Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

Kerala News Highlights: പാതയോരങ്ങളിൽ 12,000 ജോഡി ശുചിമുറികൾക്കായി സ്ഥലം കണ്ടെത്താൻ നടപടി തുടങ്ങി

Kerala News: തീ അണക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിച്ചെങ്കിലും ഇതുവരെയും തീ പൂര്‍ണ്ണമായും അണക്കാനാകാതെ തുടരുകുയാണ്

Latest Kerala News Highlights: തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ പൊതു ശുചിമുറികൾ നിർമിക്കുന്നതിനു മൂന്ന് സെന്റ് വീതം ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികൾ നിർമിക്കുകയാണ് ലക്ഷ്യം. കൂടുതൽ പൊതു ശുചിമുറികൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും പൂര്‍ണ്ണമായും അണക്കാനായിട്ടില്ല.പ്രദേശത്ത് വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിച്ചെങ്കിലും ഇതുവരെയും തീ പൂര്‍ണ്ണമായും അണക്കാനാകാതെ തുടരുകുയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മാലിന്യകൂമ്പാരത്തില്‍ നിന്നും തുടങ്ങിയ തീ വളരെ വേഗത്തില്‍ തന്നെ ഏക്കറുകളോളം പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകളാണ് പ്ലാന്റിലെത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായെങ്കിലും പല ഭാഗങ്ങളില്‍ നിന്നും പുക ഉയരുന്നത് തീ വീണ്ടും പടര്‍ന്നുപിടിക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Live Blog

Kerala news


17:15 (IST)19 Feb 2020

അക്ഷയ AK-433 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-433 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ AJ 382415 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ AD 912374 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

16:17 (IST)19 Feb 2020

നാളെ കേരളത്തിൽ വരണ്ട കാലാവസ്ഥ

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുന്നു. കൊല്ലം ജില്ലയിൽ താപനില സാധാരണയിൽനിന്നും താഴ്ന്നതായിരുന്നു. കണ്ണൂർ ജില്ലയിൽ താപനില സാധാരണയിൽനിന്നും ഉയർന്നതായിരുന്നു. പുനലൂരാണ് ഇന്ന് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്. Read More

14:12 (IST)19 Feb 2020

തിരൂരിലെ ആറു കുട്ടികളുടെ മരണം: ജനിതക രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടർ

തിരൂരിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ മരിച്ചതിൽ ദുരൂഹതയില്ലെന്ന് ഡോക്ടർ. കുട്ടികൾക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നതായി കുഞ്ഞുങ്ങളെ ചികിത്സിച്ച ശിശുരോഗ വിദഗ്‌ധൻ ഡോ.കെ.നൗഷാദ് പറഞ്ഞു. മരണകാരണം അറിയാാൻ കുട്ടികളുടെ മാതാപിതാക്കൾ തന്റെ അടുത്ത് എത്തിയിരുന്നുവെന്നും അമൃത ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. Read More

12:27 (IST)19 Feb 2020

കണ്ണൂരിൽ ഒന്നര വയസുകാരനെ കൊന്നത് അമ്മ തനിച്ച്, ഭർത്താവിനും കാമുകനും പങ്കില്ല: പൊലീസ്

ഒന്നര വയസുകാരനെ കടൽത്തീരത്തെ പാറക്കൂട്ടത്തിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശരണ്യ തനിച്ചെന്ന് പൊലീസ്. ഭർത്താവിനും കാമുകനും പങ്കില്ല. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് കണ്ണൂർ സിറ്റി സിഐ പി.ആർ.സതീഷ് പറഞ്ഞു. അതിനിടെ, തെളിവെടുപ്പിനായി കൊണ്ടുവന്ന ശരണ്യയ്ക്കുനേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. വൻ പൊലീസ് സുരക്ഷാ സന്നാഹങ്ങളുമായാണ് പൊലീസ് ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങി. ശരണ്യയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.  Read More

12:07 (IST)19 Feb 2020

പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം

കൊച്ചിയില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ആണ് സംഭവം നടന്നത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.  മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായതോടെ ശ്രീജേഷിനെ മര്‍ദ്ദിച്ചവര്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ കുറുപ്പുംപടി പൊലീസ് കേസെടുത്തു.

