Kerala News: അലന് എൽഎൽബി പരീക്ഷയെഴുതാം

Kerala News: ഇതോടെ നാളെ തലശ്ശേരി പാലയാട് ക്യാംപസിൽ അലന് പരീക്ഷ എഴുതാം

Kerala News: കൊച്ചി: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചുവെന്ന കേസിൽ പിടിയിലായ നിയമ വിദ്യാർഥി അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാൻ അനുമതി. കണ്ണൂർ സർവകലാശാലയാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഇതോടെ നാളെ തലശ്ശേരി പാലയാട് ക്യാംപസിൽ അലന് പരീക്ഷ എഴുതാം. പരീക്ഷാ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ ഹെെക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശയ്ക്ക് ഹൈക്കോടതിയുടെ നിർദേശവും നൽകി. അതിനു പിന്നാലെയാണ് പരീക്ഷയെഴുതാൻ സർവകലാശാല അനുമതി നൽകിയത്.

തുടർച്ചയായി 15 ദിവസത്തിലധികം അവധിയായതിനാൽ മുന്നാം സെമസ്റ്ററിലെ രജിസ്റ്റർ റോളിൽ നിന്ന് യുണിവേഴ്സിറ്റിയും കോളജും അലനെ ഒഴിവാക്കിയിരുന്നു. തനിക്ക് മതിയായ ഹാജർ ഉണ്ടെന്ന് അലൻ അറിയിച്ചു. ഈ സാഹചര്യത്തിൽ മുന്നാം സെമസ്റ്റിൽ താൽക്കാലികമായി തിരിച്ചെടുക്കുന്ന കാര്യം യുണിവേഴ്സിറ്റി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലായതിനാലാണ് 15 ദിവസത്തിലധികം അവധിയിലായതെന്ന് അലൻ കോടതിയിൽ ബോധിപ്പിച്ചു.

ചൊവ്വാഴ്ച ആരംഭിക്കുന്ന എൽ എൽ ബി ‘ രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചാൽ എതിർപ്പില്ലന്ന് എൻഐഎ അറിയിച്ചിരുന്നു..കണ്ണുർ യുണിവേഴ്സിറ്റിക്ക് കീഴിലുള്ള തലശേരി ലീഗൽ സ്റ്റഡി സെൻററിലെ വിദ്യാർത്ഥിയാണ് അലൻ.

Live Blog

Kerala news:














19:54 (IST)17 Feb 2020





















പൊതുവിദ്യാലയങ്ങൾക്ക് അവധി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) പൊതുപരീക്ഷ നടക്കുന്നതിനാലാണ് വിദ്യാലയങ്ങൾക്കു അവധി നൽകിയിരിക്കുന്നത്. പകരമുള്ള പ്രവൃത്തിദിനം വിദ്യാഭ്യാസവകുപ്പ് പിന്നീട് അറിയിക്കും.

19:54 (IST)17 Feb 2020





















അലന് പരീക്ഷയെഴുതാൻ അനുമതി

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചുവെന്ന കേസിൽ പിടിയിലായ നിയമ വിദ്യാർഥി അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാൻ അനുമതി. കണ്ണൂർ സർവകലാശാലയാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഇതോടെ നാളെ തലശ്ശേരി പാലയാട് ക്യാംപസിൽ അലന് പരീക്ഷ എഴുതാം. പരീക്ഷാ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ ഹെെക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശയ്ക്ക് ഹൈക്കോടതിയുടെ നിർദേശവും നൽകി. അതിനു പിന്നാലെയാണ് പരീക്ഷയെഴുതാൻ സർവകലാശാല അനുമതി നൽകിയത്. 

17:27 (IST)17 Feb 2020





















പൊലീസ് അന്വേഷണം

കരുണ സംഗീതനിശയുടെ പേരിൽ സംഘാടകർ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം. കൊച്ചി സിറ്റി പൊലീസാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കരുണ സംഗീതനിശയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരടക്കം ദുരുപയോഗിച്ചു പണം തട്ടിയെന്നാണ് ആരോപണം. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കലക്‌ടർ നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്ക് കെെമാറി. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്.

