Kerala News Highlights: കുടിവെള്ളത്തിനായി കയ്‌പമംഗലത്ത് ഇനി മണിമുഴക്കം

Kerala News Live, Kerala Weather, Traffic News: കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന കുടിവെള്ളം വേണ്ടത്ര കുടിക്കാതെ വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്

water

Latest Kerala News Highlights: തൃശൂർ: കയ്‌പമംഗലത്തെ സ്‌കൂളുകളിൽ കുടിവെള്ളത്തിനായി ഇനി മണി മുഴങ്ങും. വേനൽ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതു വിദ്യാദ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും വാട്ടർ ബെൽ ക്യാംപെയിൻ ആരംഭിക്കുന്നത്തിന്റെ ഭാഗമാണ് ഈ മണിമുഴക്കം. രാവിലെ 11.30 നും ഉച്ചയ്ക്ക് 2.30 നുമാണ് കുടിവെള്ളത്തിനായി ഒരു സ്പെഷ്യൽ വാട്ടർ ബെൽ മുഴങ്ങുക.

കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന കുടിവെള്ളം വേണ്ടത്ര കുടിക്കാതെ വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ പദ്ധതി എംഎൽഎ ഇ.ടി.ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കുന്നത്.

Read Also: കുപ്പിവെള്ളത്തിന് ഇനി 13 രൂപ; ഉത്തരവിറങ്ങി

ബെൽ കേൾക്കുമ്പോൾ അധ്യായനം നടത്തുന്ന അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് വെള്ളം കുടിക്കണം. കുട്ടികളും അധ്യാപകരും വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരുന്നതോടൊപ്പം വിദ്യാലയങ്ങളിലെല്ലാം കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ക്യാംപെയിൻ ആവശ്യപ്പെടുന്നു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


16:15 (IST)03 Mar 2020

വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ചിലയിടങ്ങളിൽ മഴ ലഭിച്ചു. തൃശൂർ, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിലാണ് ഇന്നു മഴ ലഭിച്ചത്. മാർച്ച് 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 4, 5 തീയതികളിൽ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. മാർച്ച് 7 ന് കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. Read More

13:08 (IST)03 Mar 2020

വീട്ടമ്മയുടെ ആത്മഹത്യ; കോമരത്തെ അറസ്റ്റ് ചെയ്തു

മണലൂരിലെ ക്ഷേത്രത്തില്‍ കോമരം നടത്തിയ കല്‍പനയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരം തുള്ളിയ യുവാവായ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനും നല്‍കിയ പരാതിയിലാണ് അന്തിക്കാട് പൊലീസ് നടപടി. Read More

12:45 (IST)03 Mar 2020

മരട് വെടിക്കെട്ട്: സ്ഥലപരിശോധന നടത്താൻ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: മരട് വെടിക്കെട്ടിന് സ്ഥലപരിശോധന നടത്തി 100 മീറ്റർ ദൂരപരിധിയുണ്ടോ എന്നറിയിക്കാൻ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം. നാളെ റിപ്പോർട്ട് നൽകണം. 100 മീറ്റർ ദൂരപരിധി ഉണ്ടന്ന് കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകിയിരുന്നുവെന്നും ഇപ്പോൾ ദൂരപരിധി വിഷയം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്.

വെടിക്കെട്ടിന് കളലക്ടർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മരട് – പൂണിത്തുറ കരയോഗം ഭാരവാഹികൾ കോടതിയെ സമീപിച്ചത്. മുൻ വർഷങ്ങളിൽ വെടിക്കെട്ട് നടന്നതാണെന്നും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും
പരിശോധന നടത്താതെയാണ് ബന്ധപ്പെട്ടവർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതെന്നും ഹർജിയിൽ പറയുന്നു.

11:45 (IST)03 Mar 2020

പെരിയ ഇരട്ടക്കൊല: സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

പെരിയ ഇരട്ട കൊലപാതകക്കേസിന്റെ രേഖകള്‍ സിബിഐയ്ക്ക് കൈമാറാത്തതു സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ പ്രമേയാവതരണത്തിനുള്ള അനുമതി നിഷേധിച്ചു. Read More

11:32 (IST)03 Mar 2020

അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് തൽക്കാലം പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി. സ്കൂൾ സിബിഎസ്ഇയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ശേഷിക്കുന്ന പരീക്ഷ എഴുതിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 വിദ്യാർഥികൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ അനുമതി. Read More

11:15 (IST)03 Mar 2020

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിനു 15 രൂപയും പവനു 120 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 72.73 എന്ന നിലയിലാണ്. Read More

10:49 (IST)03 Mar 2020

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് തൂങ്ങിമരിച്ചു

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

10:39 (IST)03 Mar 2020

അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റുമരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് ദാരുണമായി മരിച്ചത്. കൊല്ലം പുത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്.  ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

10:26 (IST)03 Mar 2020

ലൗ ജിഹാദിനു തെളിവുകളേറെ; ബെന്നി ബെഹനാന്‍ സഭാ വിരുദ്ധരുടെ കളിപ്പാവ

ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് തൃശൂര്‍ അതിരൂപത. ലൗ ജിഹാദിനു തെളിവ് അമ്മമാരുടെ കണ്ണീരാണെന്നും സഭയ്ക്കെതിരെ മാധ്യമങ്ങളും സഭാ വിരുദ്ധരും നാണംകെട്ട അഴിഞ്ഞാട്ടം നടത്തുകയാണെന്നും അതിരൂപതയുടെ പ്രതിമാസ പത്രം ‘കത്തോലിക്കാസഭ’യില്‍ പറയുന്നു. കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം മറയാക്കി സഭാവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ലൗ ജിഹാദ് എന്ന സാങ്കേതിക പദമില്ലാത്തതിനാല്‍ ആ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നത് ശരിയാണ്.  Read More

10:25 (IST)03 Mar 2020

സ്ത്രീ ശക്തി SS-199 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-199 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

10:24 (IST)03 Mar 2020

‘അമ്മ’യുടെ ഭാരവാഹി യോഗം ഇന്ന്

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ തുടര്‍ നടപടികള്‍ ചർച്ചയാകും. നേരത്തെ നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയുടെ ഭാരവാഹി യോഗം ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ യോഗം ചേരുന്നത്. യോഗത്തിലേക്ക് ഷെയ്നിനെയും വിളിച്ചിട്ടുണ്ട്.

Kerala News Live Updates: തോപ്പുംപടി അരുജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ ഹൈക്കോടതി സിബിഎസ്ഇയുടെ വിശദീകരണം തേടി. അംഗീകാരമില്ലാത്ത ഏതെങ്കിലും സ്കൂളുകളിലെ വിദ്യാർഥികളെ ഈ വർഷം അംഗീകാരമുള്ള സ്കൂളുകൾ വഴി പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടോയെന്ന് സിബിഎസ്ഇ നാളെ വിശദീകരണം നൽകണം. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ആരെയെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ അരുജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 march 03 weather crime traffic train airport

Next Story
Kerala Lottery Sthree Sakthi SS-199 Result: സ്ത്രീ ശക്തി SS-199 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery, Sthree Sakthi SS-198 Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി SS-198, Sthree Sakthi Result, കേരള , കേരള ഭാഗ്യക്കുറി, Sthree Sakthi Lottery Result, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS-198 Lottery, Sthree Sakthi Lottery Today, Sthree Sakthi SS-198 Lottery Result Today, Sthree Sakthi Result Live, Kerala Lottery, Kerala Lottery Result, Kerala Lottery Live Today, Kerala Lottery Result Today, Kerala Lottery News, Kerala,സ്ത്രീ ശക്തി , ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com