Latest Kerala News: കൊച്ചി: മരടിലെ ഫ്ളാറ്റുകൾ നാളെയും മറ്റന്നാളുമായി പൊളിക്കും. മരടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മുതൽ വെെകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നാളെ രാവിലെ കൃത്യം 11 മണിക്ക് എച്ച്ടുഒ ഫ്ളാറ്റിൽ സ്ഫോടനം നടക്കും. വെറും സെക്കൻഡുകൾ കൊണ്ട് കൂറ്റൻ കെട്ടിടങ്ങൾ നിലംപതിക്കും. കനത്ത സുരക്ഷയാണ് മരടിൽ ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്നത് കാണാൻ ആയിരങ്ങളാണ് മരടിൽ എത്തുക.
കെവിന് വധക്കേസില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന എസ്ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും നല്കിയ അപേക്ഷയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം. കെവിൻ കേസിൽ വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് നേരത്തെ ഷിബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
Read Also: ഡല്‍ഹി പൊലീസിനെ എനിക്ക് ഭയമില്ല; കേസെടുത്തിട്ടും വീര്യം ചോരാതെ ഐഷി
മുത്തൂറ്റ് ഫിനാൻസ് സമരം പരിഹരിക്കുന്നതിന് അനുരഞ്ജന ചർച്ച നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച എറണാകുളത്ത് ചർച്ച നടത്തണം. മാനേജ്മെന്റ് പ്രതിനിധികളും യൂണിയൻ പ്രതിനിധികളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തണം.
മുത്തുറ്റിന്റെ സംസ്ഥാനത്തെ 568 ബ്രാഞ്ചുകളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണം. ഇവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറാനും കോടതി നിർദേശിച്ചു. ചർച്ചകളോട് കമ്പനി സഹകരിക്കില്ലെന്ന് യൂണിയൻ ചുണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരോട് കമ്പനിക്ക് എന്തിനാണ് ശത്രുതാ മനോഭാവമെന്ന് കോടതി ആരാഞ്ഞു. പരാതികളോട് എന്തുകൊണ്ടാണ് മുഖം തിരിക്കുന്നതെന്ന് കോടതി ചോദിച്ചു.
Live Blog
Kerala News Highlights: – കേരള വാർത്തകൾ തത്സമയം
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ കസ്റ്റഡിയിൽ. പാലക്കാട് ജില്ലയിൽ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം.
അതിനിടെ എഎസ്ഐ വിൽസണിനെ പ്രതികള്‍ വെടുവെച്ചതിന് പുറമെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നെന്ന പുതിയ വിവരം പുറത്തുവന്നു. മൃതദേഹത്തിൽ കുത്തേറ്റ പാടുകളുണ്ട്. നാല് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചു കയറി. മൂന്നു വെടിയുണ്ടകൾ നെഞ്ചിലും ഒരു വെടിയേറ്റത് വയറ്റിലുമാണ് തുളച്ചുകയറിയത്.
ഡോക്ടർമാർക്കെതിരെ നടപടിയുമായി സർക്കാർ. അനധികൃത അവധിയെടുത്ത ഡോക്ടർമാരെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അനധികൃത അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമടക്കം ജോലി ചെയ്യുന്ന ഡോക്ടർമാർക്കെതിരെയാണ് സർക്കാർ നടപടി. ദീർഘകാലമായി അവധിയിൽ കഴിയുന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞവർഷം രണ്ടുതവണ അവസരം നല്‍കിയിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാനോ, കൃത്യമായ കാരണം കാണിക്കാൻ തയ്യാറാകാത്തവരെയുമാണ് പിരിച്ചു വിടുന്നത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ഇവർക്ക് അവസരം നൽകിയിരുന്നു.
മരടിലെ ഫ്ളാറ്റുകൾ നാളെയും മറ്റന്നാളുമായി പൊളിക്കും. മരടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മുതൽ വെെകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നാളെ രാവിലെ കൃത്യം 11 മണിക്ക് എച്ച്ടുഒ ഫ്ളാറ്റിൽ സ്ഫോടനം നടക്കും. വെറും സെക്കൻഡുകൾ കൊണ്ട് കൂറ്റൻ കെട്ടിടങ്ങൾ നിലംപതിക്കും. കനത്ത സുരക്ഷയാണ് മരടിൽ ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്നത് കാണാൻ ആയിരങ്ങളാണ് മരടിൽ എത്തുക.