17:16 (IST)17 Feb 2020





















വിൻ വിൻ W-552 ലോട്ടറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-552 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ WJ 508139 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ WB 158284 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read  More

16:38 (IST)17 Feb 2020





















ഫെബ്രുവരി 20 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. കോട്ടയം ജില്ലയിൽ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു. കൊല്ലം ജില്ലയിൽ താപനില സാധാരണയിൽനിന്നും താഴ്ന്നതായിരുന്നു. കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്നതായിരുന്നു. പുനലൂരാണ് ഇന്ന് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 20 ഡിഗ്രി സെൽഷ്യസ്. Read More

16:12 (IST)17 Feb 2020





















എം.ടി.വാസുദേവൻ നായർക്ക് നോട്ടീസ്

എം.ടി.വാസുദേവൻ നായർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി.വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെയുള്ള ഹർജിയിലെ നടപടികളാണ് സ്റ്റേ ചെയ്‌തത്. 

15:35 (IST)17 Feb 2020





















പൊലീസിൽ നടക്കുന്നത് തീവെട്ടികൊള്ള; ഗാലക്സോണ്‍ കമ്പനിക്ക് പിന്നില്‍ ഭരണപക്ഷത്തുള്ളവരെന്നും ചെന്നിത്തല

പൊലീസില്‍ കേരളം കണ്ടതില്‍ വച്ച് വലിയ തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകളെല്ലാം നടക്കുന്നതെന്നും അഴിമതിയെല്ലാം നടക്കുന്നത് കെൽട്രോണിനെ മുൻനിർത്തിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

14:41 (IST)17 Feb 2020





















ലോക കേരളസഭയുടെ പേരിൽ ധൂർത്ത്, ഭക്ഷണത്തിനു മാത്രം ചെലവായത് 60 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണ-താമസ ചെലവുകളുടെ കണക്കുകൾ പുറത്തുവന്നു. താമസത്തിനും ഭക്ഷണത്തിനും മാത്രം ചെലവാക്കിയത് ഒരു കോടിയോളം രൂപയാണ്. ഭക്ഷണത്തിനു ചെലവായത് 60 ലക്ഷത്തോളം ( 59,82,600) രൂപ. താമസത്തിന് ചെലവായത് 23,42,725 രൂപ. Read More

13:07 (IST)17 Feb 2020





















അതേ ‘കൂടത്തായി’

ഹൈക്കോടതി നിരോധിച്ച “കൂടത്തായി” ടെലിവിഷൻ പരമ്പരയ്ക്ക് യഥാർത്ഥ സംഭവവുമായി സാദൃശൃമണ്ടന്ന് പ്രോസിക്യൂഷൻ. കൂടത്തായി കൊലപാതകം പ്രമേയമായ പരമ്പരയുടെ തിരക്കഥയുടെ സംഗ്രഹം പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. യഥാർത്ഥ സംഭവവും പരമ്പരയിലെ കഥാപാത്രങ്ങളും കുറ്റകൃത്യ രീതിയും തമ്മിൽ സാദൃശ്യവും സാമ്യവും ഉണ്ട്.കഥാപാത്രങ്ങളുടെ പേരുകളും സംഭവസ്ഥലവും
കൊലപാതകങ്ങളുടെ എണ്ണവും കൊല്ലപ്പെട്ടവരുടെ എണ്ണവും കഥാപാത്രങ്ങളുടെ പേരുകളും എല്ലാം യഥാർത്ഥ സംഭവവുമായി സാമ്യമുള്ളതാണന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

