Latest News
വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

Kerala News Live Updates: കൊറോണ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠനയാത്രകൾ വിലക്കി കലക്‌ടർ

Kerala News Live, Kerala Weather, Traffic News: സംസ്ഥാനത്ത് അതീവ ജാഗ്രത

Nipah Virus, നിപ വൈറസ്, Ernakulam, എറണാകുളം, KK Shailaja, കെകെ ശൈലജ, samples, സാമ്പിളുകള്‍, health, ആരോഗ്യം

Kerala News Live തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കലക്‌ടറുടെ ഉത്തരവ്. തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ കലക്‌ടർ വിലക്കേര്‍പ്പെടുത്തിയത്.

കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളും ഭീതിയിൽ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. ദക്ഷിണ കന്നഡ, കൂർഗ്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചത്.

അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നു. ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. അതേസമയം സംശയകരമായ ഒരുകേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നത്. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്‌പോസ്റ്റില്‍. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തിയാണ് പരിശോധന.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


21:06 (IST)04 Feb 2020

ഫസ്റ്റ് ഫസ്റ്റ്

കേരളാ സാക്ഷരതാ മിഷനും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ നാലാം തരം തുല്യതാ പരീക്ഷയിൽ 74.5% മാർക്ക് നേടി ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിനിയായ 105 കാരി കെ.ഭാഗീരഥി അമ്മ

20:58 (IST)04 Feb 2020

നാലാം തരം തുല്യതാ പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് വിജയവുമായി ഭാഗീരഥി അമ്മ

കേരളാ സാക്ഷരതാ മിഷനും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ നാലാം തരം തുല്യതാ പരീക്ഷയിൽ 74.5% മാർക്ക് നേടി ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിനിയായ 105 കാരി കെ.ഭാഗീരഥി അമ്മ അഭിമാനകരമായ വിജയം കരസ്ഥമാക്കി.സംസ്ഥാന തലത്തിൽ 11593 പേർ നാലാം തരം തുല്യതാ പരീക്ഷ എഴുതിയിരുന്നു.1869 പേരെ പരീക്ഷക്കിരുത്തിയ കൊല്ലം ജില്ല തന്നെയാണ് മുന്നിൽ.

19:44 (IST)04 Feb 2020

ലൗ ജിഹാദ് ആരോപണത്തിലുറച്ച് സിറോ മലബാർ സഭ

ലൗ ജിഹാദ് ആരോപണത്തിലുറച്ച് സിറോ മലബാർ സഭ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് സഭ പറയുന്നു. നിലപാടിൽ മാറ്റമില്ലെന്നും ലൗ ജിഹാദിനെതിരായ ആരോപണങ്ങൾ മുസ്‌ലിം സമുദായത്തിനെതിരായി ചിത്രീകരിക്കരുതെന്നും സിറോ മലബാർ സഭ അധികൃതർ പറയുന്നു. വിവിധ രൂപതകളിൽ നിന്നു ലഭിച്ച പരാതികൾ പരിശോധിച്ചാണ് ലൗ ജിഹാദ് ആരോപണം സിനഡ് ഉന്നയിച്ചതെന്നും സിറോ മലബാർ സഭ വ്യക്‌തമാക്കുന്നു.

18:59 (IST)04 Feb 2020

പഠനയാത്രകൾക്ക് വിലക്ക്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കലക്‌ടറുടെ ഉത്തരവ്. തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ കലക്‌ടർ വിലക്കേര്‍പ്പെടുത്തിയത്.

18:50 (IST)04 Feb 2020

കൊച്ചിയിൽ പ്രത്യേക എയ്‌റോ ബ്രിഡ്‌ജ്

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേക എയ്‌റോ ബ്രിഡ്‌ജ് ഒരുക്കും. കൊറോണ വെെറസ് ബാധ പരിശോധനയുടെ ഭാഗമായാണിത്. 