കെവിന് വധക്കേസില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന എസ്ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും നല്കിയ അപേക്ഷയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം. കെവിൻ കേസിൽ വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് നേരത്തെ ഷിബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റാതെ ദേവസ്വം ബോര്‍ഡ്. 2006 ല്‍ നല്കിയ സത്യവാങ്മൂലം നിലനില്ക്കുന്നു എന്നും പുതിയ സത്യവാങ്മൂലം നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. പുതിയ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ഇനി അഭിപ്രായം അറിയിക്കുമെന്നും എന്‍.വാസു വ്യക്തമാക്കി. അടിയന്തര ദേവസ്വം ബോർഡ് യോഗത്തിനു ശേഷമാണ് എൻ.വാസു ഇക്കാര്യം അറിയിച്ചത്. സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡ് നിലപാട് മയപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, മുൻ നിലപാട് മാറ്റാതെ കോടതി നടപടികൾ നേരിടാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്ക്കുന്ന നിലപാടാണ് നേരത്തെ ബോര്‍ഡ് സ്വീകരിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന നിലപാടായിരുന്നു എൽഡിഎഫ് സർക്കാരിന്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നല്കിയ പത്ര പരസ്യങ്ങളെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സുഹൃത്തുക്കളായ ഡോക്ടര്‍മാരെ വഴിയില്‍ തടഞ്ഞുവച്ച് സദാചാര ഗുണ്ടായിസം. മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്തുണ്ടായ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറിനെ അഞ്ചംഗ സംഘം ബൈക്കില്‍ പിന്തുടരുകയായിരുന്നു. പിന്നീട് കാർ വഴിയിൽ തടഞ്ഞു നിർത്തി. ഇവരെ അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. 50,000 രൂപ തന്നാല്‍ വിടാമെന്നാണ് അക്രമി സംഘം പറഞ്ഞത്. ഡോക്ടര്‍മാരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും അവരുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 17,000 രൂപയും തട്ടിയെടുത്താണ് അക്രമി സംഘം കടന്നുകളഞ്ഞത്.
കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം അവസാനിച്ചതോടെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കേരളത്തിലും ലക്ഷദ്വീപിലും മഴ വിട്ടുനിന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജനുവരി 14 വരെ സംസ്ഥാനത്ത് കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുത്തൂറ്റ് ഫിനാൻസ് സമരം പരിഹരിക്കുന്നതിന് അനുരഞ്ജന ചർച്ച നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച എറണാകുളത്ത് ചർച്ച നടത്തണം. മാനേജ്മെന്റ് പ്രതിനിധികളും യൂണിയൻ പ്രതിനിധികളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തണം. മുത്തുറ്റിന്റെ സംസ്ഥാനത്തെ 568 ബ്രാഞ്ചുകളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണം. ഇവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറാനും കോടതി നിർദേശിച്ചു. ചർച്ചകളോട് കമ്പനി സഹകരിക്കില്ലെന്ന് യൂണിയൻ ചുണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരോട് കമ്പനിക്ക് എന്തിനാണ് ശത്രുതാ മനോഭാവമെന്ന് കോടതി ആരാഞ്ഞു. പരാതികളോട് എന്തുകൊണ്ടാണ് മുഖം തിരിക്കുന്നതെന്ന് കോടതി ചോദിച്ചു.
രാജാ രവിവര്‍മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ്, മാവേലിക്കരയില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറര്‍ തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 20. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. Read More
തൃശ്ശൂര്‍ മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് കൊല്ലപ്പെട്ട ഗോപികയുടെ വീട് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
വേമ്പനാട് കായൽ തീരത്ത് പാണാവളളിയിലുളള കാപിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. തീരദേശപരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപിക്കോ ഉടമകൾ നൽകിയ ഹർജി കോടതി തളളി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യയുടേതാണ് ഉത്തരവ്. 2013 ൽ കായൽ കയ്യേറി നിർമിച്ച കാപിക്കോ റിസോർട്ട് പൊളിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു. 2014 ൽ സുപ്രീം കോടതിയിൽനിന്നു റിസോർട്ട് പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ വാങ്ങി. തുടർന്നാണ് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരും തീരദേശ പരിപാലന അതോറിറ്റിയും റിസോർട്ട് പൊളിക്കണമെന്ന നിലപാടാണ് സുപ്രീം കോടതിയിൽ സ്വീകരിച്ചത്. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും 70 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിനു 40 രൂപയും പവനു 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.12 എന്ന നിലയിലാണ്. Read More
പൊലീസ് സ്റ്റേഷനില്‍ രാവിലെത്തെ പരേഡിനിടെ എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എഎസ്ഐ ടി.ബി. വസന്തകുമാറാണു മരിച്ചത്. ഇന്നു രാവിലെ 7.45നാണു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണമ്മൂല സ്വദേശിയാണ്. ഭാര്യ: ഗീത. മകന്: അലിന്.
നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഷെയ്ൻ വാക്കാൽ ഉറപ്പ് നൽകുകയും എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തുവെന്ന് താരസംഘടനയുടെ ഭാരവാഹിയായ നടൻ ജഗദീഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-155 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി ഒരു ദിവസം മാത്രം. ഇതിന് മുന്നോടിയായുളള മോക് ഡ്രില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് നിയന്ത്രിത സ്ഫോടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എല്ലാം സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഫ്ലാറ്റുകളുടെ പരിസരത്ത് പൊലീസും അഗ്നിശമനസേനയും മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിക്കില്ല. ശനിയാഴ് രാവിലെ ഒമ്പത് മണിക്കു മുമ്പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സുരക്ഷക്കായി 2000 പൊലീസുകാരെയാണ് സ്ഫോടന ദിവസം വിന്യസിക്കുക. Read More