12:13 (IST)17 Feb 2020





















അലൻ ഷുഹൈബിനെ പരീക്ഷാ എഴുതാൻ അനുവദിക്കണമെന്ന അപേക്ഷയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ കണ്ണുർ സർവകലാശയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ച കേസിൽ പിടിയിലായ വിദ്യാർത്ഥി അലൻ ഷുഹൈബിനെ പരീക്ഷാ എഴുതാൻ അനുവദിക്കണമെന്ന അപേക്ഷയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ കണ്ണുർ സർവകലാശയ്ക്ക് ഹൈക്കോടതിയുടെ നിർദേശം. തീരുമാനം ജയിൽ അധികൃതർ വഴി വിദ്യാർത്ഥിയേയും അറിയിക്കണം .പരീക്ഷ എഴുതാൻ അനുവദിക്കുന്നെങ്കിൽ ചൊവ്വാഴ്ചത്തെ പരീക്ഷ എഴുതാൻ പ്രത്യേക അവസരം നൽകണം.

11:22 (IST)17 Feb 2020





















സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 10 രൂപയും പവനു 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.28 എന്ന നിലയിലാണ്. Read More

10:52 (IST)17 Feb 2020





















ശബരിമല: സുപ്രീംകോടതി വിശാല ബഞ്ച് വാദം കേട്ടു തുടങ്ങി

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതി വിശാല ബഞ്ച് വാദം കേട്ട് തുടങ്ങി. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്.

09:39 (IST)17 Feb 2020





















നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി അറസ്റ്റിൽ

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി മുൻ എസ്ഐ സാബുവിനെ അറസ്റ്റ് ചെയ്തു. സിബിഐ സംഘമാണ് കൊച്ചിയിൽ നിന്ന് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ രാത്രി സിബിഐ സംഘം അറസ്റ്റ് ചെയ്തത്. മറ്റ് ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാൻ സിബിഐ കോടതിയെ സമീപിക്കും.

09:39 (IST)17 Feb 2020





















ശബരിമല: സുപ്രീംകോടതി വിശാല ബഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതി വിശാല ബഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്.

09:06 (IST)17 Feb 2020





















Win Win W-552 Lottery Result: വിൻ വിൻ W-552 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-552 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.  Read More

08:55 (IST)17 Feb 2020





















സിഎജി റിപ്പോർട്ട്: എസ്എപി ഇന്ന് ക്യാമ്പിൽ തെളിവെടുപ്പ്, തോക്കുകൾ ഹാജരാക്കാൻ നിർദേശം

തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്നും തോക്കുകൾ കാണാതായ സംഭവത്തിൽ ഇന്ന് തെളിവെടുപ്പ് നടക്കും. ക്രൈംബ്രാഞ്ച് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. പൊലീസിൻറെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്എപി കമാണ്ടന്റിന് ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും.

08:54 (IST)17 Feb 2020





















സ്വാഗതം…

മറ്റൊരു വാർത്ത ദിനത്തിലേക്ക് ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ വായനക്കാർക്ക് സ്വാഗതം. കേരള വാർത്തകൾ കൃത്യതയോടും വ്യക്തതയോടും ഒറ്റ ക്ലിക്കിൽ വായിക്കാം കേരള ലൈവിൽ.

Kerala News:

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 february 17 weather crime traffic train airport

Next Story
ശബരിമല: സുപ്രീംകോടതി വിശാല ബഞ്ച് ഇന്ന് മുതൽ വാദം കേൾക്കുംSabarimala Makaravilakku 2020, മകരവിളക്ക്, Sabarimala Makara Jyothi 2020, Makaravilakku 2020, Makara Jyothi 2020, makara jyothi images 2020, Makaravilakku images 2020, മകരവിളക്ക് 2020, ശബരിമല മകരവിളക്ക് 2020, മകരവിളക്ക് live, ശബരിമല മകരവിളക്ക് ഉത്സവം, ശബരിമല മകരജ്യോതി 2020, ശബരിമല മകരജ്യോതി live, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, മകരവിളക്ക്, മകരജ്യോതി, പമ്പ , നിലക്കൽ , പൊന്നമ്പലമേട്
The moderation of comments is automated and not cleared manually by malayalam.indianexpress.com