Latest News

Kerala News: വെടിക്കെട്ടിന് അനുമതി ലഭിക്കാൻ ക്ഷേത്രഭരണ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് എഡിഎം

Kerala News: സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ച് 100 മീറ്റർ ദൂരം വേണമെന്നുണ്ടെങ്കിലും കാണികൾ പലയിടത്തും 25 മീറ്റർ ദൂരത്ത് മാത്രമായിരുന്നു നിന്നിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

പ്രതീകാത്മക ചിത്രം

Kerala News: കൊച്ചി: വെടിക്കെട്ടിന് അനുമതി ലഭിക്കാൻ നടക്കാവ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചവെന്ന് എഡിഎം. കോടതിയുടെ അനുമതി ഉണ്ടായിട്ടുo അധികൃതർ വെടിക്കെട്ട് തടയുകയാണെന്ന് ആരോപിച്ച് നാട്ടുകാരെ പൊലീസിനെതിരെ ഇളക്കിവിടുകയാണെന്നു എഡിഎം ചന്ദ്രശേഖരൻ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. വെടിക്കെട്ട് അനുമതിക്കായി ക്ഷേത്രസമിതി തെറ്റായ സൈറ്റ് പ്ലാൻ അടക്കം തെറ്റായ വിവരങ്ങളാണ് കോടതിയെ ധരിപ്പിച്ചത്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ച് 100 മീറ്റർ ദൂരം വേണമെന്നുണ്ടെങ്കിലും കാണികൾ പലയിടത്തും 25 മീറ്റർ ദൂരത്ത് മാത്രമായിരുന്നു നിന്നിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി നൽകി. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നൽകിയത്. കുറ്റപത്രം പരിഗണിക്കാൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകാനും കോടതി നിർദ്ദേശിച്ചു.

പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാർ റജിസ്റ്റർ ചെയ്‌ത് കേരളത്തിൽ അടയ്‌ക്കേണ്ട നികുതി വെട്ടിച്ച കേസിലാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2018 ജനുവരി 15 നാണ് സുരേഷ് ഗോപിയെ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തതിരുന്നു. ഉടൻ ജാമ്യത്തിൽ വിടുകയും ചെയ്‌തു. കൃഷിയിടത്തില്‍ പോകാന്‍ വേണ്ടിയാണ് ഓഡി കാര്‍ വാങ്ങിയതെന്നാണ് നേരത്തെ സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് നുണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Live Blog

Kerala news


21:01 (IST)03 Feb 2020

കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ഇന്നത്തെ റാപ്പിഡ് റെസ്‌പോൺസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും കെ.കെ.ശെെലജ പറഞ്ഞു.

19:28 (IST)03 Feb 2020

കേരളത്തിൽ വരണ്ട കാലാവസ്ഥ

കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുന്നു. കേരളത്തിൽ എവിടെയും ഇന്ന് മഴ ലഭിച്ചില്ല. കേരളത്തിലെ താപനിലയിൽ കാര്യമായ വ്യത്യാസമുണ്ടായില്ല. പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ താപനില ഉയർന്നു. കഴിഞ്ഞ ദിവസവും പാലക്കാട് താപനില ഗണ്യമായി ഉയർന്നിരുന്നു. ഇന്നത്തെ താപനില അറിയാം 

19:27 (IST)03 Feb 2020

ഇന്നത്തെ ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണി മുതൽ ഫലം പുറത്തുവന്നു. കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് നമ്പർ: WC 813960. കൊല്ലം ജില്ലയിൽ തന്നെ വിറ്റ WF 627149 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. More Details 

19:26 (IST)03 Feb 2020

ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

മൈക്രോ ഫിനാൻസ് അടക്കം പതിനൊന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം റദ്ദാക്കണമെന്ന എസ്‌എൻഡിപി യൂണിയൻ നേതാക്കളുടെ ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സ്പൈസസ് ബോർഡ്‌ ചെയർമാനും മാവേലിക്കര
എസ്എൻഡി പി യൂണിയൻ പ്രസിഡന്റുമായ സുഭാഷ് വാസു, സെക്രട്ടറി സുരേഷ് വാസു, വൈസ് പ്രസിഡന്റ്  ഷാജി.എം.പണിക്കർ, അക്കൗണ്ടന്റുമാരായ എം.മധു, എസ്.ശിവൻ എന്നിവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. സാമ്പത്തിക ഇടപാടിൽ അന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്നും കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാർ ആണെന്നുമാണ് സുഭാഷ് വാസുവിന്റെയും  മറ്റും വാദം. 

