Kerala News Live Updates: തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിനെതിരെ എഫ്ഐആർ. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. കേസിനെ നേരിടുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വി.എസ്.ശിവകുമാർ പറഞ്ഞു. ശിവകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് പരാതികളുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.
കെവിൻ വധക്കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നീനുവിന്റെ സഹോദരൻ സാനു ചാക്കോ, റിയാസ് മോൻ, ഇഷാൻ ഇസ്മയിൽ, മനു മുരളീധരൻ, ഷിഫിൻ സജാദ്, ടിറ്റു ജെറോം, ഫൈസൽ, ഷാനു എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്. സാനുവിന്റെ നേതൃത്വത്തിൽ പ്രതികൾ കെവിനെ തട്ടിക്കൊണ്ടുപോയത് കൊല്ലണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കെവിൻ മുങ്ങി മരിച്ചതാണന്ന പ്രതികളുടെ വാദം കോടതി തള്ളി. കെവിനെ പ്രതികൾ പുഴയിൽ മുക്കിക്കൊന്നതാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.
2018 മെയ് 28 നാണ് കെവിനെ ചാലിയക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്ക് വിചാരണ കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന ഹർജിക്കൊപ്പം സമർപ്പിച്ച ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്.
Live Blog
Kerala news
2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനെ ചോദ്യംചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിനെതിരെ എഫ്ഐആർ. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. കേസിനെ നേരിടുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വി.എസ്.ശിവകുമാർ പറഞ്ഞു. ശിവകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് പരാതികളുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.
കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. കണ്ണൂർ, പാലക്കാട് ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്നതായിരുന്നു. ഇന്നു പുനലൂരിലും വെളളാനിക്കരയിലുമാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്. Read More
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-197 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ SB 176976 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SK 840975 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More
പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിനു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മദിനു നിര്‍ദേശം നല്കി. Read More
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ നേതാക്കൾ രംഗത്തെത്തിയതായി റിപ്പോർട്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിരവധി നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വാർത്ത. കെപിസിസി അധ്യക്ഷൻ പ്രധാന തീരുമാനങ്ങളെടുക്കാൻ നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് കെ.സുധാകരൻ എംപി ആരോപിച്ചു. വർക്കിങ് പ്രസിഡന്റായ തന്നെ പോലും മുല്ലപ്പള്ളി വിളിക്കാറില്ലെന്ന് സുധാകരൻ പറഞ്ഞു. Read More
കെവിൻ വധക്കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നീനുവിന്റെ സഹോദരൻ സാനു ചാക്കോ, റിയാസ് മോൻ, ഇഷാൻ ഇസ്മയിൽ, മനു മുരളീധരൻ, ഷിഫിൻ സജാദ്, ടിറ്റു ജെറോം, ഫൈസൽ, ഷാനു എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്.
യുവ മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയ- സുബൈദ ദമ്പതികളുടെ മകന് സബീല്‍ റഹ്മാനാ (25)ണു മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്. പ്ലാനിങ് എന്‍ജിനീയറായ സബീല്‍ റഹ്മാന് സിലിക്കോണ്‍ ഒയാസിസിലെ റസിഡന്‍ഷ്യല്‍ അപ്പാര്ട്ട്മെന്റിനുമുകളില്നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. വര്‍ക്ക് സൈറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്നാണു സബീല്‍ വീണതെന്നു സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. Read More
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര് അറസ്റ്റില്‍. അഞ്ചു പൊലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. എഎസ്ഐമാരായ സി.ബി. റജിമോന്‍, റോയ് പി. വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ സിബിഐ കോടതിയെ സമീപിക്കും. Read More
മലപ്പുറം: തിരൂരിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ മരിച്ചതിൽ ദുരൂഹത. 9 വർഷത്തിനിടെയാണ് കുട്ടികൾ മരിച്ചത്. മൂന്നു മാസം പ്രായമായ ആറാമത്തെ കുഞ്ഞ് ഇന്നു പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. Read More
പ്രളയദുരിതാശ്വാസത്തിനു തുക കണ്ടെത്താന്‍ നടത്തിയ ‘കരുണ’ സംഗീതനിശ ആരോപണപ്രളയത്തില് മുങ്ങിപ്പൊങ്ങുകയാണ്. പരിപാടിയുടെ പേരില്‍ സംഘാടകര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ടിക്കറ്റ് വരുമാനമായി ലഭിച്ച 6.22 ലക്ഷം രൂപ സംഘാടകര്‍ മൂന്നരമാസത്തിനുശേഷം വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയെങ്കിലും വിവാദത്തിന് ഒട്ടും കുറവില്ല. Read More
പേരുർക്കട സ്പെഷ്യൽ ആംഡ് പൊലീസ് ക്യാമ്പിൽ നിന്ന് എകെ- 47 തിരകൾ കാണാതായിട്ട് പൊലീസ് പരാതി നൽകിയത് 22 വർഷം കഴിഞ്ഞാണെന്ന് വിവരാവകാശ രേഖ. 1996 ജനുവരി ഒന്നു മുതൽ 2018 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ എകെ – 47 തോക്ക് തിരകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നന്നെന്ന പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപോർട്ടിൽ പറയുന്നത്. Read More
പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. അനുമതിയില്ലാത്ത ബോർഡുകളും ആർച്ചുകളും കൊടിതോരണങ്ങളും ബാനറുകളും നീക്കാൻ സുരക്ഷ കമ്മീഷണറും ഉത്തരവിറക്കിയിരുന്നു.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജലൻസ്. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഒരു വട്ടം ചോദ്യം ചെയ്തെന്നും കുടുതൽ സമയം വേണമെന്നും വിജിലൻസ് വ്യക്തമാക്കി. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ പുരോഗതി മാർച്ച് മൂന്നിനകം അറിയിക്കാൻ വിജിലൻസിനും എൻഫോഴ്സ്മെന്റിനും ഹൈക്കോടതി നിർദേശം നൽകി.
പാലം അഴിമതിയിലൂടെയടക്കം ലഭിച്ച പണം ഇബ്രാഹിം കുഞ്ഞുമായി ബന്ധമുള്ള പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് കള്ളപ്പണം വെളിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. പാലാം അഴിമിതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ അന്വെസ്റ്റിഗേഷന് ടീം ഒന്നിന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
സംസ്ഥാനത്ത് ചൂടു കൂടുന്ന സാഹചര്യത്തിൽ ഇന്നും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് താപനില കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെഷ്യസ് വരെ സാധാരണ നിലയിൽ നിന്നും താപനില ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,800 രൂപയും പവനു 30,400 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.38 എന്ന നിലയിലാണ്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-197 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) പൊതുപരീക്ഷ നടക്കുന്നതിനാലാണ് വിദ്യാലയങ്ങൾക്കു അവധി നൽകിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ തടസഹർജി നൽകി. ഇടക്കാല ഉത്തരവ് വരുംമുന്പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ നീക്കം.
വാർത്തകളാൽ സമ്പന്നമായ മറ്റൊരു ദിനത്തിലേക്ക് ഇന്ത്യൻ എക്സ്പ്രസ് മലയാളം വായനക്കാർക്ക് സ്വാഗതം. കേരളത്തിൽ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകൾ ഒറ്റക്ലിക്കിൽ വായിക്കാം ഇവിടെ.