Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Kerala News Highlights: ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം; ഡിഐജി ഹര്‍ഷിത അത്തല്ലൂരി തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണറാകും

Kerala News Live, Kerala Weather, Traffic News: ആർ.നിശാന്തിനി പൊലീസ് ആസ്ഥാനത്തെ എസ്‌പിയായും നിയമിച്ചു

Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

Kerala News Live, Kerala News in Malayalam Live: തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്‌പി പി.കെ.മധുവിനെ കൊല്ലം കമ്മിഷണറായും നിയമിച്ചിട്ടുണ്ട്. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ബി.അശോക് തിരുവനന്തപുരം റൂറല്‍ എസ്‌പിയാകും. ആർ.നിശാന്തിനി പൊലീസ് ആസ്ഥാനത്തെ എസ്‌പിയായും നിയമിച്ചു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയൽ പങ്കില്ലെന്നും അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തെറ്റും ചെയ്തട്ടില്ലെന്ന മനസാക്ഷിയുടെ കരുത്തിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














21:25 (IST)20 Sep 2019





















മരടിലെ ഫ്ലാറ്റുകള്‍: ‘സുപ്രീംകോടതി വിധി നടപ്പിലാക്കണം’, പ്രത്യക്ഷ സമരത്തിന് സിപിഐ

മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജു. ഫ്ലാറ്റ് പൊളിക്കുന്നതിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന തുക നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്നാണ് പി രാജുവിന്‍റെ അഭിപ്രായം.  ഈ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് വൈകുന്നേരം സിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി മരടിൽ ധർണ നടത്തും. 

21:15 (IST)20 Sep 2019





















ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം; ഡിഐജി ഹര്‍ഷിത അത്തല്ലൂരി തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണറാകും

സംസ്ഥാന പൊലീസിലെ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്‌പി പി.കെ.മധുവിനെ കൊല്ലം കമ്മിഷണറായും നിയമിച്ചിട്ടുണ്ട്. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ബി.അശോക് തിരുവനന്തപുരം റൂറല്‍ എസ്‌പിയാകും. ആർ.നിശാന്തിനി പൊലീസ് ആസ്ഥാനത്തെ എസ്‌പിയായും നിയമിച്ചു.

20:02 (IST)20 Sep 2019





















എല്ലാ പൊലീസ്  സ്റ്റേഷനിലും ഒരു സബ് ഇൻസ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ  ചുമതല

സംസ്ഥാനത്തെ എല്ലാ പൊലീസ്  സ്റ്റേഷനിലും സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക്  ബ്രാഞ്ച് എസ്.ഐ ആയി നാമനിദേശം ചെയ്യാൻ സം സ്ഥാന പൊലീസ് മേധാവി  ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നൽകി.  പരിഷ്‌കരിച്ച മോട്ടോര്‍  വാഹന നിയമ പ്രകാരം പൊലീസ് ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും  മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃതങ്ങൾ രാജിയാക്കുന്നതിന് അധികാരം ന കിയിട്ടുള്ളത്.

19:23 (IST)20 Sep 2019





















പാലാരിവട്ടം പാലം അഴിമതി: തെറ്റ് ചെയ്തട്ടില്ലെന്ന് മനസാക്ഷിയുടെ കരുത്തിൽ പറയാമെന്ന് ഉമ്മൻചാണ്ടി

പാലാ: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയൽ പങ്കില്ലെന്നും അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തെറ്റും ചെയ്തട്ടില്ലെന്ന മനസാക്ഷിയുടെ കരുത്തിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

18:11 (IST)20 Sep 2019





















Southern Railway Special Train: ഉത്സകാലം മുന്നിൽ കണ്ട് ദക്ഷിണറെയിൽവേ; കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിനുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. Read More

18:10 (IST)20 Sep 2019





















ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതം തടസപ്പെടും

മധുര ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. വൈദ്യൂതി ബന്ധം നിലയ്ക്കുമെന്നതിനാൽ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടും.

15:45 (IST)20 Sep 2019





















മരട് ഫ്‌ളാറ്റ് കേസില്‍ ഇടപെടുന്നത് അനുചിതമെന്നു ഹൈക്കോടതി

സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ മരട് ഫ്‌ളാറ്റ് കേസില്‍ ഇടപെടുന്നത് അനുചിതമെന്നു ഹൈക്കോടതി. ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കായലോരം ഫ്‌ളാറ്റിലെ താമസക്കാരന്‍ എംകെ പോള്‍ സമര്‍പ്പിച്ച കേസിലാണു കോടതിയുടെ പരാമര്‍ശം.ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെസമീപിക്കണമായിരുന്നു. ഹര്‍ജിയില്‍ രജിസ്ട്രി ചൂണ്ടിക്കാണിച്ച പിഴവുകള്‍ നിലനില്‍ക്കുന്നതാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

14:30 (IST)20 Sep 2019





















മരട് ഫ്ലാറ്റ്: കോടതി ആവശ്യപ്പെട്ടാൽ മാത്രം ചീഫ് സെക്രട്ടറി ഹാജരാകും

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറി ഹാജരാകണോ എന്നതിൽ സർക്കാർ വീണ്ടും നിയമോപദേശം തേടും. കോടതി ആവശ്യപ്പെട്ടാൽ സെപ്റ്റംബർ 23ന് ഹാജരാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കും.

