Latest Kerala News Live Updates: തിരുവനന്തപുരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. എം.സി.കമറുദ്ദീനാണ് സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റാണ് കമറുദ്ദീന്. പാണക്കാട് ഹൈദരാലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക്.
പാലാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. കോന്നി, വട്ടിയൂർകാവ്, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോന്നിയിൽ അടൂർപ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാട് ജില്ലാ നേതൃത്വം വ്യക്തമാക്കിയതോടെ ഡിസിസിയിൽ പൊട്ടിത്തെറി നടന്നു. ഇതോടെ കോന്നിയിലെ സ്ഥാനാർത്ഥി നിർണയണയം കോൺഗ്രസിന് കീറാമുട്ടിയാകും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകൾ കെപിസിസി വിലക്കിയിട്ടുണ്ട്.
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മോഹൻകുമാർ, എൻ. പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരുടെ പേരുകളാണു പ്രധാനമായും ഉയരുന്നത്. വട്ടിയൂർകാവും അരൂരും വച്ചുമാറണമെന്ന എ ഗ്രൂപ്പ് നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു. എറണാകുളത്ത് ടിജെ വിനോദിനാണു മുൻതൂക്കം. അതേസമയം കെവി തോമസ് സീറ്റ് നേടാൻ ഡൽഹി കേന്ദ്രീകരിച്ച് ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.
നഴ്സുമാരുടെ സംഘടനയില്‍ ഫണ്ട് തിരിമറി നടത്തിയ കേസില്‍ പ്രത്യേകസംഘത്തിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി .തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തിലെ വിഹിതം തട്ടിയെന്ന ആരോപണം അംഗീകരിക്കാനാവില്ലന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി. ഫണ്ട് തിരിമറിക്കേസിലെ ഒന്നാം പ്രതിയും നഴ്സസ് അസോസിയേഷന് പ്രസിഡന്റുമായ ജാസ്മിന് ഷാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.
അരൂരില്‍ യുവനേതാവ് അഡ്വ. മനു സി പുള്ളിക്കല്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് മനു സി പുള്ളിക്കല്‍. ഉച്ചയ്ക്ക് ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മനുവിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. എം.സി.കമറുദ്ദീനാണ് സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റാണ് കമറുദ്ദീന്. പാണക്കാട് ഹൈദരാലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക്.
വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.യു.ജനീഷ് കുമാര്‍ മത്സരിക്കും. നേരത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഏരിയാ കമ്മിറ്റി അംംഗം എം.എസ് രാജേന്ദ്രന് എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.
മുൻ എംപി ജോയ്സ് ജോർജിന്റേയും കുടുംബാംഗങ്ങളുടേയും കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ് കലക്ടറുടെ ഉത്തരവ്ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ഒരു മാസത്തേക്കാണ് സ്റ്റേ. സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിനിർദേശിച്ചു. ജോയ്സ് ജോർജും ഭാര്യയും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തെളിവെടുപ്പിൽ ജോയ്സ് ജോർജും കുടുംബവും ഹാജരാക്കിയ രേഖകൾ തൃപ്തികരമല്ലെന്നു കണ്ടാണ് ദേവികുളം സബ് കലക്ടർ പട്ടയവും തണ്ടപ്പേരും റദ്ദാക്കിയത്.
കൊട്ടക്കാമ്പൂരിൽ വ്യാജരേഖ ചമച്ച് ജോയ്സിന്റെ കുടുംബം പട്ടികവർഗക്കാരുടെ 22 ഏക്കർ ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. ഭൂമി തട്ടിപ്പിൽ തുടരന്വേഷണം നടത്താൻ തൊടുപുഴ കോടതി നിർദേശിച്ചിരിക്കുകയാണ്.
കോതമംഗലം ചെറിയ പള്ളിയില്‍ തിരുശേഷിപ്പ് സംരക്ഷണം തുടരാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദ്ദേശം . തല്‍സ്ഥിതി തുടരാന്‍ ജസ്റ്റീസ് അനു ശിവരാമന് ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പള്ളി പരിശോധിച്ചെന്നും ഖബറിന് നാശനഷ്ടം ഉണ്ടായിട്ടില്ലന്നും സര്‍ക്കാര്‍ അറിയിച്ചു .തിരുശേഷിപ്പ് നീക്കിയെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു .
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സിഎച്ച് കുഞ്ഞമ്പു സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. മറ്റാരുടേയും പേര് ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെ പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുക എന്ന് ഏതാണ്ട് ഉറപ്പായി. സിപിഎം സംസ്ഥാനസമിതി അംഗമാണ് സിഎച്ച് കുഞ്ഞമ്പു.
മരട് ഫ്ലാറ്റ് വിഷയത്തിൽ കർശന നടപടികളുമായി സർക്കാർ. നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. Read More
സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 28,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,510 രൂപയാണ്. പവന് 160 രൂപയാണ് കൂടിയത്. ഗ്രാമിന് കൂടിയത് 20 രൂപ. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ വില വർധനവമാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയർത്തിയത്. Read More
ഉപതിരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം സംസ്ഥാന നേതൃത്വമാണ് വി.കെ പ്രശാന്തിന്റെ പേര് നിർദ്ദേശിച്ചത്. നിർദ്ദേശം എ.വിജയരാഘവൻ ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പ്രശാന്ത് വേണ്ടെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റിയെന്നാണു വിവരം. Read More
ഫ്ലക്സ് നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ചും നിരസിച്ചു. ഫ്ലക്സ് നിരോധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രിന്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച അപ്പീലിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം അധ്യക്ഷനായ ഡിവിഷൻ ബഞ്ച് കൂടുതൽ വാദത്തിനായി മാറ്റി. ഇതേ ആവശ്യമുന്നയിച്ചുള്ള റിട്ട് ഹർജി വാദം കേൾക്കുന്നതിനായി ഡിവിഷൻ ബഞ്ചിലേക്ക് വിളിപ്പിച്ചു.
ഫ്ലക്സ് പുനരുപയോഗിക്കാനാവുമെന്നും നിരോധനം ഈ മേഖലയെ തകർക്കുമെന്നും വൻതോതിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിന്റേഴ്സ് അസോസിയേഷന്റെ ഹർജി. മൈസൂരിൽ ഫ്ലക്സ് റീസൈക്കിൾ പ്ലാന്റുണ്ടെന്ന ഹർജിക്കാരുടെ വാദം സർക്കാർ തള്ളി. പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വന്‍ സന്നാഹവുമായി പൊലീസ്. ഓർത്തഡോക്സ് വിഭാഗത്തിനു സുരക്ഷയൊരുക്കുന്നതിനായി പള്ളിക്കു പുറത്ത് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്നതിനായി ഓര്‍ത്തഡോക്സ് പക്ഷം കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാന്യോസ്, ഫാദര്‍ സ്ക്കറിയ വട്ടക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തന്നെ വൈദികര്‍ പള്ളിക്കു മുന്നിലെത്തി. സെപ്റ്റംബർ 22ന് ഓർത്തഡോക്സ് വിഭാഗം കണ്ടനാട് പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്തിയിരുന്നു. 1964ന് ശേഷം ആദ്യമായിരുന്നു ഇത്. Read More
പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വന്‍ സന്നാഹവുമായി പൊലീസ്. ഓർത്തഡോക്സ് വിഭാഗത്തിനു സുരക്ഷയൊരുക്കുന്നതിനായി പള്ളിക്കു പുറത്ത് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്നതിനായി ഓര്‍ത്തഡോക്സ് പക്ഷം കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാന്യോസ്, ഫാദര്‍ സ്ക്കറിയ വട്ടക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തന്നെ വൈദികര്‍ പള്ളിക്കു മുന്നിലെത്തി. സെപ്റ്റംബർ 22ന് ഓർത്തഡോക്സ് വിഭാഗം കണ്ടനാട് പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്തിയിരുന്നു. 1964ന് ശേഷം ആദ്യമായിരുന്നു ഇത്. Read More
പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-413 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റി ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More