scorecardresearch

Kerala News Highlights: കൊച്ചി വിമാനത്താവളത്തിലെത്താൻ ഇനി 110 രൂപ മതി

Kerala News Live, Kerala Weather, Traffic News: ആലുവ മെട്രോ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ഒരോ നാല്‍പത് മിനിട്ടിലും പവന്‍ദൂത് ബസുകള്‍ സര്‍വീസ് നടത്തും

Feeder Bus

Latest Kerala News Highlights: കൊച്ചി: ആലുവ മെട്രോ സ്റ്റേഷനേയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തേയും ബന്ധിപ്പിക്കാൻ ഇനി ഫീഡർ ബസ് സർവീസായ പവൻദൂത്. കൊച്ചി മെട്രോയിലൂടെ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന പവന്‍ദൂത് ഇന്ന് സർവീസ് ആരംഭിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ആലുവ മെട്രോ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ഒരോ നാല്‍പത് മിനിട്ടിലും പവന്‍ദൂത് ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 5.40നാണ് ആദ്യ സര്‍വീസ്. വിമാനത്താവളത്തിന്‍റെ ആഭ്യന്തര രാജ്യാന്ത്ര ടെര്‍മിനലുകളില്‍ പവന്‍ദൂതിന് സ്റ്റോപ്പുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. പൂര്‍ണമായും വൈദ്യുതി ഇന്ധനമായുള്ള ബസുകളാണ് സര്‍വീസിന്

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


17:34 (IST)21 Feb 2020

നിർമ്മൽ NR-161 ഭാഗ്യക്കുറി, ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-161 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ NV 257268 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ NP 561563 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

17:21 (IST)21 Feb 2020

മഠത്തിൽവച്ച് ഫ്രാങ്കോ കടന്നുപിടിച്ചു; ബിഷപ്പിനെതിരെ വീണ്ടും ലെെംഗികാരോപണം

കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ വീണ്ടും ആരോപണം. മഠത്തിൽവച്ച് ബിഷപ് തന്നെ കടന്നുപിടിച്ചെന്ന് ആരോപിച്ച് മറ്റൊരു കന്യാസ്‌ത്രീ രംഗത്തെത്തി. ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാ‌സ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. സാക്ഷിമൊഴിയിലാണ് കന്യാസ്‌ത്രീ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീഡിയോ കോളിലൂടെ ബിഷപ് അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിൽ പറയുന്നു. Read More

15:38 (IST)21 Feb 2020

ഇന്നും നാളെയും ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം ജില്ലകളിൽ ഇന്നു താപനില സാധാരണയിൽനിന്നും താഴ്‌ന്ന നിലയിലായിരുന്നു. കണ്ണൂർ ജില്ലയിൽ താപനില സാധാരണയിൽനിന്നും ഉയർന്നനിലയിലായിരുന്നു. ഇന്നു പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്. Read More

15:00 (IST)21 Feb 2020

മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

മലപ്പുറം: തിരുനാവായയിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. സുധികുമാർ (44) ആണ് മരിച്ചത്. പാടത്ത് കൃഷിപ്പണിക്കിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ദേഹമാസകലം പൊളളലേറ്റ പാടുകളുണ്ട്. മലപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. Read More

13:04 (IST)21 Feb 2020

ശിവരാത്രി ദിനത്തിൽ അധിക സർവീസുമായി കൊച്ചി മെട്രോ

12:39 (IST)21 Feb 2020

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു; ജോസഫ് വിഭാഗവുമായി ലയനത്തിന്

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്. സംസ്ഥാന കമ്മറ്റിയാണ് വിളിച്ചുകൂട്ടിയതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പിജെ ജോസഫ് വിഭാഗവുമായി ലയിയ്ക്കാൻ ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചു. Read More

11:59 (IST)21 Feb 2020

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും ഫീഡർ ബസുകൾ

കൊച്ചി മെട്രോയെയും വിമാനത്താവളത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇനി പവന്‍ദൂത്. കൊച്ചി മെട്രോയുടെ വിമാനത്താവള ഫീഡര്‍ ബസ് സര്‍വീസായ പവന്‍ദൂത് സര്‍വീസ് തുടങ്ങി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.  കൊച്ചി മെട്രോയിലൂടെ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് പവന്‍ദൂത്. ആലുവ മെട്രോ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ഒരോ നാല്‍പത് മിനിട്ടിലും പവന്‍ദൂത് ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 5.40നാണ് ആദ്യ സര്‍വീസ്. വിമാനത്താവളത്തിന്‍റെ ആഭ്യന്തര രാജ്യാന്ത്ര ടെര്‍മിനലുകളില്‍ പവന്‍ദൂതിന് സ്റ്റോപ്പുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. പൂര്‍ണമായും വൈദ്യുതി ഇന്ധനമായുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 

11:16 (IST)21 Feb 2020

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിൽ. പവനു ഇന്നു 31,000 കടന്നു. ഗ്രാമിനു 3,890 രൂപയും പവനു 31,120 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.84 എന്ന നിലയിലാണ്. Read More

10:58 (IST)21 Feb 2020

വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് വി.എസ് ശിവകുമാർ

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ വിജിലൻസ് റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാർ. തന്റെ വസതിയിൽ നിന്നും രേഖകൾ കണ്ടെടുത്തു എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ഒന്നും കിട്ടാതെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ മടങ്ങിയതെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്നും ശിവകുമാർ പറഞ്ഞു.

10:01 (IST)21 Feb 2020

അവിനാശി വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ  മരിച്ച 19 പേരുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. വ്യാഴാഴ്ച തന്നെ എല്ലാവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. അപകടത്തിൽ മരിച്ച ഡ്രൈവർ ഗിരീഷിന്റേയും കണ്ടക്ടർ ബൈജുവിന്റേയും മൃതദേഹങ്ങൾ ഇന്നെല രാത്രി തന്നെ വീട്ടിൽ എത്തിച്ചിരുന്നു. കെഎസ്ആർടിസി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി. ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ പേപ്പതിയിലെ വീട്ടിൽ സംസ്‌കരിക്കും. 12 മണിയോടെ ഗിരീഷിന്റെ മൃതദേഹവും സംസ്കരിക്കും. Read More

10:00 (IST)21 Feb 2020

നിർമ്മൽ NR-161 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-161 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

10:00 (IST)21 Feb 2020

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് മൈസൂരു ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്.

09:59 (IST)21 Feb 2020

അവിനാശി വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു

അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കണ്ടെയ്നർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെയാണ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് തമിഴ്‌നാട് പൊലീസ് കേസെടുത്തത്. ഹേമരാജൻ നേരത്തേ തന്നെ കീഴടങ്ങിയിരുന്നു. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജൻ മൊഴി നല്‍കി. Read More

Kerala News Live Updates: പൊലീസിന്റെ തോക്കുകളും തിരകളും കാണാതായ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്. ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലം നൽകണം. 25 തോക്കുകളും 12601 തിരകളും കാണാതായിട്ടും ഇതുവരെ നടപടി ഒന്നും ഇല്ലെന്നും വെടിക്കോപ്പുകളുടെ കണക്കെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം.

മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്ക് വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് മൈസൂരുവിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്.

ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് റിപ്പോർട്ട്. ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2020 february 21 weather crime traffic train airport