Kerala News Live Updates: നടിയെ ആക്രമിച്ച കേസ്; സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത് മാറ്റിവച്ചു

Kerala News Live, Kerala Weather, Traffic News: ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു. അതേസമയം, സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി കോടതി പിന്നീടറിയിക്കും

siddique, bindhu panicker, ie malayalam

Kerala News Live Updates: കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവച്ചു. പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഇന്നത്തെ വിസ്താരം മാറ്റിയത്. ഇതേത്തുടര്‍ന്ന് ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു. അതേസമയം, സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി കോടതി പിന്നീടറിയിക്കും. നടന്‍ കുഞ്ചാക്കോ ബോബനെയും തിങ്കളാഴ്ചയാണ് വിസ്തരിക്കുക. മഞ്ജു വാര്യര്‍ ഉള്‍പ്പടെ കേസില്‍ ഇതുവരെ 38 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്.

കേസിൽ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. കൊച്ചിയിൽ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെയാണ് ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി മാറ്റിയത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.

Read Also: ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകൾ സജീവമാക്കി സന്ദീപ് വാര്യർ; പ്രതീക്ഷയുടെ ഭാരമില്ലെന്ന് താരം

കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിൽ ബാബു മൊഴി മാറ്റി. ചില കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്ന് ബാബു കോടതിയിൽ പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


17:09 (IST)07 Mar 2020

കാരുണ്യ KR 438 ലോട്ടറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 438 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ KF 816169 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം പത്തനംതിട്ട ജില്ലയിൽ വിറ്റ KG 254758 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More

16:01 (IST)07 Mar 2020

യാക്കോബായ പക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി, ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം എറണാകുളം ജില്ലാ കോടതി തടഞ്ഞു

കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് അസോസിയേഷൻ കൈപ്പിടിയിലൊതുക്കാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കം എറണാകുളം ജില്ലാ കോടതി തടഞ്ഞു. ബൈലോ ഭേദഗതിക്കായി ഈ മാസം 14 ന് വിളിച്ചു കൂട്ടിയ ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയും തുടർനടപടികളും കോടതി വിലക്കി. ജനറൽ ബോഡി അംഗങ്ങളായ മാർ തോമ്മൻ ചെറിയപള്ളി അടക്കം 37 പള്ളികളും ഏഴ് അംഗങ്ങളും ഉൾപ്പെടെ സമർപ്പിച്ച 44 ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

15:59 (IST)07 Mar 2020

വരും ദിവസങ്ങളിലും ഒന്നു രണ്ടിടങ്ങളിൽ നേരിയ മഴ

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഇന്ന് നിരവധി ഇടങ്ങളിൽ മഴ ലഭിച്ചപ്പോൾ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. പത്തനംതിട്ട കോന്നിയിൽ ഒരു സെന്റിമീറ്റർ മഴ ലഭിച്ചു. കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 11 വരെ ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്. Read More

12:46 (IST)07 Mar 2020

കൊറോണക്ക് പിന്നാലെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കത്തിച്ചുകളയും

കോഴിക്കോട്: കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. Read More

12:45 (IST)07 Mar 2020

ബാർ കൗൺസിൽ അഴിമതി: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബാർ കൗൺസിൽ അഴിമതിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം കേസ് ഡയറി വിജിലൻസ് ഹാജരാക്കണം. വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തലശേരി കോടതി ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. സസ്പെൻഷനിലായിരുന്ന സെക്രട്ടറിയെ തിരിച്ചെടുത്തെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അന്വേഷണം പൂർത്തിയാവും മുൻപേ സെക്രട്ടറിയെ തിരിച്ചെടുത്തോ എന്ന് കോടതി വാക്കാൽ ആരാഞ്ഞു. തിരിച്ചെടുത്തെങ്കിലും സെക്രട്ടറിക്ക് ചുമതല കൈമാറിയിട്ടില്ലെന്ന് ബാർ കൗൺസിൽ ബോധിപ്പിച്ചു.

അഭിഭാഷക ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട് ‘വെൽഫയർ സ്റ്റാമ്പ്’ വിതരണത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. വ്യാജ സ്റ്റാമ്പുകൾ നിർമിച്ച് വിതരണം ചെയ്തത് പണം തട്ടിയെന്നാണ് ആരോപണം. 

12:02 (IST)07 Mar 2020

മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റം: മീഡിയ വണ്‍

‘ആര്‍ എസ്എസിനെയും ഡല്‍ഹി പോലീസിനെയും വിമര്‍ശിച്ചു എന്നത് സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്‍റെ പേരില്‍ എഫ് എ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട്‌ ചെയ്തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നത്. ഇത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത് പാടില്ല എന്ന് ഉത്തരവിടുന്നതിന് തുല്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്‍ ടിവിയുടെ തീരുമാനം,’ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ്‌ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. Read More

12:01 (IST)07 Mar 2020

പുതിയ ഇന്ത്യ: വാർത്ത ചാനലുകൾക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ്‌

കൊച്ചി: മലയാളത്തിലെ രണ്ട് പ്രമുഖ വാർത്ത ചാനലുകൾക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കിനെതിരെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളിലെ പ്രമുഖർ രംഗത്ത്. ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു സംഭവത്തിൽ കോൺഗ്രസിന്റെ പരിഹാസം. ഡൽഹി കലാപം സംബന്ധിച്ച വിഷയങ്ങളില്‍ ചർച്ചയ്ക്ക് തയ്യാറാകത്ത ബിജെപി സർക്കാർ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബി.ജെ.പിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. Read More

12:00 (IST)07 Mar 2020

കാരുണ്യ KR 438 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 438 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാ. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

11:59 (IST)07 Mar 2020

മലയാളം ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണ് അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. മര്യാദയ്ക്കു പെരുമാറിക്കോളണം എന്ന ഭീഷണിയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala News Live Updates:പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീക്കി. ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ചാനലുകൾ ലഭ്യമായിരുന്നില്ല.

48 മണിക്കൂർ പൂർത്തിയാകും മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ആരംഭിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനഃരാരംഭിച്ചത്. പുലർച്ചെ 2.44 ഓടെ യൂട്യൂബിൽ ലഭ്യമായി തുടങ്ങി. എന്നാൽ, മീഡിയ വൺ ചാനൽ സംപ്രേക്ഷണം പുനഃരാരംഭിച്ചത് രാവിലെ 9.30 നാണ്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിലക്കിനെ തുടർന്ന് മീഡിയ വണ്ണിൽ തത്സമയ വാർത്താ സംപ്രേക്ഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. രാവിലെ 11 മുതൽ വാർത്താ സംപ്രേക്ഷണം ആരംഭിക്കുമെന്ന് മീഡിയ വൺ അറിയിച്ചിട്ടുണ്ട്.

വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേക്ഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‍റെ ലംഘനമാണെന്ന് മന്ത്രാലയം വിലയിരുത്തി. “ഇത് പോലെ ഗുരുതരമായ സംഭവങ്ങൾ അതീവ ശ്രദ്ധയോടെയും സംതുലിതമായും റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ് മതസ്പർദ്ധ വർധിപ്പിക്കാന്‍ ഉതകും,” മന്ത്രാലയം ചാനലുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 march 07 weather crime traffic train airport

Next Story
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കത്തിച്ചുകളയുംKerala market, GST, Chicken Price, Thomas Isaac, Paultry Farmers
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express