Kerala News Highlights: നടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ വിസ്‌താരം പൂർത്തിയായി

Kerala News Live, Kerala Weather, Traffic News: കുഞ്ചാക്കോ ബോബന്റെ വിസ്‌താരം ഒൻപതാം തീയതി നടക്കും

rimi tomy

Latest Kerala News Highlights: കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടി റിമി ടോമിയുടേയും പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സന്റെയും വിസ്താരം പുർത്തിയായി. നടൻമാരായ കുഞ്ചാക്കോ ബോബനും മുകേഷും സമർപ്പിച്ച അവധിയപേക്ഷകൾ കോടതി അനുവദിച്ചു. കുഞ്ചാക്കോ ബോബന്റെ വിസ്‌താരം ഒൻപതിനു നടക്കും. മുകേഷിന്റെ വിസ്താരം മറ്റൊരു ദിവസം നടക്കും.

നിയമസഭയിൽ മന്ത്രി ഇപി ജയരാജൻ എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭൽ വച്ച് “കള്ള റാസ്കൽ” പ്രയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ജയരാജനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്തും പറയാമെന്ന തരത്തിൽ ഒരു മന്ത്രി പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് പരിഹസിച്ച ചെന്നിത്തല മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നൽകുമെന്നും പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇപി ജയരാജന്‍റെ പരാമര്‍ശം.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


17:17 (IST)04 Mar 2020

അക്ഷയ AK-435 ലോട്ടറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-435 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ വിറ്റ AF 368794 എന്ന ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ AA 841464 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More

17:09 (IST)04 Mar 2020

അറസ്റ്റിലായ ക്ഷേത്രത്തിലെ കോമരത്തെ പിന്തുണച്ച് ബിജെപി

മണലൂരിൽ യുവതി ആത്മഹത്യ ചെയ്‌ത കേസിൽ അറസ്റ്റിലായ ക്ഷേത്രത്തിലെ കോമരത്തെ പിന്തുണച്ച് ബിജെപി. കോമരമായി തുള്ളിയ ശ്രീകാന്ത് (24) നിരപരാധിയാണെന്നും അറസ്റ്റ് അംഗീകരിക്കില്ലെന്നും മണലൂർ നിയോജകമണ്ഡലം ബിജെപി നേതൃത്വം അറിയിച്ചു. കോമരം തുള്ളുന്നതിനിടെ ശ്രീകാന്ത് യുവതിയെ അപമാനിക്കുന്നതരത്തില്‍ കല്‍പന പുറപ്പെടുവിച്ചുവെന്നും ഇതേതുടര്‍ന്ന് മനോവിഷമത്താല്‍ യുവതി ആത്മഹത്യ ചെയ്തുവെന്നും ആരോപിച്ച് ഭര്‍ത്താവ് ജോബിന്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ശ്രീകാന്തിന്റെ അറസ്റ്റ് ചൊവ്വാഴ്ച്ച പൊലീസ് രേഖപ്പെടുത്തി. ശ്രീകാന്തിനെതിരെ ഐപിസി സെഷന്‍ 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. ഇതിനെതിരെയാണ് ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.

16:31 (IST)04 Mar 2020

യാത്രക്കാരൻ മരിച്ചു

കെഎസ്‌ആർടിസിയുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണു ഒരാൾ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (64 വയസ്) ആണ് മരിച്ചത്. കിഴക്കേ കോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വസ്ഥ്യമുണ്ടായത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

15:23 (IST)04 Mar 2020

രണ്ടു ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ 4 സെന്റിമീറ്ററും ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 3 സെന്റിമീറ്ററും കോട്ടയം ജില്ലയിലെ വൈക്കത്തും ഇടുക്കി ജില്ലയിലെ മൈലാടുംപാറയിലും 2 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. Read More

