Kerala news today live updates: കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ, ഇടുക്കി എസ്.പി. കെ.ബി. വേണുഗോപാലിനെതിരെ നടപടി. എസ്.പിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായാണ് നിയമനം. ഇടുക്കി എസ്.പിയായി ടി.നാരായണൻ ചുമതലയേറ്റെടുക്കും. നിലവിൽ മലപ്പുറം എസ്.പിയാണ് ടി.നാരായണൻ. പ്രതിയായ രാജ്കുമാറിനെ രണ്ടുദിവസം കസ്റ്റഡിയിൽവെക്കാൻ എസ്.പി. നിർദേശിച്ചുവെന്നാണ് നെടുങ്കണ്ടം എസ്.ഐ. ആയിരുന്ന കെ.എ. സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.
പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗുരുതര ക്രമക്കേട് ആണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി. പാലം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 10 മാസം സമയം വേണം. ശരിയായ രീതിയില്‍ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല. ഇതാണ് പാലത്തിന്റെ മോശം അവസ്ഥക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 102 ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളലുണ്ട്. വിള്ളല്‍ തീര്‍ത്ത് പാലം ഗതാഗത യോഗ്യമാക്കണമെങ്കില്‍ 18 കോടി രൂപ വേണം. ഇരുപത് വര്‍ഷം കൊണ്ട് പാലം തകരുന്ന അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ് വർഷം കാലാവധി ലഭിക്കേണ്ടിടത്താണ് ഇരുപത് വർഷം.
Live Blog
Kerala News Today in Malayalam with live updates of Weather, Traffic, Train Services and Airlines
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികൾ പൂർണമാകുക.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ കാണാതായതായി പരാതി. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ നിന്ന് 9.07 ലക്ഷം രൂപ കാണാതായതായാണ് പരാതി. കാഷ്വാലിറ്റിക്കടുത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് വില്‍ക്കുന്ന കൗണ്ടറിന് സമീപമുള്ള അടച്ചുറപ്പുള്ള ഓഫീസില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പൊലീസിലെ മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി.എസ്.അച്യുതാനന്ദന്‍. മൂന്നാം മുറക്കാരെ പൊലീസില്‍ നിന്ന് പുറത്താക്കണം. തിരുത്താന്‍ സാധിക്കാത്തവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്. കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനം തടയൽ ആചാരസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ കർമ്മസമിതി സംസ്ഥാന യോഗത്തിൽ തീരുമാനം. നിയമനിർമ്മാണത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ഇതുവരെ നടത്തിയ സമരങ്ങൾ വെറുതെയാകുമെന്നും ശബരിമല കർമ്മസമിതി പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉയർന്നു.
കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala Nirmal Lottery NR-128 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-128 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NL 597286 (കോട്ടയം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NE 917167 (കൊല്ലം) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
മന്ത്രി കെ.ടി.ജലീൽ ബന്ധു നിയമനം നടത്തിയെന്ന യുത്ത് ലീഗ് നേതാവിന്റെ ആരോപണം രാഷ്ട്രീയം മാത്രമാണെന്ന് ഹൈക്കോടതി. പി.കെ.ഫിറോസിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്. ഫിറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.
മന്ത്രി കെ.ടി ജലീൽ ബന്ധു നിയമനം നടത്തിയെന്ന യുത്ത് ലീഗ് നേതാവിന്റെ ആരോപണം രാഷ്ട്രീയം മാത്രമാണെന്ന് ഹൈക്കോടതി. പി.കെ.ഫിറോസിനെതിരെ ഹെെക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്. ഫിറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ല. പാര്‍ട്ടി ഈ വിഷയത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണം ഇപ്പോള്‍ നല്ല നിലയിലാണ് പൂര്‍ത്തിയാകുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുറ്റക്കാരായ മുഴുവന്‍ പൊലീസുകാരെയും അറസ്റ്റ് ചെയ്യും. അന്വേഷണം തടസപ്പെടുത്തുന്ന നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ അവധിക്കാല ബഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയ നടപടിയില്‍ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് വിമര്‍ശനം ഉന്നയിച്ചത്. ഹര്‍ജിക്കാര്‍ കോടതിയെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ കാണാതായതായി പരാതി. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ നിന്ന് 9.07 ലക്ഷം രൂപ കാണാതായതായാണ് പരാതി. കാഷ്വാലിറ്റിക്കടുത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് വില്‍ക്കുന്ന കൗണ്ടറിന് സമീപമുള്ള അടച്ചുറപ്പുള്ള ഓഫീസില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികൾ പൂർണമാകുക.