11:48 (IST)19 Feb 2020

വിജിലൻസ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താൻ നീക്കം

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക ത​രം​താ​ഴ്ത്താ​ൻ നീ​ക്കം. ഡി​ജി​പി ത​സ്തി​ക എ​ഡി​ജി​പി​യാ​യി ത​രം​താ​ഴ്ത്ത​ണ​മെ​ന്നാ​ണ് ശു​പാ​ർ​ശ. പോ​ലീ​സ് മേധാവി​യു​ടെ ശി​പാ​ർ​ശ കേ​ന്ദ്ര​ത്തി​നും അ​യ​ച്ചു.  അ​തേ​സ​മ​യം ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തെ​ത്തി. എഡിജിപി ത​ല​യോ​ഗ​ത്തി​ലാ​ണ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ഷേ​ധം.  കേ​ന്ദ്രം അ​നു​വ​ദി​ച്ച ത​സ്തി​ക​യാ​ണ് ത​രം​താ​ഴ്ത്തു​ന്ന​ത്.  ജ​യി​ലി​ലോ-​അഗ്നി​ശ​മ​ന സേ​ന​യി​ലോ ത​സ്തി​ക മാ​റ്റ​ണ​മെ​ന്നാണ് ശി​പാ​ർ​ശ. ഐ​പി​എ​സ് അ​സോ​സി​യേ​ഷ​നും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

11:26 (IST)19 Feb 2020

കേരളം കാത്തിരിക്കുന്ന ‘ട്രാന്‍സ്’ നാളെ തിയേറ്ററുകളില്‍

Trance Movie Release: കേരളം ഇത്രയേറെ കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന അന്‍വര്‍ റഷീദ് ചിത്രം, സിനിമാ പ്രേമികള്‍ക്ക് അതൊന്നു തന്നെ മതി പ്രതീക്ഷയുടെ പൂത്തിരി കത്തിക്കാന്‍. പോരാത്തതിനു ഇത്തവണ നായകനായി അന്‍വര്‍ തെരഞ്ഞെടുത്തിരിക്കുന്നത് സമകാലിക മലയാള സിനിമയിലെ അഭിനയ വിസ്മയമായ ഫഹദ് ഫാസിലിനേയും. ബോക്സോഫീസും സഹൃദയലോകവും നിറയാന്‍ വേറെന്തു വേണം? Read More

11:06 (IST)19 Feb 2020

സ്വർണവില കൂടി; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.58 എന്ന നിലയിലാണ്. Read More

11:02 (IST)19 Feb 2020

ഒന്നും കാണാതായിട്ടില്ല, സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറി

സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിഎജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. തോക്കുകൾ കാണാതായിട്ടില്ലെന്നും സംഭവിച്ചത് കണക്കിലെ പിഴവുകൾ മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.  Read More

10:36 (IST)19 Feb 2020

മണവാട്ടിയായി സൗഭാഗ്യ; ഹൽദി ചിത്രങ്ങൾ

ഡബ്സ്മാഷ്, ടെലിവിഷൻ താരം സൗഭാഗ്യ വെങ്കിടേഷും അർജ്ജുന്‍ സോമശേഖരും വിവാഹാഘോഷ തിരക്കുകളിലാണ്. ഇന്നും നാളെയുമായി ഗുരുവായൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം. മെഹന്ദി ചടങ്ങിന്റെയും ഹൽദിയുടെയും ചിത്രങ്ങൾ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. Read More

10:18 (IST)19 Feb 2020

വെടിയുണ്ട കാണാതായ സംഭവം: ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

വെടിയുണ്ട കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. Read More

10:17 (IST)19 Feb 2020

അക്ഷയ AK-433 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-433 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. Read More

10:16 (IST)19 Feb 2020

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: തീ പൂര്‍ണ്ണമായും അണക്കാനാകാതെ അഗ്നിശമന സേന

മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും പൂര്‍ണ്ണമായും അണക്കാനായിട്ടില്ല.പ്രദേശത്ത് വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിച്ചെങ്കിലും ഇതുവരെയും തീ പൂര്‍ണ്ണമായും അണക്കാനാകാതെ തുടരുകുയാണ്. 

10:16 (IST)19 Feb 2020

കരുണ സംഗീത നിശ: ഇന്ന് സന്ദീപ് വാര്യരുടെ മൊഴി രേഖപ്പെടുത്തും

കരുണ സംഗീത നിശ വിവാദത്തിൽ പരാതിക്കാരനായ യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസ്സിസ്റ്റനറ് കമ്മീഷണർ ബിജി ജോർജ്ജ് മുമ്പാകെ ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് സന്ദീപ് വാര്യരോട് ആവശ്യപ്പെട്ടിരിക്കുന്നത്. Read More

Kerala News: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിനെതിരെ എഫ്ഐആർ. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. കേസിനെ നേരിടുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വി.എസ്.ശിവകുമാർ പറഞ്ഞു. ശിവകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് പരാതികളുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 february 19 weather crime traffic train airport

Next Story
വെടിയുണ്ട കാണാതായ സംഭവം: ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുംbullet missing, kerala police, കേരള പൊലീസ്, വെടിയുണ്ട, കേരള വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com