19:24 (IST)03 Feb 2020

വെടിക്കെട്ടിന് അനുമതി ലഭിക്കാൻ നടക്കാവ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചവെന്ന് എഡിഎം

വെടിക്കെട്ടിന് അനുമതി ലഭിക്കാൻ നടക്കാവ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചവെന്ന് എഡിഎം. കോടതിയുടെ അനുമതി ഉണ്ടായിട്ടുo അധികൃതർ വെടിക്കെട്ട് തടയുകയാണെന്ന് ആരോപിച്ച് നാട്ടുകാരെ പൊലീസിനെതിരെ ഇളക്കിവിടുകയാണെന്നു എഡിഎം ചന്ദ്രശേഖരൻ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. വെടിക്കെട്ട് അനുമതിക്കായി ക്ഷേത്രസമിതി തെറ്റായ സൈറ്റ് പ്ലാൻ അടക്കം തെറ്റായ വിവരങ്ങളാണ് കോടതിയെ ധരിപ്പിച്ചത്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ച് 100 മീറ്റർ ദൂരം വേണമെന്നുണ്ടെങ്കിലും കാണികൾ പലയിടത്തും 25 മീറ്റർ ദൂരത്ത് മാത്രമായിരുന്നു നിന്നിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

17:15 (IST)03 Feb 2020

കൂടത്തായി കൊലപാതകം പ്രമേയമാക്കിയുള്ള സീരിയലിനു സ്റ്റേ തുടരും

കൂടത്തായി കൊലപാതകം പ്രമേയമായ ടെലിവിഷൻ പരമ്പരയുടെ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ചാനൽ അധികൃതർ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.  എന്തും സംപ്രേഷണം ചെയ്യാനാവുമോ എന്ന് കോടതി ചാനലിന്റെ അഭിഭാഷകനോട് വാദത്തിനിടെ ആരാഞ്ഞു. മുഖ്യ സാക്ഷിക്ക് ഇങ്ങനെയൊരു ഹർജി നൽകാൻ തന്നെ അവകാശമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു ചാനലിന്റെ പ്രധാന വാദം.  പരമ്പര ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അപകീർത്തികരമായി പരമ്പരയിൽ ഒന്നുമില്ല. തങ്ങൾ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ പൊലീസ് മേധാവിക്ക് പരാതിയിൽ ഇടപെടാൻ അധികാരമില്ല. സിവിൽ സ്വഭാവമുള്ള പരാതിയാണെന്നും താമരശ്ശേരി കോടതിയിൽ പരാതിക്കാരൻ ഹർജി നൽകിയിട്ടുണ്ടന്നും അവിടെയാണ് നിവൃത്തി തേടേണ്ടതെന്നും ചാനൽ ബോധിപ്പിച്ചു.

15:36 (IST)03 Feb 2020

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം മടക്കി

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്കെതിരെ നൽകിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നൽകി. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നൽകിയത്. കുറ്റപത്രം പരിഗണിക്കാൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകാനും കോടതി നിർദ്ദേശിച്ചു. 

14:46 (IST)03 Feb 2020

സ്വകാര്യ ബസ് സമരം മാറ്റി വച്ചു

ബസ് ഉടമകളുടെ പ്രശ്നങ്ങൾ ഈ മാസം 20നകം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതോടെ ചൊവ്വാഴ്ച തുടങ്ങാനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. 2 0നകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 21 മുതൽ സമരം തുടങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി.ഗോപിനാഥ്, കൺവീനർ കെ.ബി. സുരേഷ്കുമാർ എന്നിവർ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ.ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

