖല പഠനത്തിനുള്ള സര്‍വ്വകലാശാലയാണെന്ന് രേണുരാജ്

മൂന്നാര്‍ ദേവികുളം മേഖല പഠനത്തിനുള്ള സര്‍വ്വകലാശാലയാണെന്ന് ദേവികുളം മുന്‍ സബ്ബ് കലക്ടര്‍ രേണുരാജ്. മൂന്നാറിനെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം തെറ്റാണെന്ന് ഇവിടെ എത്തിയപ്പോള്‍ മനസിലായി. കൂടുതലും നിര്‍ധനരാണ് ഇവിടുത്തുകാര്‍. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്കായി നിത്യേന ഓഫീസുകള്‍ കയറി ഇറങ്ങുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇതിനായി കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി അളന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും എന്നാല്‍ പെട്ടെന്ന് സ്ഥാനമാറ്റം സംഭവിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ പറഞ്ഞു.

09:54 (IST)01 Oct 2019

മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി

മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ ഈ മാസം മൂന്നിനകം ഒഴിയണം. സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്ളാറ്റുടമകളുടെ പരാതി. മാറിത്താമസിക്കാന്‍ ഫ്ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്ളാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടന്‍ ഫ്ളാറ്റുടമകള്‍ക്ക് കൈമാറും.

09:30 (IST)01 Oct 2019

സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു

കു​തി​ച്ചു​യ​രു​ന്ന സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്നു. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഫെ​ഡ് മു​ഖേ​ന സ​വാ​ള എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. വ്യാ​ഴാ​ഴ്ച നാ​ഫെ​ഡ് വ​ഴി നാ​സി​ക്കി​ൽ​നി​ന്ന് സ​വാ​ള എ​ത്തി​ക്കും.

08:33 (IST)01 Oct 2019

ഉപതിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക ലഭിച്ചത് മഞ്ചേശ്വരത്താണ്. 13 പത്രികയാണ് മഞ്ചേശ്വരത്ത് സമര്‍പ്പിച്ചിട്ടുള്ളത്. എറാണുകളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ 10 പേരും കോന്നിയില്‍ ഏഴും അരൂരില്‍ ആറ് പേരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today october 1 kerala weather traffic news

Next Story
‘ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ല’; വ്യവസായ വകുപ്പില്‍ നിയമിച്ചത് പക പോക്കലെന്ന് ജേക്കബ് തോമസ്Jacob Thomas IPS
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express