Kerala News Highlights: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതു വേദനാജനകം: ഗവര്‍ണര്‍

Kerala News Live, Kerala Weather, Traffic News: വെടിക്കെട്ടിന് ദൂരപരിധി മാത്രമാണ് തടസമെന്ന് സർക്കാർ അറിയിച്ചു.

high court, kerala

Latest Kerala News Highlights: കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതു വേദനാജനകമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാലിത് പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിര്‍മാണമേഖലയെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ സഹായിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രെഡായ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മേഖലയാണു റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് അനിശ്ചിതത്തിലായിരിക്കുകയാണ് ഈ മേഖലയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


17:43 (IST)06 Mar 2020

കൊറോണയുമായി ബന്ധപ്പെട്ട് ഇടപ്പളളി മെട്രോ സ്റ്റേഷൻ അണുവിമുക്തമാക്കുന്നു. ഫൊട്ടോ: നിതിൻ ആർ.കെ

17:37 (IST)06 Mar 2020

മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതു വേദനാജനകം: ഗവര്‍ണര്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതു വേദനാജനകമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാലിത് പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിര്‍മാണമേഖലയെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ സഹായിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രെഡായ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മേഖലയാണു റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് അനിശ്ചിതത്തിലായിരിക്കുകയാണ് ഈ മേഖലയെന്നും ഗവര്‍ണര്‍ പറഞ്ഞു.

16:10 (IST)06 Mar 2020

മാർച്ച് 8 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ചിലയിടങ്ങളിൽ മഴ ലഭിച്ചു. എറണാകുളം സൗത്ത്, പെരുമ്പാവൂർ (എറണാകുളം), വെളളാനിക്കര, എണമക്കൽ, ഇരിഞ്ഞാലക്കുട (തൃശൂർ), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചു. മാർച്ച് 8 വരെ കേരളത്തിൽ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. Read More

16:00 (IST)06 Mar 2020

കൊറോണ ഭീതി: അമൃതാനന്ദമയി ദർശനം നൽകുന്നത് നിർത്തിവച്ചു

ആശ്രമത്തിലെത്തുന്ന ഭക്‌തരെ ആലിംഗനം ചെയ്‌താണ് അമൃതാനന്ദമയി അനുഗ്രഹിക്കുക. അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ ഭക്‌തർ മണിക്കൂറുകൾ വരിനിൽക്കാറുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്ന് കൊല്ലത്തെ അമൃതപുരി ആശ്രമത്തിലേക്ക് ഭക്‌തരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആശ്രമ അധികൃതർ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു. മനുഷ്യർ അടുത്തിടപഴുകുന്നതിലൂടെ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി പേരാണ് അമൃതാനന്ദമയി മഠത്തിലേക്ക് എത്താറുള്ളത്. അനുഗ്രഹം വാങ്ങാനായി മണിക്കൂറുകൾ വരിനിൽക്കേണ്ടി വരാറുണ്ട്. Read More

14:20 (IST)06 Mar 2020

കോതമംഗലം ചെറിയപള്ളി: മതമൈത്രി സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കുന്നതിനെതിരെ മതമൈത്രി സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പള്ളി  ഏറ്റെടുക്കുന്നതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ കക്ഷി ചേരുന്നതിന് അനുമതി തേടി സംഘടനയുടെ സെക്രട്ടറി രാജേഷ് സമർപ്പിച്ച  ഹർജിയാണ് കോടതി തള്ളിയത്. സംഘടനക്ക് കേസിൽ കാര്യമില്ലന്നും പുറത്തുള്ള മതമൈത്രി നോക്കിയാൽ മതിയെന്നും കോടതിക്കകത്ത്  വേണ്ടന്നും കോടതി വ്യക്തമാക്കി

13:49 (IST)06 Mar 2020

മരട് വെടിക്കെട്ട്: ഉപാധികളോട് ഹൈക്കോടതി അനുമതി

മരട് വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. നിയന്ത്രിത വെടിക്കെട്ടാവാം. ഓലപ്പടക്കം, മഴത്തോരണം, പൂത്തിരി, മത്താപ്പ് എന്നീ സാമഗ്രികൾ ആവാം. ഉഗ്രസ്‌ഫോടനം നിരോധിച്ചതുമായ സാമഗ്രികൾ പാടില്ല. വെടിക്കെട്ടിന് ദൂരപരിധി മാത്രമാണ് തടസമെന്ന് സർക്കാർ അറിയിച്ചു.