14:20 (IST)03 Feb 2020

കൂടത്തായി പരമ്പര: കേസിന്റെ വിചാരണയെ ബാധിക്കുമോ എന്ന് പരിശോധിക്കണം

കൂടത്തായി കൊലപാതകം പ്രമേയമായ ടെലിവിഷൻ പരമ്പര കേസിന്റെ നീതിയുക്തമായ വിചാരണയെ ബാധിക്കുമോ എന്ന് കോടതി പരിശോധിക്കണമെന്ന് പൊലീസ്. പരമ്പരയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യ സാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് കേസന്വേഷണത്തിന്റെ ചുമതലയുള്ള കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. പരമ്പര നീതി നടത്തിപ്പിലുള്ള ഇടപെടലാണോ എന്നും സാക്ഷികളേയും കൊലപാതകങ്ങളെക്കുറിച്ച് ധാരണയും ജാഗ്രതയുമുള്ള പ്രേക്ഷകരേയും സ്വാധീനിക്കുമോ എന്നതും കോടതി പരിഗണിക്കണമെന്നും പൊലീസ് എതിർ സത്യവാങ്ങ് മൂലത്തിൽ ആവശ്യപ്പെട്ടു. പരമ്പര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.  സീരിയൽ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണക്ക് തടസ്സവും നീതി നടത്തിപ്പിലുള്ള ഇടപെടലുമാണന്ന ഹർജിക്കാരന്റേയും സർക്കാരി ന്റെയും വാദം കണക്കിലെടുത്താണ് പരമ്പര കോടതി സ്റ്റേ ചെയ്തത്.

13:49 (IST)03 Feb 2020

യുഡിഎഫിന് തിരിച്ചടി: പുതിയ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത് . തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് ലീഗ് നേതാവും നാദാപുരം പഞ്ചായത്ത് പ്രസിഡൻറുമായ സൂപ്പി നരിക്കാട്ടേരി, കോൺഗ്രസ് നേതാക്കളായ എം മുരളി, കെ.എം സുരേഷ് ബാബു, എൻ.വേണുഗോപാൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിലവിലുണ്ടന്നിരിക്കെ, പഴയ വോട്ടർ ഉപയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്നും പുതിയ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം.

12:25 (IST)03 Feb 2020

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരണം. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊറോണ കേസുകളും കേരളത്തിലാണ്. Read More

12:03 (IST)03 Feb 2020

കൊറോണ: ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ

ആശങ്കയില്ലാതെ ജാഗ്രതയോടെ കൊറോണയെ നേരിടാമെന്ന് ആരോഗ്യ വകുപ്പും സർക്കാരും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കി. 

11:50 (IST)03 Feb 2020

പൗരത്വ നിയമത്തിനെതിരായ ഹര്‍ജി: ഗവര്‍ണര്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. 

11:33 (IST)03 Feb 2020

കാട്ടാക്കട കൊലപാതകം: പൊലീസ് വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കാട്ടാക്കടയിലെ മണ്ണുമാഫിയ കൊലപാതകം നിയമസഭയിൽ. എം വിൻസെന്റ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനിൽ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പൊലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുന്നുവെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

11:17 (IST)03 Feb 2020

സ്വർണവില 30,000 ത്തിനു മുകളിൽ; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില 30,000 നു മുകളിൽ തുടരുകയാണ്. ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.97 എന്ന നിലയിലാണ്. Read More

11:17 (IST)03 Feb 2020

കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തിൽ

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ചൈ​നീ​സ് യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ. ഹോ​ട്ട​ലി​ൽ ക​ഴി​യു​ന്ന യുവ​തി​യോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ വി​ഭാ​ഗ​വും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ മാ​സം 27ന് ​ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് 28കാ​രി​യാ​യ യു​വ​തി ഇന്ത്യ​യി​ലെ​ത്തി​യ​ത്. വാ​ര​ണാ​സി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

