Latest News

ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കും: സ്‌പീക്കർ

പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്

തിരുവനന്തപുരം: പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗര്‍ഭച്ഛിദ്രത്തിനുള്ള കാലയളവ് ഉയര്‍ത്താൻ കേന്ദ്രം; ബില്ലിന് മന്ത്രിസഭാ അംഗീകാരം

പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Live Blog

കേരള വാർത്തകൾ തത്സമയം


18:17 (IST)29 Jan 2020

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി, നാളെ വിചാരണ തുടങ്ങും

കൊച്ചി: നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിന്റെ വിചാരണ നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ രാവിലെ പത്തേകാലിന് കോടതി വിധി പ്രസ്താവിക്കും. പ്രത്യേക കോടതിയിലാണ് നാളെ വിചാരണ തുടങ്ങുക. വിചാരണ നടപടികൾക്ക് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തിമാക്കിയിരുന്നു. ഒന്നാം സാക്ഷിയെയാണ് നാളെ വിസ്തരിക്കുക. Read More

17:05 (IST)29 Jan 2020

കണ്ണൂർ സർവകലാശാല സമ്പൂർണ ഡിജിറ്റൽ സർവകലാശാലയാകുന്നു

കണ്ണൂർ: വിദ്യാർഥികൾക്കുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴിയാക്കി പൂർണമായി ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുകയാണ് കണ്ണൂർ സർവകലാശാലയെന്ന് ഐടി സെന്റർ ഡയറക്ടർ ഡോ.സുനിൽ കുമാർ ആർ.കെ പറഞ്ഞു. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുകയോ പഠിക്കുകയോ ചെയ്യുന്നവർക്ക് സർവകലാശാലാ സേവനത്തിനായി കണ്ണൂരിൽ എത്തേണ്ടതില്ല, മൊബൈൽ സൗഹൃദ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഓൺലൈൻ സംവിധാനത്തിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും പോലും സർവകലാശാലാ സേവനങ്ങൾ ലഭ്യമാകും. നിലവിൽ പരീക്ഷാ രജിസ്ട്രേഷൻ മുതൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. നാഷനൽ അക്കാഡമിക് ഡെപ്പോസിറ്ററി (NAD) സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകും. മൈഗ്രേഷൻ, ഇക്വിവാലൻസ്, കൺഡോണേഷൻ, റീഅഡ്മിഷൻ, ഇൻറർ കോളേജ് ട്രാൻഫർ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, എന്നിവയാണ് പുതിയതായി ഓൺലൈൻ സംവിധാനത്തിലൂടെ നൽകുന്ന സേവനങ്ങൾ.

17:02 (IST)29 Jan 2020

ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കും: സ്‌പീക്കർ

തിരുവനന്തപുരം: പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

16:52 (IST)29 Jan 2020

അക്ഷയ AK-430 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-430 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ AO 339343 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ AW 822872 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More

16:46 (IST)29 Jan 2020

രഞ്ജി ട്രോഫിയിൽ കേരളത്തിന് തോൽവി

രഞ്ജി ട്രോഫിയിൽ കേരളം ആന്ധ്രപ്രദേശിനോട് ഏഴു വിക്കറ്റിനു തോറ്റു. 43 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര മൂന്നു വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 135 റൺസിൽ അവസാനിച്ചിരുന്നു

16:40 (IST)29 Jan 2020

ട്രോമാ കെയർ ആംബുലൻസ് പദ്ധതി: 108 ആംബുലൻസുകൾ സഹായമായത് 27,000 പേർക്ക്

16:15 (IST)29 Jan 2020

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണരൂപം

Kerala Governor’s address to Assembly by The Indian Express on Scribd

16:05 (IST)29 Jan 2020

നടിയെ ആക്രമിച്ച കേസ്: കുറ്റം ചുമത്തിയ കീഴ്‌ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കുറ്റം ചുമത്തിയ കീഴ്ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിൽ കുറ്റമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജിയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അത് തിരുത്താൻ പ്രോസിക്യൂഷൻ കിഴ്ക്കോടതിയെ സമീപിക്കുമെന്നും അതിനു വ്യവസ്ഥയുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

15:49 (IST)29 Jan 2020

കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കേണ്ട, വരണ്ട കാലാവസ്ഥ തുടരും

തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥയിൽ മാറ്റമില്ല. വരണ്ട കാലാവസ്ഥ തുടരുകയാണ്. മലപ്പുറം, കൊല്ലം ജില്ലകളിൽ താപനില ഗണ്യമായി കുറഞ്ഞു. കണ്ണൂർ ജില്ലയിൽ താപനില സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു. ഇന്നു ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 17 ഡിഗ്രി സെൽഷ്യസ്.Read More

14:55 (IST)29 Jan 2020

കേരള പൊലീസ് രാജ്യാന്തര നിലവാരത്തിലേക്ക്

14:13 (IST)29 Jan 2020

പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നുവെന്ന് ഇ.പി.ജയരാജൻ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മന്ത്രി ഇ.പി.ജയരാജൻ.
പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നുവെന്നും മുൻപൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.