13:01 (IST)20 Sep 2019





















അഴിമതി ആരോപണവുമായി ചെന്നിത്തല

വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

12:17 (IST)20 Sep 2019





















സത്യവാങ്മൂലം തയ്യാറെന്ന് ചീഫ് സെക്രട്ടറി

മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ നൽകാനുള്ള സത്യവാങ്മൂലം തയ്യാറെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. വിധി നടപ്പിലാക്കുമെന്ന് കാണിച്ചാണ് സത്യവാങ്മൂലമെന്ന് സൂചന. അതേസമയം, കേസിൽ ചീഫ് സെക്രട്ടറി ഹാജരാകേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്. 

11:26 (IST)20 Sep 2019





















പിറവം പള്ളിക്കേസിൽ ഓർത്ത‌ഡോക്‌സ് പക്ഷത്തിന് അനുകൂലമായി ഹെെക്കോടതി വിധി

പിറവം പള്ളിക്കേസിൽ ഓർത്ത‌ഡോക്‌സ് പക്ഷത്തിന് അനുകൂലമായി ഹെെക്കോടതി വിധി. പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. യാക്കോബായ പക്ഷത്തിന്റെ കൈവശത്തിൽ ഇരിക്കുന്ന പള്ളിയിൽ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷത്തെ വികാരി ഫാദർ സ്ക്കറിയ വട്ടക്കാട്ടിൽ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ.എം.ഷെഫീഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

11:05 (IST)20 Sep 2019





















ന്യായീകരിച്ച് ഇബ്രാഹിംകുഞ്ഞ്

പാലം നിര്‍മാണത്തിന് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. താഴെതട്ടില്‍ ഉദ്യോഗസ്ഥരില്‍നിന്നുവന്ന ശുപാര്‍ശ ഫയല്‍ കണ്ടശേഷമാണ് ഒപ്പിട്ടത്. നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിക്ക് അവകാശമുണ്ട്. ബജറ്റില്‍ ഇല്ലാത്ത എല്ലാ പ്രവൃത്തികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്.

10:53 (IST)20 Sep 2019





















നിര്‍മ്മല്‍ NR-139 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-139 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. Read More

09:59 (IST)20 Sep 2019





















പി‌എസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ തെളിവുകള്‍ നശിപ്പിച്ചതായി മൊഴി

പി‌എസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ തെളിവുകള്‍ നശിപ്പിച്ചതായി മൊഴി. മുഖ്യതെളിവായ മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും പൂര്‍ണ്ണമായി നശിപ്പിച്ചെന്നാണ് മൊഴി. ഉത്തരങ്ങള്‍ അയച്ച് നല്‍കാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും ഉത്തരങ്ങള്‍ സ്വീകരിച്ച രണ്ട് സ്മാര്‍ട് വാച്ചും ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്നാണ് മുഖ്യപ്രതി പി.പി.പ്രണവ് മൊഴി നല്‍കിയിരിക്കുന്നത്. മുണ്ടക്കയത്തെത്തിച്ചുള്ള തെളിവെടുപ്പില്‍ സ്ഥലം ക്രൈംബ്രാഞ്ചിനെ കാണിക്കുകയും ചെയ്തു.

09:53 (IST)20 Sep 2019





















പാലായിൽ ഇന്ന് കൊട്ടിക്കലാശം

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് രാത്രി വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യ പ്രചാരണം നടത്തും. അതിനുശേഷം കൊട്ടിക്കലാശം. ഏറെ ആവേശത്തോടെയാണ് മുന്നണികള്‍ വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കുന്നത്.

09:52 (IST)20 Sep 2019





















മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കും. സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാകും സത്യവാങ്മൂലം. റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് ചീഫ് സെക്രട്ടറി ടോം ജോസ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തും. അതേസമയം, ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Kerala News Live Updates: ഭൂമിദാനക്കേസിൽ വി.എസ്.അച്യുതാനന്ദനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിംഗിൾ ബഞ്ചുത്തരവിനെതിരായ അപ്പീൽ സർക്കാർ പിൻവലിച്ചു. അപ്പീൽ പിൻവലിക്കാൻ സർക്കാർ തേടിയ അനുമതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് അനുവദിച്ചു. ബന്ധുവും വിമുക്ത ഭടനമായ ടി.കെ. സോമന് കാസർകോട് ഷേണി വില്ലേജിൽ രണ്ടര ഏക്കറോളം ഭൂമി അനുവദിച്ചതിൽ അനധികൃതമായി ഇടപെട്ടെന്നായിരുന്നു വിഎസിനെതിരായ ആരോപണം. അന്വേഷണം പുർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വിഎസിനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 september 20 weather crime traffic train airport

Next Story
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; സര്‍ക്കാര്‍ നിലപാട് സുപ്രധാനംmaradu, kochi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com