10:37 (IST)03 Feb 2020

ഞങ്ങൾക്ക് എസ്ഡിപിഐയുടെ പിന്തുണ വേണ്ട

പ്രതിപക്ഷം എന്തിനാണ് എപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയിൽ ബഹളത്തിന് കാരണമായി. തങ്ങൾ എസ്ഡിപിഐയെ പിന്തുണയ്ക്കുന്നില്ലെന്നും അവരുടെ പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം ന്യായമായ ആവശ്യങ്ങളുടെ പേരിൽ സമരം ചെയ്യുന്നവർക്കെതിരായ പൊലീസ് അതിക്രമങ്ങൾ അനുവദിച്ചു കൊടുക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

10:34 (IST)03 Feb 2020

അഭയ കേസ്: നാർക്കോ അനാലിസിസ് തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി

സിസ്റ്റർ അഭയ കേസിൽ പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാർക്കോ അനാലിസ് ഫലം പ്രതികൾക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് ക്രിമിനൽ നടപടിച്ചട്ടത്തിൽ വ്യവസ്ഥയില്ലന്ന് കോടതി ചുണ്ടിക്കാട്ടി. Read More

10:33 (IST)03 Feb 2020

ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ഇന്ന് ചർച്ച

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സ്വകാര്യ ബസ് വ്യവസായം തകരുന്നുവെന്ന് ചൂണ്ടിക്കാട്ടി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക, ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.  Read More

10:32 (IST)03 Feb 2020

വിൻ വിൻ W-550 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.  Read More

10:31 (IST)03 Feb 2020

കേരള വാർത്തകൾ ഒറ്റ ക്ലിക്കിൽ അറിയാം

കേരള വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാൻ വായനക്കാരെ ഐഇ മലയാളത്തിന്റെ കേരള ലൈവ് ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു.  കേരളത്തിൽ ഇന്നെന്തെല്ലാം എന്നറിയാൻ ഇനി പല ലിങ്കുകൾ ക്ലിക്ക് ചെയ്യേണ്ടതില്ല

Kerala News: വർഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനങ്ങളിലെ മതേതര വികാരം ഇല്ലാതാക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈ നരിമാന്‍ പോയിന്‍റിലെ വൈ ബി ചവാന്‍ സെന്‍ററില്‍ മുംബൈ കളക്ടീവ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഡിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ അക്രമങ്ങൾ നടത്തുന്നത് എസ്ഡിപിഐ ആണെന്നും എസ്‌ഡിപിഐ നുഴഞ്ഞു കയറ്റക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.

മഹല്ല് കമ്മിറ്റിയുടെ സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും തീവ്രവാദ സംഘങ്ങൾ സമരങ്ങൾ വഴി തിരിച്ചു വിടാൻ നോക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമങ്ങളുണ്ടായാൽ കൈയ്യും കെട്ടി നോക്കിയിരിക്കാൻ പൊലീസിനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷം എന്തിനാണ് എപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയിൽ ബഹളത്തിന് കാരണമായി. തങ്ങൾ എസ്ഡിപിഐയെ പിന്തുണയ്ക്കുന്നില്ലെന്നും അവരുടെ പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം ന്യായമായ ആവശ്യങ്ങളുടെ പേരിൽ സമരം ചെയ്യുന്നവർക്കെതിരായ പൊലീസ് അതിക്രമങ്ങൾ അനുവദിച്ചു കൊടുക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ. കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന 28 കാരിയോട് മുൻകരുതൽ നടപടി എന്ന നിലയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പൊലീസും നിർദേശം നൽകി.

കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്ഡോങിൽ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. വാരണാസി സന്ദർശിച്ച ശേഷമാണ് കേരളത്തിലെത്തിയത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28കാരി ബെംളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.

അതേസമയം കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീരിച്ചു. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊറോണ കേസുകളും കേരളത്തിൽ നിന്നാണ്.

Web Title: Kerala news today malayalam live updates 2020 february 03 weather crime traffic train airport

Next Story
അഭയ കേസ്: നാർക്കോ അനാലിസിസ് തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതിAbhaya case, അഭയ കേസ്, sister abhaya case, സിസ്റ്റർ അഭയ കേസ്, sister abhaya murder case, സിസ്റ്റർ അഭയ കൊലക്കേസ്, sister abhaya, സിസ്റ്റർ അഭയ, high court, ഹൈക്കോടതി, verdict, വിധി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com