atest Kerala News Highlights: തിരുവനന്തപുരം: ഓണക്കാലത്ത് നിർത്തിവച്ച വാഹനപരിശോധന നാളെ മുതൽ പുനരാരംഭിക്കും. എന്നാൽ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കില്ല. പകരം ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം നിർത്തിവക്കാൻ സർക്കാർ തീരുമാനിച്ചത്.
നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്.
Kerala Highlights: Kerala Weather, Traffic, Politics News Live Updates
പാലാരിവട്ടം പാലം അഴിമതി കേസിലെ വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. പാലം പിഡബ്ല്യൂഡി ഏറ്റെടുക്കും. മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Live Blog
Kerala News Live: Kerala Weather, Traffic, Politics News Live Updates
ഇന്ന് വൈകീട്ട് പാലായില്‍ വച്ചാണ് പൊതുയോഗം നടക്കുക. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. ജോസ് കെ.മാണിയും യോഗത്തില്‍ പങ്കെടുക്കും. പി.ജെ.ജോസഫും ജോസ് കെ.മാണിയും നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഒന്നിച്ചെത്തിയിരുന്നു.
Read Also: നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പാലായിൽ എത്തും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കുടുംബ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും. ