Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Kerala News Today Highlights: ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ഫരയുന്നത് കേട്ട് നടക്കുകയല്ല വേണ്ടത്; ശ്യാമളക്കെതിരെ പി.ജയരാജൻ

Kerala news today in Malayalam with live updates of weather, traffic, train services and airlines:സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠിച്ച് ഇറങ്ങുന്നവർ കളക്ടറായാൽ ആദരിക്കുന്നത് പോലെ നല്ല കർഷകാനായാലും ആദരിക്കണമെന്നും മന്ത്രി

kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

Kerala News Today Highlights: കൊച്ചി: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥർക്കും അധ്യക്ഷയ്ക്കും വീഴ്ച പറ്റിയതായി പി.ജയരാജന്‍. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്ന് പി ജയരാജൻ പറഞ്ഞു. ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി.ജയരാജന്‍ കൂട്ടിച്ചേർത്തു. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടതെന്നും പി. ജയരാജൻ. ആന്തൂര്‍ സംഭവത്തെപ്പറ്റി വിശദീകരിക്കാനായി പാര്‍ട്ടി കണ്ണൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

സ്വന്തം മുറ്റത്ത് പച്ചക്കറി നടുന്ന ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേയായിരുന്നു മന്ത്രി ആളുകൾക്ക് മുന്നിൽ പുതിയ ചലഞ്ച് അവതരിപ്പിച്ചത്.

ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളത്തിനും കുമ്പളത്തിനും ഇടയ്ക്ക് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലൈ 8 വരെയുളള ദിവസങ്ങളിൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ട്രെയിൻ നമ്പർ- 56381 എറണാകുളം-കായംകുളം (ആലപ്പുഴ വഴി) പാസഞ്ചറും, ട്രെയിൻ നമ്പർ- 56382 കായംകുളം-എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചറും റദ്ദാക്കി. ട്രെയിൻ നമ്പർ- 66302 കൊല്ലം-എറണാകുളം (ആലപ്പുഴ വഴി) മെമുവും, ട്രെയിൻ നമ്പർ 66303 എറണാകുളം-കൊല്ലം (ആലപ്പുഴ വഴി) മെമുവും തിങ്കളാഴ്ച (ജൂൺ 24, ജൂലൈ 1, 8) ഒഴികെയുളള ദിവസങ്ങളിൽ പൂർണമായും റദ്ദാക്കി. ട്രെയിൻ നമ്പർ 56380 കായംകുളം-എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചർ ഈ ദിവസങ്ങളിൽ തുറവൂരിലും കുമ്പളത്തും 35 മിനിറ്റ് വീതം പിടിച്ചിടും.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines


19:51 (IST)22 Jun 2019

പി ശ്യാമളക്കെതിരെ പി ജയരാജൻ

പി ശ്യാമളക്കെതിരെ പി ജയരാജൻ. ഉദ്യോഗസ്ഥർ പറയുന്നത് കേട്ടല്ല ജനപ്രതിനിധികൾ പ്രവർത്തിക്കേണ്ടതെന്ന് പി ജയരാജൻ

19:12 (IST)22 Jun 2019

കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയായാല്‍ എന്ത് ചെയ്യുമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ല്‍ ആ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. വിഷയത്തില്‍ പാര്‍ട്ടി ഇടപെടാന്‍ പോകുന്നില്ലെന്നും തെറ്റ് ചെയ്തവര്‍ അനുഭവിക്കും എന്നല്ലാതെ അതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

18:37 (IST)22 Jun 2019

കണ്ണുകാണാത്ത ലോട്ടറി കച്ചവടക്കാരന്റെ കൈയില്‍ നിന്നും ടിക്കറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍

കാഴ്ച്ച പരിമിതിയുളള ലോട്ടറി കച്ചവടക്കാരനില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂര്‍ പൊലീസാണാണ് പ്രതിയെ മോഷണം നടത്തി മണിക്കൂറുകള്‍ക്കകം പിടികൂടിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ന്നിരുന്നു. എറണാകുളം മരട് ആയത്തുപറമ്പിൽ മോഹനൻ മകൻ 47 വയസ്സുള്ള സുനിൽ കുമാർ ആണ് പിടിയിലായത്.

18:08 (IST)22 Jun 2019

മകനെ തള്ളി കോടിയേരി; ഉത്തരവാദിത്തം ബിനോയിക്ക് മാത്രം

പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,

17:38 (IST)22 Jun 2019

അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ പിന്തുണ. ബിനോയിയുടെ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം. കോടിയേരി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി ബിനോയിയുടെ വിഷയത്തില്‍ ഇടപെടില്ലെന്നും വ്യക്തിപരമായി പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടെ എന്നും സിപിഎം നിലപാടെടുത്തു. Read More

17:26 (IST)22 Jun 2019

Kerala Weather: കാലവർഷം ശക്തിപ്പെടുന്നു, കോഴിക്കോട് വടകരയിൽ ശക്തമായ മഴ

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നു. കേരളത്തിൽ ചില ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. കോഴിക്കോട് കൊയിലാണ്ടിയിൽ 11 സെന്റിമീറ്ററും കൊച്ചി എപി (എറണാകുളം), എറണാകുളം സൗത്ത്, എണമക്കൽ (തൃശൂർ) എന്നിവിടങ്ങളിൽ 7 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. Read More

15:59 (IST)22 Jun 2019

മകനെ തള്ളി കോടിയേരി; ഉത്തരവാദിത്തം ബിനോയിക്ക് മാത്രം

പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.  Read More

14:48 (IST)22 Jun 2019

ഇക്കോ വാരിയേഴ്സ് ആയി കൊച്ചിയിലെ നാവിക സംഘം

കൊച്ചി നേവൽ ബേസിലെ നാവികർ വണ്ടുരുത്തി കനാൽ വൃത്തിയാക്കി. കായലിൽ 2.5 കിലോമീറ്ററോളം കിടന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങൾ സംഘം ശേഖരിച്ച് കരയിലെത്തിച്ചു. സതേൺ നേവൽ കമാൻഡിലെ വൈസ് അഡ്മിറൽ എ.കെ.ചൗളയുടെ നേതൃത്വത്തിലുളള 300-400 പേരടങ്ങിയ സംഘമാണ് കായൽ വൃത്തിയാക്കിയത്.

14:03 (IST)22 Jun 2019

പാളത്തിൽ അറ്റകുറ്റപ്പണി: പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കി

എറണാകുളത്തിനും കുമ്പളത്തിനും ഇടയ്ക്ക് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലൈ 8 വരെയുളള ദിവസങ്ങളിൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ട്രെയിൻ നമ്പർ- 56381 എറണാകുളം-കായംകുളം (ആലപ്പുഴ വഴി) പാസഞ്ചറും, ട്രെയിൻ നമ്പർ- 56382 കായംകുളം-എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചറും റദ്ദാക്കി. ട്രെയിൻ നമ്പർ- 66302 കൊല്ലം-എറണാകുളം (ആലപ്പുഴ വഴി) മെമുവും, ട്രെയിൻ നമ്പർ 66303 എറണാകുളം-കൊല്ലം (ആലപ്പുഴ വഴി) മെമുവും തിങ്കളാഴ്ച (ജൂൺ 24, ജൂലൈ 1, 8) ഒഴികെയുളള ദിവസങ്ങളിൽ പൂർണമായും റദ്ദാക്കി. ട്രെയിൻ നമ്പർ 56380 കായംകുളം-എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചർ ഈ ദിവസങ്ങളിൽ തുറവൂരിലും കുമ്പളത്തും 35 മിനിറ്റ് വീതം പിടിച്ചിടും.

13:32 (IST)22 Jun 2019

സിപിഎമ്മിൽ ജീർണതയെന്ന് രമേശ് ചെന്നിത്തല

കോടിയേരി ബാലകൃഷ്ണൻ രാജി സന്നദ്ധത അറിയിച്ചു എന്ന് പറയുന്നത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിൽ എന്തോ ജീർണതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

13:30 (IST)22 Jun 2019

പി.കെ.ശ്യാമള രാജിവച്ചു

ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള രാജിവച്ചു. രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിക്ക് ശ്യാമള കത്ത് നല്‍കിയിരുന്നു. കണ്ണൂർ ജില്ലാ നേതൃത്വത്തിനാണ് കത്ത് നൽകിയത്. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശ്യാമളയെ വിളിച്ചുവരുത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് നടപടി.