18:08 (IST)04 Feb 2020

വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയിൽ കളക്ടറോട് തീരുമാനമെടുക്കാൻ ഹൈക്കോടതി

എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയിൽ കളക്ടറോട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു.
തീരുമാനം ബുധനാഴ്‌ച കേസ് പരിഗണിക്കുന്നതിന് മുൻപ് കോടതിയെ അറിയിക്കണം. ക്ഷേത്രസമിതിയുടെ അപേക്ഷയിൽ കലക്‌ടർ തീരുമാനമെടുക്കുന്നില്ലെന്നു  ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ദേവസ്വം ബഞ്ചിന്റെ  ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച പകൽപ്പൂരത്തിന് ശേഷവും വെള്ളിയാഴ്ച ആറാട്ടിന് ശേഷവും വെടിക്കെട്ടിന് അനുമതി തേടിയാണ് ക്ഷേത്രസമിതി കോടതിയെ സമീപിച്ചത്. വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും മുൻ വർഷം അനുമതി ലഭിച്ചിരുന്നുവെന്നും ഏത് തരത്തിലുള്ള നിബന്ധനകളും ഏർപ്പെടുത്താമെന്നും ഹർജിക്കാർ വ്യക്തമാക്കി.

17:20 (IST)04 Feb 2020

സ്ത്രീ ശക്തി SS-195 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-195 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ SF 180958 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SJ 185852 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More

16:10 (IST)04 Feb 2020

കേരളം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ചോദിച്ച് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌തു കേരളം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ചോദിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്യൂട്ട് ഹർജിയാണ് കേരളം ഫയൽ ചെയ്‌തിരിക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന് സുപ്രീം കോടതി സമൻസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആറ് ആഴ്‌ചത്തെ സമയം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാല് ആഴ്‌ചക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി പറഞ്ഞു. എജിക്കാണ് സുപ്രീം കോടതി സമൻസ് അയച്ചിരിക്കുന്നത്. കേരള ഗവർണറുമായി എജി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

15:53 (IST)04 Feb 2020

ഫെബ്രുവരി 8 വരെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിച്ചു. തിരുവനന്തപുരം വർക്കലയിൽ 2 സെന്റിമീറ്റർ മഴ ലഭിച്ചു. ഫെബ്രുവരി 8 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ ഒന്നും കാലാവസ്ഥ മുന്നറിയിപ്പ് ഇല്ല. Read More

15:34 (IST)04 Feb 2020

പ്രതിപക്ഷത്തിന് വിമർശനം

പ്രതിപക്ഷത്തെ ഗവർണർ വിമർശിച്ചു. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഗവർണർ പറഞ്ഞു. വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

15:33 (IST)04 Feb 2020

സർക്കാരിനെ പ്രശംസിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സർക്കാരിന്റേത് മികവുറ്റ പ്രവർത്തനങ്ങളാണെന്ന് ഗവർണർ പറഞ്ഞു. “ജനങ്ങൾ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നു, ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്. സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ അവരെ പ്രോത്സാഹിപ്പിക്കും” ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

15:32 (IST)04 Feb 2020

ചെെനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി

കൊറോണ വെെറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ചെെനയിൽ നിന്നെത്തിയ മലയാളികൾ. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അനുസരിക്കാതെ രണ്ട് മലയാളികൾ വിദേശത്തേക്ക് പോയി. രണ്ടുപേർ വിദേശത്തേക്ക് പോയതായി വിവരം ലഭിച്ചെന്ന് കോഴിക്കോട് ഡിഎംഒ ഡോ.വി.ജയശ്രീ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

14:27 (IST)04 Feb 2020

കൊറോണയെ തുടർന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കർണാടക അതിർത്തിയിൽ പരിശോധന

കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളും ഭീതിയിൽ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. ദക്ഷിണ കന്നഡ, കൂർഗ്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചത്.