15:16 (IST)04 Mar 2020

തിരുവനന്തപുരത്ത് കെഎസ്ആർടിസി മിന്നൽ​ പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു. സർവീസുകൾ പുനരാരംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സംഘടനാ നേതാക്കളും ഡിസിപിയുമായുള്ള ചർച്ചയിലാണ് തീരുമാനം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. Read More

14:27 (IST)04 Mar 2020

‘കള്ള റാസ്കൽ’ പ്രയോഗം; നിയമസഭ ചന്തയാണോ എന്ന് ചെന്നിത്തല

നിയമസഭയിൽ മന്ത്രി ഇപി ജയരാജൻ എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭൽ വച്ച് “കള്ള റാസ്കൽ” പ്രയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ജയരാജനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.

14:07 (IST)04 Mar 2020

തിരുവനന്തപുരത്ത് കെഎസ്ആർടിസി മിന്നൽ​ പണിമുടക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചു. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും ജീവനക്കാർ നിർത്തിവച്ചു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സൗജന്യ സ്വകാര്യ ബസ് സർവീസിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ബസ് തടയുകയായിരുന്നു. സ്വകാര്യബസ് തടഞ്ഞ എടിഒ യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്. Read More

13:54 (IST)04 Mar 2020

ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം ആരംഭിച്ചു

ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം ആരംഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദര്‍ശനം ഇന്നലെ രാത്രിയാണ് ആരംഭിച്ചത്. ഇത് തിരുവാതിര ദിവസത്തെ ആറാട്ട് വരെ തുടരും. ദേവസ്വം പ്രസിഡന്റ് എന്‍ വാസു ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ദര്‍ശനത്തിനെത്തി. Read More

12:51 (IST)04 Mar 2020

കിഴക്കേകോട്ടയിൽ പോലീസ് അതിക്രമം

ആറ്റുകാൽ അമ്പലത്തിലേക്ക് സൗജന്യസർവീസ് നടത്തിയ സ്വകാര്യബസ്സുകളെ സിറ്റി യൂണിറ്റ് ഓഫീസർ തടഞ്ഞു. പോലീസ് യൂണിറ്റ് ഓഫീസർ ലോപ്പസിനെ അറസ്റ് ചെയ്തു.  ഇതിനെ ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ പോലീസ് മർദ്ദിച്ചു. ഇൻസ്‌പെക്ടർമാരായ ലിജു, ശിവകുമാർ,  രാജേന്ദ്രൻ എന്നിവരെ പോലീസ് അതി ക്രൂരമായി മർദ്ദിച്ചു. സ്റ്റേഷൻമാസ്റ്റർ സി.എസ്.അനിൽകുമാർ മർദ്ദനത്തിൽ ആശുപത്രിയിലാണ്. 

12:37 (IST)04 Mar 2020

മണലൂരില്‍ യുവതിയുടെ ആത്മഹത്യ: അറസ്റ്റിലായ ശ്രീകാന്തിനെ പിന്തുണച്ച് കോമരങ്ങള്‍

മണലൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ശ്രീകാന്ത് (24) നിരപരാധിയെന്ന് ക്ഷേത്രത്തിലെ കോമരങ്ങള്‍. ഫെബ്രുവരി 25-ന് കോമരമായി തുള്ളിയ ശ്രീകാന്ത് യുവതിയെ അപമാനിക്കുന്ന തരത്തില്‍ കല്‍പന നടത്തിയതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്തുവെന്ന് ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനും അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. Read More

11:46 (IST)04 Mar 2020

ഷെയ്ൻ നിഗം നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകും

നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനേ തുടർന്നാണ് ഒത്തുതീർപ്പ് ധാരണയായത്. ഷെയ്ൻ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതായി നടനും സംഘടനയുടെ ഭാരവാഹിയുമായ ജഗദീഷ് പറഞ്ഞു. “ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിന് നിർമാതാക്കളുമായി മറ്റൊരു ദിവസം ചർച്ച നടത്തും. മുടങ്ങിപ്പോയ സിനിമകങ്ങളുടെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കും,” ജഗദീഷ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. Read More

