Kerala News Highlights: വെടിയുണ്ടകൾ കാണാതായ സംഭവം: സിഎജിക്ക് ഹൈക്കോടതി വിമർശനം

Kerala News Live, Kerala Weather, Traffic News: സിഎജിക്ക് ഇതിൽ എന്തു കാര്യമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു

bullet missing, kerala police, കേരള പൊലീസ്, വെടിയുണ്ട, കേരള വാർത്ത, ie malayalam, ഐഇ മലയാളം

Kerala News Highlights: കൊച്ചി: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന കേന്ദ്ര സർക്കാർ വാദം ഹൈക്കോടതി തള്ളി. സംഭവത്തിൽ സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു നൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ബോധിപ്പിച്ചത് കോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തി. സിഎജിക്ക് ഇതിൽ എന്തു കാര്യമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

Covid-19 Live Updates: കോവിഡ് 19: പത്തനംതിട്ടയിലെ 10 സാമ്പിളുകളും നെഗറ്റീവ്

സിഎജി കണക്കുപ്പിള്ള മാത്രമാണെന്നും വരവും ചെലവും പരിശോധിച്ച് പാർലമെന്റിന് റിപ്പോർട്ട് നൽകലാണ് ചുമതലയെന്നും കോടതി വ്യക്തമാക്കി. സിഎജിയുടെ ഉത്തരവാദിത്തങ്ങൾ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിഎജി റിപ്പോർട്ടിൽ ഹൈക്കോടതികൾക്ക് ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ കോടതി വിധി പറയാൻ മാറ്റി.

Live Blog

Kerala News Live Updates: കേരള വാർത്തകൾ തത്സമയം


16:57 (IST)13 Mar 2020

Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥ. മാർച്ച് 16 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 17 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്. Read More

14:05 (IST)13 Mar 2020

പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയുമാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ആണെന്ന് മന്ത്രി പറഞ്ഞു. ഒരുമിച്ച് നിന്ന് വിപത്തിനെ നേരിടുകയാണ് വേണ്ടത്. ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടാനുളള അവസരമല്ലിത്. പരസ്പരം ആക്ഷേപങ്ങൾ ഉന്നയിക്കാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ അതിനുളള സമയമല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

12:17 (IST)13 Mar 2020

13 March 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കുറയുന്നു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറയുന്നു. ഗ്രാമിനു 150 രൂപയും പവനു 1,200 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.96 എന്ന നിലയിലാണ്. Read More

12:16 (IST)13 Mar 2020

ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. Read More

Kerala News Highlights: കൊറോണ ഭീതിയിൽ കേരളം കനത്ത ജാഗ്രതയിലാണ്. പത്തനംതിട്ട ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്ന 28 പേരിൽ, ഇന്ന് പുറത്തുവന്ന പത്ത് സാമ്പിളുകളുടേയും ഫലം നെഗറ്റീവാണ്. പത്തനംതിട്ട ജില്ല കലക്ടർ പി.ബി.നൂഹാറണ് ഇക്കാര്യം അറിയിച്ചത്. ഏഴുപേരുടെ പരിശോധനാ ഫലം നേരത്തേ പുറത്തു വന്നിരുന്നു. ഇതും നെഗറ്റീവ് ആയിരുന്നു.

ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇതിൽ പോസിറ്റീവായിട്ടുള്ളവരുടെ റിപ്പീറ്റ് സാമ്പിളുകളും ഉൾപ്പെടുമെന്ന് പി.ബി നൂഹ് കൂട്ടിച്ചേർത്തു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുളള സാധ്യതയേറുകയും ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതീക്ഷയും നല്‍കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 march 13 weather crime traffic train airport

Next Story
ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യംkunjananthan, tp murder case, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com