13:20 (IST)04 Feb 2020

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്രം

ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ (എന്‍ആര്‍ഐസി) രാജ്യവ്യാപകമായി തയാറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ പലതവണ തടസപ്പെട്ടു. ലോക്‌സഭയില്‍ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് ഉച്ചവരെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു. Read More

13:09 (IST)04 Feb 2020

ബന്ധുനിയമനക്കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

സിപിഎം നേതാവും മുൻ എംപിയുമായ ടി.എൻ സീമയുടെ ഭർത്താവ് ജയരാജിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചത് ചോദ്യം ചെയ്തുള്ള  ഹർജിയിലാണ് കോടതി സർക്കാരിന്റെയും ജയരാജിനേറെയും വിശദീകരണം തേടി. സർക്കാരും ജയരാജും രണ്ടാഴ്ചക്കകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കണം. ജയരാജിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എം ആർ മോഹനചന്ദ്രനാണ് കോടതിയെ സമിപിച്ചിട്ടുള്ളത്. ജയരാജിന്റെ നിയമനത്തിൽ അപാകതയുണ്ടെന്നും സി ഡി റ്റ് രജിസ്ട്രാറായിരുന്ന ജയരാജ് നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് പദവി നേടിയതെന്നുമാണ് ഹർജിക്കാരന്റെ വാദം.

12:50 (IST)04 Feb 2020

എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ട്: അഞ്ച് മണിക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി

എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയിൽ വൈകിട്ട് 5നകം തീരുമാനമെടുക്കാൻ കളക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം. ക്ഷേത്രസമിതിയുടെ അപേക്ഷയിൽ കളക്ടർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ദേവസ്വം ബഞ്ചിന്റെ നിർദേശം. അപേക്ഷയിൽ തീരുമാനമെടുക്കാതെ കോടതിക്ക് വിടുന്നത് നല്ല പ്രവണതയല്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. അനിഷ്ട സംഭവങ്ങൾ എവിടെയെങ്കിലും ഉണ്ടായി എന്നതുകൊണ്ട് അപേക്ഷ പരിഗണിക്കില്ലെന്ന നിലപാട് നല്ലതല്ലന്നും കോടതി വാക്കാൽ പരാമർശിച്ചു.

12:21 (IST)04 Feb 2020

മുഖ്യമന്ത്രിയ്ക്ക് ദുരഭിമാനവും പിടിവാശിയുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനവും പിടിവാശിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് യുഎപിഎ കേസിൽ അന്വേഷണം നടക്കുന്നുവെന്നും എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നും ഉന്നയിച്ച് കേന്ദ്രത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ കത്തയക്കാന്‍ തയ്യാറാകുന്നില്ല. അലനും താഹയ്ക്കുമെതിരെ കുറ്റം ചുമത്തണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.

12:15 (IST)04 Feb 2020

പെരുമ്പാവൂർ സ്വർണക്കടത്ത്: മുഖ്യപ്രതി പിടിയിൽ

പെരുമ്പാവൂര്‍ സ്വദേശികള്‍ നടത്തിയ 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെ കൊച്ചിയില്‍നിന്ന് മുംബൈ ഡി.ആര്‍.ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി.ഇ. സിറാജാണ് ഡി.ആര്‍.ഐ സംഘത്തിന്റെ പിടിയിലായത്. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രാധാനകണ്ണിയാണ് സിറാജെന്ന് ഡി.ആര്‍.ഐ റിപ്പോര്‍ട്ട് പറയുന്നു.

11:49 (IST)04 Feb 2020

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യ​ർ പി​ടി​യി​ൽ

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി​ടി​യി​ലാ​യി. വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യ​റായ ര​ഘു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ വ​ച്ചാ​ണ് ര​ഘു കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ​രാ​തി​ക്കാ​ര​നു​മാ​യി ചേ​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് സം​ഭ​വം വ്യ​ക്ത​മാ​യ​ത്.