11:16 (IST)04 Mar 2020

നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബൻ ഹാജരായേക്കില്ല

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിനിമാ താരങ്ങളെ കോടതി ഇന്ന് വിസ്തരിക്കും.  നടൻ കുഞ്ചാക്കോ ബോബൻ, മുകേഷ്, റിമി ടോമി, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയാണ് ഇന്ന് വിസ്തരിക്കേണ്ടത്. എന്നാൽ കുഞ്ചാക്കോ ബോബനും മുകേഷും അവധി അപേക്ഷ നൽകിയിരിക്കുകയാണ്. നിയമസഭ നടക്കുന്നതിനാൽ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. 

11:13 (IST)04 Mar 2020

സ്വർണവില കൂടി, പവന് 32000 രൂപ; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില ഉയരുന്നു. ഗ്രാമിനു 95 രൂപയും പവനു 760 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.37 എന്ന നിലയിലാണ്. Read More

10:50 (IST)04 Mar 2020

റിമി ടോമി കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി ഗായിക റിമി ടോമി കോടതിയിൽ എത്തി. കേസിലെ നിർണായക സാക്ഷിയാണ് റിമി. ദിലീപിൻ്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും.

10:05 (IST)04 Mar 2020

അക്ഷയ AK-435 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-435 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More

10:04 (IST)04 Mar 2020

നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന്റേയും റിമി ടോമിയുടേയും വിസ്താരം ഇന്ന്

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിനിമാ താരങ്ങളെ കോടതി ഇന്ന് വിസ്തരിക്കും. നടൻ കുഞ്ചാക്കോ ബോബൻ, മുകേഷ്, റിമി ടോമി, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്. താൻ അഭിനയിച്ച ചിത്രത്തിൽ നിന്ന് ഇരായ നടിയെ ഒഴിവാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബൻ പൊലീസിനു മൊഴി നൽകിയിരുന്നു.

Kerala News Live Updates: കയ്‌പമംഗലത്തെ സ്‌കൂളുകളിൽ കുടിവെള്ളത്തിനായി ഇനി മണി മുഴങ്ങും. വേനൽ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതു വിദ്യാദ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും വാട്ടർ ബെൽ ക്യാംപെയിൻ ആരംഭിക്കുന്നത്തിന്റെ ഭാഗമാണ് ഈ മണിമുഴക്കം. രാവിലെ 11.30 നും ഉച്ചയ്ക്ക് 2.30 നുമാണ് കുടിവെള്ളത്തിനായി ഒരു സ്പെഷ്യൽ വാട്ടർ ബെൽ മുഴങ്ങുക.

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിനിമാ താരങ്ങളെ കോടതി ഇന്ന് വിസ്തരിക്കും. നടൻ കുഞ്ചാക്കോ ബോബൻ, മുകേഷ്, റിമി ടോമി, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയാണ് ഇന്ന് വിസ്തരിക്കേണ്ടത്. താൻ അഭിനയിച്ച ചിത്രത്തിൽ നിന്ന് ഇരയായ നടിയെ ഒഴിവാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബൻ പൊലീസിനു മൊഴി നൽകിയിരുന്നു. കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും.

എന്നാൽ കുഞ്ചാക്കോ ബോബനും മുകേഷും അവധി അപേക്ഷ നൽകിയിരിക്കുകയാണ്. നിയമസഭ നടക്കുന്നതിനാൽ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിൽ സാക്ഷി വിസ്താരം തുടരുകയാണ്. നടിമാരായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ബിന്ദു പണിക്കർ എന്നിവരെ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിസ്തരിച്ചു. നടൻ സിദ്ദീഖിന്റെ വിസ്താരവും നടന്നു. സംയുക്ത വർമയെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2020 february 04 weather crime traffic train airport

Next Story
Kerala Lottery Akshaya AK-435 Result: അക്ഷയ AK-435 ലോട്ടറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com