Latest Kerala News: കൊച്ചി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാൻ പൊലീസ് നിർദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി.
ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.
ഭൂമി വില്‍പ്പനയില്‍ അഴിമതി നടന്നിട്ടുണ്ടന്നും സഭയ്ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ പല്ലുവഴി സ്വദേശിയും സഭാംഗവുമായ ജോഷി വര്‍ഗീസ് സമര്‍പ്പിച്ച പരാതിയാണ് മജിസ്ട്രേറ്റ് കോടതി ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
സമാന പരാതിയില്‍ മറ്റൊരു കോടതി കേസെടുത്തിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി വില്‍പ്പനയില്‍ സഭാ സമിതികളുടെ ശുപാര്‍ശകള്‍ ലംഘിച്ചെന്നും ഇടനിലക്കാര്‍ പണം തട്ടിയെന്നും 80 കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ജോഷി വര്‍ഗീസ് കോടതിയെ സമീപിച്ചത്.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാൻ പൊലീസ് നിർദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-547 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ WP 717310 ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ WT 606158 ടിക്കറ്റ് നമ്പരിനാണ്. Read More
ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാകും. 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് ഈ ആവശ്യം തള്ളി. എല്‍ഡിഎഫും യുഡിഎഫും 2019 ലെ വോട്ടര്‍ പട്ടിക ആധാരമാക്കി വേണം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ എന്ന് ആവശ്യപ്പെട്ടിരുന്നു.
വർക്കല എസ് ആർ മെഡിക്കൽ കോളേജിന്റെ അനുമതി പത്രം പിൻവലിച്ച സർക്കാർ ഉത്തരവിന് സ്റ്റേയില്ല. സർക്കാർ നടപടി ചോദ്യം ചെയ്ത് മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിൽ കോടതി ഇടപെട്ടില്ല. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേന്ദ്ര നിർദേശ പ്രകാരമാണ് അനുമതിപത്രം പിൻവലിച്ചതെന്ന സർക്കാർ വാദം പരിഗണിച്ചാണ് കോടതി നടപടി . കോളജിലെ 100 വിദ്യാർത്ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായും സർക്കാർ അറിയിച്ചു.
കേരളത്തിൽ ഇന്നു മഴ പെയ്തതേ ഇല്ല. തൃശൂർ ജില്ലയിൽ താപനില ഗണ്യമായി കുറഞ്ഞു. കൊല്ലം, കോട്ടയം ജില്ലകളിൽ താപനില സാധാരണനിലയെക്കാൾ വളരെ കുറവായിരുന്നു. ഇന്നും നാളെയും കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ജനുവരി 15ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. 16, 17 തീയതികളിൽ കേരളത്തിൽ വരണ്ട കാലവസ്ഥയായിരിക്കും. ഈ ദിവസങ്ങളിൽ ഒന്നുംതന്നെ കാലാവസ്ഥ മുന്നറിയിപ്പില്ല. Read More
ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.
തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2019 -20 സാമ്പത്തിക വർഷത്തേക്ക് ശാലാക്യ തന്ത്ര വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20 ന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ.കോളേജിൽ ഹാജരാകണം. Read More
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
കോടതി വിരട്ടിയതോടെ തൊടുപുഴ കൊച്ചിന് ഗ്രാനൈറ്റ്സിന്റെ മാര്‍ബിള്‍ ഇറക്കാന്‍ സംരക്ഷണം നല്കി പൊലീസ് തടിയൂരി. കര്‍ശന നടപടി എടുക്കുമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിനു പിന്നാലെ വ്യാഴാഴ്ച തന്നെ ഉത്തരവ് നടപ്പാക്കിയെന്ന് കുമളി സിഐ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചു. ഇതോടെ കേസ് കോടതി തീര്‍പ്പാക്കി. കൊച്ചിന് ഗ്രാനൈറ്റ്സ് തൊടുപുഴയിലെ വര്‍ക്ക് സൈറ്റില്‍ എത്തിച്ച 30 ടണ്‍ മാര്‍ബിള്‍ മുപ്പത്തിരണ്ടാം ദിവസമാണ് ഇറക്കിയത്. ചുമട്ടുത്തൊഴിലാളി നിയമം അനുസരിച്ച് സ്വന്തം തൊഴിലാളിയെക്കൊണ്ട് എവിടെയും ചരക്കിറക്കാന്‍ കടയുടമക്കുള്ള അവകാശം യൂണിയനുകള്‍ തടയുകയായിരുന്നു. സിഐടിയു - ഐഎന്‍ടിയുസി തൊഴിലാളികളാണ് ചരക്കിറക്ക് തടഞ്ഞത്. ഡിസംബര്‍ 12ന് പൊലീസ് സംരക്ഷണം നല്‍കിയിട്ടും രാഷ്ടീയ സ്വാധീനം മൂലം പൊലീസിന് ഉത്തരവ് നടപ്പാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് കൊച്ചിന് ഗ്രാനൈറ്റ്സ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിശാ കേന്ദ്രങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പദ്ധതി അറിയിച്ചത്. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ലെന്നു മന്ത്രി ജി.സുധാകരൻ. നിയമവിരുദ്ധമായി എന്തു നിർമിച്ചാലും അതു പൊളിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തിരുവാഭരണ പാതയിലെ പേരൂച്ചാൽ പാലത്തിന്റെ ഉദ്ഘാടനവും വിവിധ റോഡുകളുടെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ഒന്‍പതംഗ ബഞ്ച്. പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമാണ് ഈ ബഞ്ച് പരിഗണിക്കുക. മതാചാരവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബഞ്ച് വ്യക്തമാക്കി. യുവതീപ്രശേന വിധിയെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ അഞ്ചംഗ ബഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും 70 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,715 രൂപയും പവനു 29,720 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.62 എന്ന നിലയിലാണ്. Read Also
കളിയിക്കാവിള എസ്ഐയെ വെടിവെച്ച് കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി. 7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹത.
കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കേൾക്കാനായി അലന്റെ പിതാവ് ഷുഹൈബ് എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഷഫീഖ് താമരശ്ശേരി കുറിച്ച വാക്കുകളും അതോടൊപ്പം അദ്ദേഹം പങ്കുവച്ച ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-547 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം . നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. Read More
കനത്ത സുരക്ഷയിൽ ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘ ഘോഷയാത്ര ഉച്ചക്ക് ഒരുമണിയോടെയാണ് പുറപ്പെടുക. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാഭരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും. Read More