Kerala News Highlights: തിരുവനന്തപുരം: ഭൂമിദാനക്കേസിൽ വി.എസ്.അച്യുതാനന്ദനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിംഗിൾ ബഞ്ചുത്തരവിനെതിരായ അപ്പീൽ സർക്കാർ പിൻവലിച്ചു. അപ്പീൽ പിൻവലിക്കാൻ സർക്കാർ തേടിയ അനുമതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് അനുവദിച്ചു. ബന്ധുവും വിമുക്ത ഭടനമായ ടി.കെ. സോമന് കാസർകോട് ഷേണി വില്ലേജിൽ രണ്ടര ഏക്കറോളം ഭൂമി അനുവദിച്ചതിൽ അനധികൃതമായി ഇടപെട്ടെന്നായിരുന്നു വിഎസിനെതിരായ ആരോപണം. അന്വേഷണം പുർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വിഎസിനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നാല് പ്രതികൾക്കെതിരേ കേന്ദ്ര സർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പടെയുള്ള പ്രതികൾക്കെതിരേയാണ് നടപടി. നിലവിൽ ഖത്തറിലാണ് ഇവരെല്ലാവരും. ജൂലൈ 17-നാണ് ഇവർ ഖത്തറിലേക്ക് പോയത്.
ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതോടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ വന്നിറങ്ങിയാലും ഇവർ അറസ്റ്റിലാകും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികൾ വിദേശത്ത് ഒളിവിലാണെന്ന് അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ തയാറായത്. കേസിൽ അടുത്തിടെ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു.
അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പിണറായി വിജയന് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ നീക്കം.
ഭൂമിദാനക്കേസിൽ വി.എസ്.അച്യുതാനന്ദനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിംഗിൾ ബഞ്ചുത്തരവിനെതിരായ അപ്പീൽ സർക്കാർ പിൻവലിച്ചു. അപ്പീൽ പിൻവലിക്കാൻ സർക്കാർ തേടിയ അനുമതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് അനുവദിച്ചു. ബന്ധുവും വിമുക്ത ഭടനമായ ടി.കെ. സോമന് കാസർകോട് ഷേണി വില്ലേജിൽ രണ്ടര ഏക്കറോളം ഭൂമി അനുവദിച്ചതിൽ അനധികൃതമായി ഇടപെട്ടെന്നായിരുന്നു വിഎസിനെതിരായ ആരോപണം. അന്വേഷണം പുർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വിഎസിനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേര്. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയില്സ്മാന്മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന് തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിവേക് ഒഴികെ മറ്റ് അഞ്ച് പേരും ആറ് വര്‍ഷത്തിലേറെയായി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ്. വിവേക് രണ്ട് വര്‍ഷമായി ചുങ്കത്ത് ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു. വിശദമായ വായനയ്ക്ക്
പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ വിജിലൻസിന് സർക്കാർ നിർദേശം. വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനടക്കം സാധ്യത തെളിയുകയാണ്. ടി.ഒ.സൂരജിന്റെ വെളിപ്പെടുത്തലുകളാണ് ഇബ്രാഹിംകുഞ്ഞിന് വിനയായത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ TM 160869 എന്ന ടിക്കറ്റിനാണ്. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക.
കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന് ആരോപിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മരടില്‍ ക്രമക്കേട് നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ തള്ളിയ സംഭവത്തിൽ കെഎസ്യു നിയമനടപടിയിലേക്ക്. പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കെഎസ്യു ആരോപിച്ചു. വിഷയത്തെ സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും കെഎസ്യു പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനി അക്യുറേറ്റ് ഡിമോളിഷേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. രണ്ടുമാസം കൊണ്ട് മലിനീകരണം ഇല്ലാതെ പൂര്‍ണമായും ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനാകും. ഇതിനു 30 കോടി രൂപ ചെലവ് വരുമെന്നും കമ്പനി പറയുന്നു. Read More
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി തന്നെയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. Read More
കേരള കാര്യുണ പ്ലസ് KN 282 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. Read More
മിൽമ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞ കവർ പാലിന് ലിറ്ററിന് അഞ്ചു രൂപയും മറ്റു കവറിലുളളവയ്ക്ക് നാലു രൂപയുമാണ് വർധിപ്പിച്ചത്. ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപയിൽനിന്ന് 44 രൂപയായി. കാവി, പച്ച കവറുകളിലുള്ള പാലിന്റെ വില 48 രൂപയായി. Read More