Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് പത്ത് വർഷം കഠിന തടവ്

ചാവക്കാട് പാലയൂർ മുണ്ടതറ വീട്ടിൽ ജിതിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

rape, ie malayalam

കൊച്ചി: മാര്യേജ് ബ്യുറോയുടെ ഓൺലൈൻ സൈറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. ചാവക്കാട് പാലയൂർ മുണ്ടതറ വീട്ടിൽ ജിതിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയെ എറണാകുളത്തുള്ള വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയും മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പ്രതിക്കെതിരായ കുറ്റം.

എറണാകുളത്ത് മാളിൽ ബോഡി ആർട്ട് എന്ന പേരിൽ ടാറ്റൂ ഷോപ്പ് നടത്തുന്ന പ്രതി പെൺകുട്ടിയെ ജോലിസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇടപ്പള്ളിക്ഷേത്രത്തിനടുത്തുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താം എന്നു പറഞ്ഞു താമസസ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് കേസ്.

Live Blog

കേരള വാർത്തകൾ തത്സമയം


20:34 (IST)28 Jan 2020

വിട്ടുവീഴ്ചയ്ക്കില്ല, നഷ്ടപരിഹാരം കിട്ടണം; ഷെയ്ൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് നിമാതാക്കൾ

ഷെയ്ൻ നിഗം വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നിർമാതാക്കൾ. ഷെയ്ൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതിയിൽ തീരുമാനം. അതേസമയം വിഷയത്തിൽ താരസംഘടനയായ അമ്മയുമായി തുടർ ചർച്ചകൾക്ക് തയ്യാറെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. Read More

19:34 (IST)28 Jan 2020

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് പത്ത് വർഷം കഠിന തടവ്

മാര്യേജ് ബ്യുറോയുടെ ഓൺലൈൻ സൈറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. ചാവക്കാട് പാലയൂർ മുണ്ടതറ വീട്ടിൽ ജിതിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയെ എറണാകുളത്തുള്ള വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയും മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പ്രതിക്കെതിരായ കുറ്റം.

18:15 (IST)28 Jan 2020

പൂർണിമയുടെ കരവിരുത്; സ്റ്റൈലിഷ് ലുക്കിൽ സാനിയ

മലയാളസിനിമയിലെ നല്ലൊരു ശതമാനം അഭിനേത്രികളുടെയും പ്രിയപ്പെട്ട ഡിസൈനർമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ അവാർഡ് നൈറ്റുകളിലും മറ്റും തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ നമ്മൾ നിരവധി തവണി കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂർണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്. Read More

17:31 (IST)28 Jan 2020

സ്ത്രീ ശക്തി SS-193 ലോട്ടറി, ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-193 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ SW 311063 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ SZ 430410 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. Read More

16:00 (IST)28 Jan 2020

പിണറായി മോദിയുമായി ഒത്തുതീർപ്പിലെത്തി: കെ.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. അതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ പ്രമേയത്തെ എതിർക്കുന്നതെന്നും മാഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുരളീധരൻ പറഞ്ഞു. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറം അറിയാം. ലാവലിൻ കേസിലെ വിധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.

14:47 (IST)28 Jan 2020

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി നാളെ പരിഗണിക്കും

നടിയെ ക്വട്ടേഷൻസംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി ദിലീപ് നിരന്തരം ഹർജികളുമായി കോടതിയെ സമീപിക്കുകയാണന്ന് പ്രോസിക്യൂഷൻ. കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ മറ്റന്നാൾ വിചാരണ തുടങ്ങാനിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