13:50 (IST)29 Jan 2020

ഗവർണറെ തടഞ്ഞ സംഭവം: പ്രതിപക്ഷത്തിന്റേത് പൊറാട്ട് നാടകമാണ് എ.കെ.ബാലൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ പ്രതിപക്ഷ നടപടിയെ വിമർശിച്ച് മന്ത്രി എ.കെ.ബാലൻ. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

13:39 (IST)29 Jan 2020

ചെന്നിത്തല തരംതാണ പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി: സുരേന്ദ്രൻ

13:37 (IST)29 Jan 2020

ഗവർണറെ പ്രശംസിച്ച് നിയമമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് നിയമമന്ത്രി എ.കെ.ബാലൻ. സർക്കാരും ഗവർണറും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന് എ.കെ.ബാലൻ പറഞ്ഞു. 

13:36 (IST)29 Jan 2020

ചെന്നിത്തലക്കെതിരെ കുമ്മനം

പ്രതിപക്ഷം ഗവർണറെ തടഞ്ഞതിനെ വിമർശിച്ച് കുമ്മനം. ഗവർണറെ തടഞ്ഞത് മര്യാദ കേടാണെന്ന് കുമ്മനം പറഞ്ഞു. 

13:07 (IST)29 Jan 2020

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. Read More

12:46 (IST)29 Jan 2020

കൊറോണ വൈറസ് പ്രതിരോധം: സംസ്ഥാനം പൂർണ സജ്ജമെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനം പൂർണ സജ്ജമെന്ന് കേന്ദ്ര സംഘം വിലയിരുത്തി. വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് തിരികെ എത്തിയവർ നിർബന്ധമായും വീടുകളിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. വുഹാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ നോര്‍ക്ക നിരന്തരം ബന്ധപ്പെടുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

12:26 (IST)29 Jan 2020

അക്ഷയ AK-430 ഭാഗ്യക്കുറി: ഭാഗ്യവാനോ ഭാഗ്യവതിയോ ഇന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-430 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

12:24 (IST)29 Jan 2020

നിയമസഭയിലെത്തിയ ഗവർണർക്കുനേരെ പ്രതിപക്ഷ പ്രതിഷേധം

12:23 (IST)29 Jan 2020

പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല

12:21 (IST)29 Jan 2020

ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്; പിണറായിയെ പരിഹസിച്ച് കെ.മുരളീധരൻ

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. വിവാദമായ ലാവ്‌ലിൻ കേസിൽ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്നാണ് മനസിലാകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

12:17 (IST)29 Jan 2020

സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും 70 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.17 എന്ന നിലയിലാണ്. Read More

12:03 (IST)29 Jan 2020

‘ഗവര്‍ണര്‍ ഗോ ബാക്ക്’; നിയമസഭയില്‍ ആരിഫ് ഖാനെ തടഞ്ഞു, നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: കേരള നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞു. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. Read More

12:02 (IST)29 Jan 2020

അസാധാരണ നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭയില്‍ ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായത് അസാധാരണ നടപടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. വിയോജിപ്പ് രേഖപ്പെടുത്തി നയപ്രഖ്യാപന പ്രസംഗം വായിക്കുന്നത് അസാധാരണ നടപടിയാണെന്നും ഇത് പുതിയ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ ചേർത്ത ഭാഗം ഗവർണർ വായിച്ചു. സ്വന്തം നിലപാട് പറഞ്ഞതിനു ശേഷമാണ് വിവാദ ഖണ്ഡിക ഗവർണർ വായിച്ചത്.

“ഇത് നയമല്ല, എങ്കിലും ഞാൻ വായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ചാണ് ഞാൻ ഇത് വായിക്കുന്നത്” ഇങ്ങനെ പറഞ്ഞാണ് ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക നിയമസഭയിൽ വായിച്ചത്. തനിക്ക് എതിർപ്പുണ്ടെങ്കിലും ഇത് വായിക്കുകയാണെന്ന് ഗവർണർ വ്യക്തമാക്കി. ഇതിനോട് എനിക്ക് വിയോജിപ്പുണ്ട്, എങ്കിലും മുഖ്യമന്ത്രിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടും ഞാനിത് വായിക്കുകയാണെന്ന് ഗവർണർ സഭയിൽ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും അത് തെറ്റാണെന്നുമാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് ഗവർണർ വായിച്ചു. 18-ാം ഖണ്ഡികയിലാണ് അങ്ങനെയൊരു പരാമർശമുള്ളത്. ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.  പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം വായിക്കില്ലെന്ന് രാജ്‌ഭവനും വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പടുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം മാറ്റില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതേ തുർന്നാണ് ഗവർണർ സർക്കാർ നിലപാടിനു വഴങ്ങിയത്.

Read Also: ‘ഗവര്‍ണര്‍ ഗോ ബാക്ക്’; നിയമസഭയില്‍ ആരിഫ് ഖാനെ തടഞ്ഞു, നാടകീയ രംഗങ്ങള്‍

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ മുതൽ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. തുടർന്ന് സ്‌പീ‌ക്കർ വാച്ച് ആൻഡ് വാർഡിനെ വിളിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങളെ മാറ്റിയ ശേഷം ഗവർണർ മുന്നോട്ടു നീങ്ങി. തനിക്കെതിരെ പ്രതിഷേധിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്, അവരെ കൈ കൂപ്പി അഭിവാദ്യം ചെയ്‌താണ് ഗവർണർ മുന്നോട്ടു നടന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 january 29 weather crime traffic train airport

Next Story
അക്ഷയ AK-430 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com