Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

Kerala News Highlights: എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

Kerala News Live, Kerala Weather, Traffic News: ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്താണ് ഓട്ടോ ഡ്രൈവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

ranjith murder, trivandrum, vineeth, emalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

Latest Kerala News Highlights: കോഴിക്കോട് : ഏലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്താണ് ഓട്ടോ ഡ്രൈവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കക്ക വാരല്‍ തൊഴിലാളിയായ രാജേഷ് അത് നഷ്ടമായതോടെയായിരുന്നു എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയത്. എന്നാല്‍ ഇത് പ്രതികള്‍ ചോദ്യം ചെയ്യുകയും വാക്ക് തര്‍ക്കത്തിനിടെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിൽ മനംനൊന്താണ് വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














20:00 (IST)22 Sep 2019





















കിഫ്ബിയേക്കാള്‍ സുതാര്യമായ മറ്റേത് പദ്ധതിയുണ്ട് ? എന്ത് വിശദീകരണം വേണമെങ്കിലും നല്‍കാമെന്ന് ഐസക്

കിഫ്ബിയ്‌ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും ഓണ്‍ ലൈനായി വിവരങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും ഐസക് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നല്‍കാമെന്നും കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍ വിശദീകരിക്കുമെന്നും ഐസക് വ്യക്തമാക്കി. അത് പോര എന്നാണെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

18:42 (IST)22 Sep 2019





















കുമ്മനം രാജശേഖരന്റെ വാദം തള്ളി പാർട്ടി; സാധ്യത പട്ടികയിൽ ഉൾപ്പെടുത്തി

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം തള്ളി ബിജെപി കോർ കമ്മിറ്റി. ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത സ്ഥാനാർഥി പട്ടികയിൽ കുമ്മനം രാജശേഖരന്റെ പേരും ഉൾപ്പെടുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സാധ്യത പട്ടികയിലാണ് കുമ്മനം ഉൾപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരന്ദ്രന്റെ പേരും പട്ടികയിലുണ്ട്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് കെ.സുരേന്ദ്രനെ പരിഗണിക്കുന്നത്.

17:06 (IST)22 Sep 2019





















സെപ്റ്റംബർ 24 മുതൽ 26 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 22 മുതൽ 26 വരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 24,25,26 തീയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പല സ്ഥലങ്ങളിലും 7 മുതൽ 11 വരെയും 12 മുതൽ 20 സെന്റിമീറ്റർ വരെയും മഴ ലഭിക്കും. മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

16:38 (IST)22 Sep 2019





















എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

ഏലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്താണ് ഓട്ടോ ഡ്രൈവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കക്ക വാരല്‍ തൊഴിലാളിയായ രാജേഷ് അത് നഷ്ടമായതോടെയായിരുന്നു എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയത്. എന്നാല്‍ ഇത് പ്രതികള്‍ ചോദ്യം ചെയ്യുകയും വാക്ക് തര്‍ക്കത്തിനിടെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിൽ മനംനൊന്താണ് വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

13:16 (IST)22 Sep 2019





















പത്മജ മത്സരിക്കേണ്ട; കുടുംബവാഴ്‌ച എന്ന് ആരോപണമുയരും: കെ. മുരളീധരൻ

വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. തങ്ങളുടെ കുടുംബത്തിനു പുറത്തു നിന്ന് ആരെങ്കിലും മത്സരിക്കണമെന്നും അല്ലാത്തപക്ഷം കുടുംബവാഴ്‌ച എന്ന് ആരോപണം ഉയരുമെന്നും മുരളീധരൻ പറഞ്ഞു. Read More

12:15 (IST)22 Sep 2019





















വട്ടിയൂർകാവിൽ കുമ്മനം മത്സരിക്കണം: ബിജെപി ജില്ലാ കമ്മിറ്റി

വട്ടിയൂർകാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണ് ഇക്കാര്യം പറഞ്ഞത്. കുമ്മനം മത്സരിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും അഭിപ്രായപ്പെട്ടു. അതേസമയം പാർട്ടി പറഞ്ഞാൽ വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാണെന്ന് കുമ്മനം പ്രതികരിച്ചു. Read More

10:22 (IST)22 Sep 2019





















Kerala Lottery Pournami RN-410 Result: പൗര്‍ണമി RN-410 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-410 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. Read More

10:21 (IST)22 Sep 2019





















പാലാ നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണവുമായി സ്ഥാനാർത്ഥികൾ

വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പാലായിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. കേന്ദ്ര സേന അടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരെ പാലായിൽ വിന്യസിക്കും. അതേസമയം മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം തുടരുക. Read More

10:20 (IST)22 Sep 2019





















കണ്ടനാട് പള്ളിയിൽ കോടതി വിധി നടപ്പിലായി; ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി

കണ്ടനാട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി. 1964ന് ശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗം കണ്ടനാട് പള്ളിയിൽ പ്രാർത്ഥന നടത്തുന്നത്. രാവിലെ രണ്ട് മണിക്കാണ് വിശ്വാസികൾ പള്ളിയിലെത്തിയത്. ഭദ്രാസനം മെത്രാപൊലീത്തയുടെ നേതൃത്വത്തിലാണ് കുർബാന.  യാക്കോബായ വിശ്വാസികളും പള്ളിക്ക് പുറത്ത് തടിച്ചു കൂടിയിട്ടുണ്ട്. എന്നാൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം പള്ളിക്ക് പുറത്ത് 200ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. Read More

Kerala News Live Updates: മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് ചിങ്കക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുട്ടിയെ കാണാതായത്. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒഴുക്കില്‍പ്പെട്ടവരില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. വേങ്ങര മണ്ടാടന്‍ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരന്‍ മുഹമ്മദ് അഖ്മല്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 september 22 weather crime traffic train airport

Next Story
Kerala Lottery Pournami RN-410 Result: പൗര്‍ണമി RN-410 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നും മൂന്നും സമ്മാനങ്ങൾ മലപ്പുറം ജില്ലയിൽkerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com