13:21 (IST)22 Jun 2019

മാറ്റമില്ലാതെ സ്വര്‍ണ വില

വെള്ളിയാഴ്ച ഉയര്‍ന്ന സ്വര്‍ണ വിലയില്‍ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴത്തെ സ്വര്‍ണ വില. പവന് 25,200 രൂപയിലും ഗ്രാമിന് 3,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

12:38 (IST)22 Jun 2019

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഗുരുവായൂര്‍: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് ആണ് മരിച്ചത്. ഇന്ന് രാവിലെ ചൊവ്വല്ലൂര്‍പടി സെന്ററിനു സമീപമായിരുന്നു അപകടം. മലപ്പുറം തിരൂരില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ നായ കുറകെ ചാടുകയായിരുന്നു.

12:29 (IST)22 Jun 2019

കോടിയേരി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര നേതൃത്വം

മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ പടിയിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കോടിയേരി രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തകളോട് കേന്ദ്ര നേതൃത്വം പ്രതികരിച്ചു. കോടിയേരി രാജി സന്നദ്ധത അറിയിച്ച കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോടിയേരി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

10:56 (IST)22 Jun 2019

സജീവ് കസ്റ്റഡിയിൽ

യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സജീവിനെ കസ്റ്റഡിയിലെടുത്തു. മരണകാരണം വെടിയേറ്റത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.  പ്രസാദിന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ്. 

10:41 (IST)22 Jun 2019

യുവാവ് വെടിയേറ്റ് മരിച്ചു

എറണാകുളം പോത്താനിക്കാട് യുവാവിന്റെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദാണ് വെടിയേറ്റ് മരിച്ചത്. കക്കൂച്ചിചിറ സജീവന്റെ വീട്ടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവന്റെ വീട്ടിൽ ജോലിക്കാരനായിരുന്നു പ്രസാദ്. 

10:27 (IST)22 Jun 2019

ജയിലിലെ റെയ്ഡ്; മൊബൈല്‍ പിടിച്ചെടുത്തത് ടി.പി കേസ് പ്രതിയില്‍ നിന്ന്

ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. വിയ്യൂര്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ കയ്യില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചത്. വിയ്യൂരില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മുന്‍പും ഷാഫിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017 ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോടും ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിട്ടുള്ളത്.

09:43 (IST)22 Jun 2019

തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം. ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ച ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. ഏറനാട് തഹസില്‍ദാറാണ് ഇദ്ദേഹം. പി.ശുഭന് പകരം പി.സുരേഷിനാണ് തഹസില്‍ദാറിന്റെ ചുമതല. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടത്തിന് വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികള്‍ക്ക് തഹസില്‍ദാര്‍ ആണ് നേതൃത്വം നല്‍കുന്നത്.

09:42 (IST)22 Jun 2019

സിപിഎം നേതൃയോഗങ്ങള്‍

സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ആരംഭം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. നാളെയും മറ്റന്നാളും സംസ്ഥാന സമിതി ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് ആണ് മരിച്ചത്. ഇന്ന് രാവിലെ ചൊവ്വല്ലൂര്‍പടി സെന്ററിനു സമീപമായിരുന്നു അപകടം. മലപ്പുറം തിരൂരില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ നായ കുറകെ ചാടുകയായിരുന്നു.

പൊലീസിന് ഒരച്ചടക്കവുമില്ലെന്ന് ഹൈക്കോടതി. ‘ഒരു ചെറിയ സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിൽപോലും ഇവർ തമ്മിലടിക്കുകയാണ്. പൊലീസിൽ ആര് ക്രമസമാധാന പാലനം നടപ്പാക്കുമെന്ന് ചോദിച്ച കോടതി പൊലീസിന് ആര് സംരക്ഷണം നൽകുമെന്നും ചോദിച്ചു. സ്വയം അച്ചടക്കം പാലിക്കാനാവാത്തവർക്ക് എങ്ങനെ മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാനാവുമെന്നും കോടതി വാക്കാൽ ആരാഞ്ഞു.

ശബരിമല വിഷയത്തിലെ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായാണ് ബിൽ അവതരിപ്പിക്കാനുളള അനുമതി നൽകിയത്. ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ആശങ്ക അകലുന്നു. 2016 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നു. നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates june 22 weather crime

Next Story
‘തടയണയുടെ ശക്തി’; അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com