Kerala News Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പൊലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി.
Read Also: കോവിഡ് 19: ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി
കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Live Blog
Kerala News Live Updates: കേരള വാർത്തകൾ തത്സമയം
ദുബായ് – കൊച്ചി ഇകെ 503 വിമാനത്തില്‍ വിമാന ഏഴിനു പുലര്‍ച്ചെ 6.30നാണു കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തിലെ യൂണിവേഴ്സല്‍ സ്ക്രീനിങ് സംവിധാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ പനിയുണ്ടെന്നു വ്യക്തമായി. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-555 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ WV 331766 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ WR 894665 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More
കൊച്ചി: കടലിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് പുറത്തിറക്കുന്ന ആദ്യ മറൈൻ ആംബുലൻസ് നീരണിഞ്ഞു. കൊച്ചി ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടറും സാഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീലു എൻ.എസ്. മറൈൻ ആംബുലൻസിന്റെ നീറ്റിലിറക്കൽ ചടങ്ങ് നിർവഹിച്ചു. പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആദ്യ മറൈൻ ആബുലൻസ് ഓഖി ഏറ്റവുമധികം നാശം വിതച്ച വിഴിഞ്ഞം ആസ്ഥാനമായാകും പ്രവർത്തിക്കുക. തുടർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ആംബുലൻസായ പ്രത്യാശ വൈപ്പിനും മൂന്നാമത്തെ ആംബുലൻസായ കാരുണ്യ ബേപ്പൂർ തുറമുഖത്തിനും ലഭിക്കും. ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈൻ ആംബുലൻസ് നിർമ്മിക്കുന്നത്. 6.08 കോടി രൂപയാണ് ഒരു ആംബുലൻസിന്റെ നിർമ്മാണച്ചെലവ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്ക്കും ഹാന്‍ഡ് സാനിറ്റൈസറും വാങ്ങി നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹത്തിന് അവബോധം നല്‍കുന്നതിന് ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കും.
നടിയെ ആക്രമിച്ച കേസിലെ വിസ്താരം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുളള ദിലീപിന്റെ ഹർജി വിചാരണ കോടതി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി
തിരുവനന്തപുരം: കേരളത്തിൽ ഇന്നു ഒന്നു രണ്ടിടങ്ങളിൽ മഴ പെയ്തു. ലക്ഷദ്വീപിൽ മഴ പെയ്തതേ ഇല്ല. കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 13 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ ദിവസങ്ങളിലൊന്നും കാലാവസ്ഥ മുന്നറിയിപ്പില്ല. Read More
കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയേയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി. Read More
കൊച്ചി: ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ പേരില്‍ വ്യാജ കൊറോണ വൈറസ് ശബ്ദ സന്ദേശം പ്രചരിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്താട് പറഞ്ഞു. വളരെ പ്രൊഫഷണലായി റെക്കോര്‍ഡ് ചെയ്തിരിക്കുന്ന സന്ദേശത്തില്‍ കൊറോണയ്ക്ക് വ്യാജ പ്രതിവിധികളും നിര്‍ദ്ദേശിക്കുന്നുണ്ട്. വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ മെഡിക്കല്‍ സാങ്കേതിക പദാവലികളും സ്ക്രിപ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. Read More
കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന്റെ ജാമ്യാപേക്ഷയിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി ജയിൽ സൂപ്രണ്ടിന്റെ കത്തുണ്ടെന്ന് സർക്കാർ അറയിച്ചു. കുഞ്ഞനന്തന്റെ ആരോഗ്യനില സംബന്ധിച്ചും അസുഖങ്ങളെക്കുറിച്ചും സൂപ്രണ്ടിന്റെ റിപോർട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. ജാമ്യം അനുവദിക്കാനാവില്ലെന്നും ജയിൽ സൂപ്രണ്ടിന്റെ കത്ത് ജാമ്യം അനുവദിക്കാൻ മതിയായ രേഖയല്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ.ശ്രീധരൻ അറിയിച്ചു. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുകയാണ്.
കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് അസോസിയേഷൻ കൈപ്പിടിയിലൊതുക്കാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കം എറണാകുളം ജില്ലാ കോടതി തടഞ്ഞു. ബൈലോ ഭേദഗതിക്കായി ഈ മാസം 14 ന് വിളിച്ചു കൂട്ടിയ ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയും തുടർനടപടികളും കോടതി വിലക്കി. ജനറൽ ബോഡി അംഗങ്ങളായ മാർ തോമ്മൻ ചെറിയപള്ളി അടക്കം 37 പള്ളികളും ഏഴ് അംഗങ്ങളും ഉൾപ്പെടെ സമർപ്പിച്ച 44 ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലും വർത്തു പക്ഷികളെ നശിപ്പിക്കാൻ കൂടുതൽ സംഘങ്ങളെ നിയോഗിക്കും. നിലവിൽ 25 സംഘങ്ങളാണ് പക്ഷികളെ കൊന്ന് കത്തിച്ച് കളയാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ 22 സംഘങ്ങൾകൂടി രംഗത്തെത്തും.
വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരും തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നു കൊറോണ വൈറസ് ബാധിച്ച പത്തനംതിട്ട സ്വദേശിയായ യുവാവ്. ഇറ്റലിയിൽനിന്ന് എത്തിയിട്ട് പരിശോധനയ്ക്ക് വിധേയമായില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഇരുപത്തിയഞ്ചുകാരൻ. യുവാവ് ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർക്കാണു രോഗം സ്ഥിരീകരിച്ചത്.