13:37 (IST)28 Jan 2020

ക്രിസ്‌തു പാഠം; കയ്യേറ്റം ചെയ്‌തയാളുടെ കാൽ കഴുകി ചുംബിച്ച് വെെദികൻ

പെസഹ തിരുന്നാൾ ദിവസം യേശുദേവൻ ശിഷ്യൻമാരുടെ കാൽകഴുകി ചുംബിച്ചതിന്റെ സ്‌മരണ പുതുക്കുന്ന പതിവ് ക്രെെസ്‌തവ സഭയിലുണ്ട്. എല്ലാ വർഷവും പെസഹ വ്യാഴാഴ്‌ചയാണ് വെെദികർ 12 പേരുടെ കാൽ കഴുകി ചുംബിക്കുന്ന ആചാരമുള്ളത്. എന്നാൽ, പെസഹ വ്യാഴാഴ്‌ച അല്ലാഞ്ഞിട്ടും കഴിഞ്ഞ ദിവസം മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ അരങ്ങേറിയത് വെെകാരിക രംഗങ്ങൾ. തന്നെ പൊതുമധ്യത്തിൽ കയ്യേറ്റം ചെയ്‌ത വ്യക്തിയുടെ കാൽ കഴുകി ചുംബിച്ച് ക്രിസ്‌തുവിനെ അനുകരിക്കുകയായിരുന്നു തുമ്പരശേരി പള്ളി വികാരി ഫാദർ നവീൻ ഊക്കന്‍. Read More

12:41 (IST)28 Jan 2020

സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ പ്രതിഷേധിക്കരുത്, മുദ്രാവാക്യം വിളിക്കരുത്: കാന്തപുരം

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ചാണ് കാന്തപുരം രംഗത്തെത്തിയത്. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ പ്രതിഷേധിക്കേണ്ട ആവശ്യമില്ലെന്ന് കാന്തപുരം പറഞ്ഞു. Read More

11:50 (IST)28 Jan 2020

ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തില്‍ ഉറച്ച് ചെന്നിത്തല; പിണറായിക്ക് വിമര്‍ശനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഗവര്‍ണര്‍ ബിജെപിയുടെ മെഗഫോണായി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് ആത്മാര്‍‌ഥതയുണ്ടെങ്കില്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ചെന്നിത്തല മാഹിയിൽ പറഞ്ഞു. Read More

11:27 (IST)28 Jan 2020

നടി ജമീല മാലിക്ക് അന്തരിച്ചു

മുൻകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു. ഏക മകൻ അൻസർ മാലിക്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല. ആലപ്പുഴ മുതുകുളം സ്വദേശിയായ ജമീല ആദ്യത്തെ കഥ (1972) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കെ ജി ജോർജിന്റെ ആദ്യസിനിമയിലെ നായികയായിരുന്നു.  Read More

11:22 (IST)28 Jan 2020

കൂടത്തായി സീരിയൽ: സ്റ്റേ തുടരും

കൂടത്തായി കൊലപാതകം പ്രമേയമായ ടെലിവിഷൻ പരമ്പരയുടെ നിരോധനം തുടരും .സ്റ്റേ നീക്കണമെന്ന സ്വകാര്യ ചാനലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ചാനലിന്റെ എതിർസത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേക്ക് കടന്നില്ല. ഹർജിക്കാരനും കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയുമായ കൂടത്തായി സ്വദേശി മുഹമ്മദിനോടും ഡിജിപിയോടും തർക്കമുണ്ടങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചു.  സാധാരണ പ്രേക്ഷകരിൽ സീരിയൽ കേസിനെക്കുറിച്ച് മുൻവിധിയുണ്ടാക്കുമെന്നും വിചാരണയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. 