11:36 (IST)04 Feb 2020

സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.23 എന്ന നിലയിലാണ്. Read More

11:19 (IST)04 Feb 2020

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ ദൃശ്യങ്ങൾ പകർത്തിയ പ്രതിയുടെ ഫോൺ പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. ദിലീപടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. ഫോൺ പൊലീസ് സംഘം പിടിച്ചെടുത്തു. അഞ്ചാം പ്രതി സലീമിന്റെ മൊബൈലിൽ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങൾ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.  അഞ്ചാം പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്. 

10:59 (IST)04 Feb 2020

കാട്ടാക്കട കൊലപാതകം: പ്രതികളെ സംഗീതിന്‌റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാട്ടാക്കട കൊലപാതക കേസിലെ പ്രതികളെ മരിച്ച സംഗീതിന്‌റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കാട്ടാക്കടയില്‍ പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിനാണ് വീട്ടുടമയായ സംഗീതിനെ കൊലപ്പെടുത്തിയത്. മുഖ്യപ്രതികളായ സജു, ഉത്തമന്‍ അടക്കമുളള പ്രതികളെ തിങ്കളാഴ്ച അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും ജെസിബിയും ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. 

10:38 (IST)04 Feb 2020

സ്ത്രീ ശക്തി SS-195 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-195 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

10:37 (IST)04 Feb 2020

പന്തീരാങ്കാവ് യുഎപിഎ: എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്രമെന്ന് മുഖ്യമന്ത്രി

പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എൻഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു

Kerala News Live Updates: Kerala News: വെടിക്കെട്ടിന് അനുമതി ലഭിക്കാൻ നടക്കാവ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചവെന്ന് എഡിഎം. കോടതിയുടെ അനുമതി ഉണ്ടായിട്ടുo അധികൃതർ വെടിക്കെട്ട് തടയുകയാണെന്ന് ആരോപിച്ച് നാട്ടുകാരെ പൊലീസിനെതിരെ ഇളക്കിവിടുകയാണെന്നു എഡിഎം ചന്ദ്രശേഖരൻ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. വെടിക്കെട്ട് അനുമതിക്കായി ക്ഷേത്രസമിതി തെറ്റായ സൈറ്റ് പ്ലാൻ അടക്കം തെറ്റായ വിവരങ്ങളാണ് കോടതിയെ ധരിപ്പിച്ചത്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ച് 100 മീറ്റർ ദൂരം വേണമെന്നുണ്ടെങ്കിലും കാണികൾ പലയിടത്തും 25 മീറ്റർ ദൂരത്ത് മാത്രമായിരുന്നു നിന്നിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എൻഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അല്ല. സമാന വിഷയത്തിൽ നേരത്തെ വിശദീകരണം നിയമസഭയിൽ നൽകിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാൻ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അലനും താഹയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താകാൻ കാരണം ഹാജര്‍ കുറവാണെന്നും കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനവും പിടിവാശിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് യുഎപിഎ കേസിൽ അന്വേഷണം നടക്കുന്നുവെന്നും എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നും ഉന്നയിച്ച് കേന്ദ്രത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ കത്തയക്കാന്‍ തയ്യാറാകുന്നില്ല. അലനും താഹയ്ക്കുമെതിരെ കുറ്റം ചുമത്തണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.

പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അല്ല. സമാന വിഷയത്തിൽ നേരത്തെ വിശദീകരണം നിയമസഭയിൽ നൽകിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാൻ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിൽ പോയി കാല് പിടിക്കണോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാൽ ഗവർണറുടെ കാൽ പിടിക്കുന്നതിലും നല്ലത് അമിത് ഷായുടെ കാല് പിടിക്കുന്നതാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 february 04 weather crime traffic train airport

Next Story
Kerala Lottery Sthree Sakthi SS-195 Result: സ്ത്രീ ശക്തി SS-195 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റിന്Sthree Sakthi Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം , Sthree Sakthi Result, കേരള ഭാഗ്യക്കുറി, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS, സ്ത്രീ ശക്തി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com