Latest Kerala News Live Updates: മലപ്പുറം: മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് ചിങ്കക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുട്ടിയെ കാണാതായത്. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒഴുക്കില്‍പ്പെട്ടവരില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. വേങ്ങര മണ്ടാടന്‍ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന് അവറാന് കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരന് മുഹമ്മദ് അഖ്മല്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. പാലായിലെ ഉജ്വല വിജയം അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി. പാലായിലെ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെയും കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും സമ്പൂര്‍ണ പരാജയമാണെന്നും ഇതിനെതിരെ അതിശക്തമായ വിധിയെഴുത്ത് പാലായില്‍ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സി.കെ.അബ്ദുള്‍ റഹീമിനെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള ഹൈക്കോടതിക്ക് പുറമെ മദ്രാസ്, രാജസ്ഥാന്, പഞ്ചാബ് ആൻഡ് ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലും ആക്ടിങ് ചീഫ് ജസ്റ്റിസ്മാരെ നിശ്ചയിച്ചിട്ടുണ്ട്.
2009 ജനുവരിയിൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം നിലവിൽ കേരള ലീഗൽ സർവീസ് അതോരിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ്. 1983ൽ അഭിഭാഷകനായി കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ പ്ലീഡറായും സീനിയർ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ടാങ്കറാണ് മറിഞ്ഞത്. വാതക ചോർച്ചയും ആളപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് വട്ടപ്പാറ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. പാലായിലെ ഉജ്വല വിജയം അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി. പാലായിലെ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെയും കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും സമ്പൂര്‍ണ പരാജയമാണെന്നും ഇതിനെതിരെ അതിശക്തമായ വിധിയെഴുത്ത് പാലായില്‍ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു മരണം. ചിങ്കക്കല്ല് വെള്ളച്ചാട്ടത്തിനു താഴെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. ചോക്കാട് പുഴയിലാണു സംഭവം നടന്നത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ബില്ലടച്ചാല്‍ മാത്രമേ മരിച്ചയാളുടെ മൃതദേഹം വിട്ടുതരൂ എന്ന് അധികൃതര്‍ പറഞ്ഞപ്പോള്‍ ആശ്രയമില്ലാതെ നിന്ന ഒരു കുടുംബത്തിന് സ്വന്തം കൈയ്യിലെ വളയൂരി നല്കിയ അപര്‍ണ ലവകുമാര് എന്ന പൊലീസ് ഉദ്യോഗസ്ഥയെ കേരള മനസാക്ഷി അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. ഇപ്പോളിതാ ക്യാന്‍സര്‍ രോഗികള്‍ക്ക് തന്റെ മുടി ദാനം നല്കി അപര്‍ണ ഒരിക്കല്‍ കൂടി മാതൃകയാകുകയാണ്. Read More
വട്ടിയൂർക്കാവിൽ എൽഡിഎഫും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് കെ മുരളീധരൻ എംപി. വികസന മുരടിപ്പ് ചർച്ചയാവും. ഉപതിരഞ്ഞെടുപ്പിൽ 5 ഇടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. വട്ടിയൂർക്കാവിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങുമെന്നും കെ.മുരളീധരന് പറഞ്ഞു.
പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കയറാന്‍ ശ്രമിച്ചാല്‍ പിറവം പള്ളിയിലെ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് യാക്കോബായ സഭ. അവരുടെ സഭ അവര്‍ സംരക്ഷിക്കുമെന്നും സമാധാനം തകര്‍ക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും, മെത്രാപ്പോലിത്തമാരും, വൈദികരും, സഭ ഭാരവാഹികളും സെപ്റ്റംബര്‍ 24ന് മറൈന്‍ ഡ്രൈവില്‍ ഉപവാസ സമരം നടത്തും
പിഎസ്സി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാരും പിഎസ്സിയും ചേര്‍ന്ന് അട്ടിമറിക്കുന്നതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. അന്വേഷണം നാലോ അഞ്ചോ പേരില്‍ മാത്രം ഒതുങ്ങുന്നുവെന്നും ചോദ്യ പേപ്പര്‍ ആരാണ് എത്തിച്ചെന്നതു പോലും അന്വേഷണ സംഘത്തിന് അറിയില്ലെന്നും അഭിജിത്ത് പറഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. ഖത്തറിലേക്കുള്ള വിമാനത്തില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. യാത്രക്കാരന് വിമാനത്തില്‍ കയറിയതിന് ശേഷമായിരുന്നു ഇയാളുടെ ലഗേജില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തുന്നത്. സുരക്ഷാ പരിശോധനയില്‍ ബാഗിന്റെ ഉള്ളിലെ അറയില്‍ നിന്നുമാണ് വസ്തു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കുകയും നര്‍ക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. രണ്ട് കിലോയോളം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
സംസ്ഥാന ഭരണകൂടത്തെ വിലയിരുത്തുന്നതാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബർ 21ന് നടക്കും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്.
കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-414 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല. Read More
അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വെച്ചുവെന്ന കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. മോഹൻലാലിന് പുറമെ മൂന്ന് പേരെകൂടി പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം (1972) ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. Read More