10:50 (IST)28 Jan 2020

സ്വർണവിലയിൽ ഇന്നു മാറ്റമില്ല; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും 70 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,770 രൂപയും പവനു 30,160 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.38 എന്ന നിലയിലാണ്. Read More

10:35 (IST)28 Jan 2020

ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ എന്‍ട്രി നല്‍കണം; പരിഹസിച്ച് ശബരിനാഥന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഗ് ബോസ് ഷോയില്‍ ഉള്‍പ്പെടുത്തണമെന്ന പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്.ശബരിനാഥന്‍. “ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും” ശബരിനാഥന്‍ എംഎല്‍എ പരിഹസിച്ചു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥൻ ഗവർണറെ ട്രോളിയത്. Read More

10:01 (IST)28 Jan 2020

കുതിരാനിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

കുതിരാനിൽ ഇന്നും നാളെയും കർശന ഗതാഗത നിയന്ത്രണം.പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ ഇടുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ ഇന്നും നാളെയും നടത്തുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. രാവിലെ അഞ്ച് മുതൽ വെെകിട്ട് അഞ്ച് വരെയാണ് നിയന്ത്രണം. Read More

10:01 (IST)28 Jan 2020

മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ

എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ. മുസ്‌ലിം ലീഗ് ബേപ്പൂർ മണ്ഡലം വെെസ് പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഭരണഘടന നഷ്‌ടപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ അതിനെതിരെയുളള പ്രതിഷേധത്തില്‍ ഒരു പൗരനെന്ന നിലയിലാണ് പങ്കെടുത്തതെന്ന് മനുഷ്യ മഹാ ശൃംഖലയ്‌ക്ക് പിന്നാലെ ബഷീർ വിശദീകരിച്ചിരുന്നു. Read More

10:00 (IST)28 Jan 2020

സ്ത്രീ ശക്തി SS-193 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-193 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സെെറ്റിൽ ലഭ്യമാണ്. Read More

09:58 (IST)28 Jan 2020

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച പുതിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനിൽ കുമാർ റിമാൻ‍ഡിൽ കഴിയുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്ന് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദിലീപ് ഉൾപ്പെട്ട ബലാൽസംഗക്കേസിന്‍റെ തുടർച്ചയാണ് ഭീഷണിക്കത്തെന്നും പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

നടിയെ ക്വട്ടേഷൻസംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി നടൻ ദിലിപ് വീണ്ടും ഹൈക്കോടതിയിൽ. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഹെെക്കോടതിയിൽ ദിലീപ് അപ്പീൽ നൽകി. സാധാരണ ക്രിമിനൽ കേസുകളിൽ വിചാരണ സംബന്ധിച്ച നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് പ്രത്യേക കോടതിയുടെ നടപടികൾ. വിചാരണ സമയബന്ധിതമായി പുർത്തിയാക്കണമെന്ന സൂപ്രീം കോടതി നിർദേശം കണക്കിലെടുത്ത് വാദിയുടേയും ഇരയുടേയും പ്രതികളുടേയും വിചാരണ കോടതി ഒരുമിച്ചു നടത്തുകയാണ്. ഇത്തരം വിചാരണ നടപടിക്രമങ്ങളിൽ കേട്ടു കേട്ടുകേൾവിയില്ലാത്തതാണെന്നും ദിലീപ് ഹർജയിൽ ആരോപിക്കുന്നു.

നടിയെ ക്വട്ടേഷൻസംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി ദിലീപ് നിരന്തരം ഹർജികളുമായി കോടതിയെ സമീപിക്കുകയാണന്ന് പ്രോസിക്യൂഷൻ. കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ മറ്റന്നാൾ വിചാരണ തുടങ്ങാനിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതി കേസിൽ നൽകുന്ന മുപ്പതാമത്തെ ഹർജിയാണിത്. ഹർജി നിലനിൽക്കില്ലെന്നും സാധുതയിൽ തന്നെ സംശയമുണ്ടന്നും ഹർജി നിലനിൽക്കുന്ന കാര്യത്തിൽ വിശദമായ വാദം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജി വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ദിലീപ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയത്. ഇരപോലും തനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെടുത്തതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 january 28 weather crime traffic train airport

Next Story
സ്ത്രീ ശക്തി SS-193 ലോട്ടറി, ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്Sthree Sakthi Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം , Sthree Sakthi Result, കേരള ഭാഗ്യക്കുറി, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS, സ്ത്രീ ശക്തി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com