12:51 (IST)06 Mar 2020

തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടര്‍ പട്ടിക: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഈ വര്‍ഷം നടക്കേണ്ട കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

12:48 (IST)06 Mar 2020

മിന്നൽ പണിമുടക്ക്: കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ ഉടൻ നടപടിയെടുക്കില്ല. മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗതവകുപ്പ് നടപടിയെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കെഎസ്ആർടിസിയുടെ പിടിവാശിക്ക് മുൻപിൽ സർക്കാർ വഴങ്ങി. ഉടൻ നടപടിയില്ലെന്നും എസ്‌മയോട് യോജിപ്പില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ ശക്തമായി പ്രതിഷേധിക്കുമെന്നും അനിശ്ചിതകാല സമരം നടത്തുമെന്നും ട്രേഡ് യൂണിയനുകൾ പറഞ്ഞിരുന്നു. ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശിച്ചിരുന്നു. Read More

11:38 (IST)06 Mar 2020

പ്രളയം തളർത്താത്ത കുതിപ്പ്; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രളയവും നിപയും കേരള ടൂറിസത്തെ തളർത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ ടൂറിസം മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് 2019 ലേത്. Read More

11:15 (IST)06 Mar 2020

സ്വർണവില റെക്കോർഡ് ഉയരത്തിൽ, പവന് 32,000 കടന്നു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ. പവന് 32,000 കടന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.80 എന്ന നിലയിലാണ്. Read More

10:28 (IST)06 Mar 2020

നിർമ്മൽ NR-163 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-163 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

10:28 (IST)06 Mar 2020

പ്രളയഫണ്ട് തട്ടിപ്പ്: സിപിഎം നേതാക്കൾക്കെതിരെ ആരോപണം

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്‌തമാകുന്നു. ഫണ്ട് തട്ടിപ്പില്‍ കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനു പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. സക്കീർ ഹുസെെന്റെ പങ്കിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബു സഹകരണമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. Read More

10:27 (IST)06 Mar 2020

നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്നു വിസ്‌തരിക്കും

നടിയെ ആക്രമിച്ച കേസിൽ വിസ്‌താരം തുടരുന്നു. നടി ഭാമയെയാണ് ഇന്നു വിസ്‌തരിക്കുക. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടപടിക്രമങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ നടൻ ദിലീപിനുണ്ടായിരുന്ന മുൻ വെെരാഗ്യത്തെ കുറിച്ചാണ് പ്രോസിക്യൂഷൻ സിനിമാ പ്രവർത്തകരിൽ നിന്നു വിവരം ശേഖരിക്കുന്നത്. Read More

10:26 (IST)06 Mar 2020

കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ ഇന്നു നടപടിയെടുത്തേക്കും

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ. മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗതവകുപ്പ് ഇന്നു നടപടിയെടുത്തേക്കും. ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണ് വിവരം. Read More

10:25 (IST)06 Mar 2020

നടപടിയെടുത്താൽ പണിമുടക്കുമെന്ന് കെഎസ്ആർടിസി ജീവനക്കാർ

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ ഭീഷണിയുമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന്‍ സംഘടനകള്‍ രംഗത്ത്. പണിമുടക്കിന്റെ പേരില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Kerala News Live Updates: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ നടന്ന കെഎസ്ആർടിസി പണിമുടക്കിനെ സർക്കാർ ഗൗരവമായി നേരിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞു. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി ആറ് മണിക്കൂർ എവിടെയായിരുന്നു എന്ന് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ ഭീഷണിയുമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന്‍ സംഘടനകള്‍ രംഗത്ത്. പണിമുടക്കിന്റെ പേരില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞദിവസം നടന്ന കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ കടുത്ത നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗതവകുപ്പ് ഇന്നു നടപടിയെടുത്തേക്കും. ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 march 06 weather crime traffic train airport

Next Story
Kerala Nirmal Lottery NR-163 Result: നിർമ്മൽ NR-163 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com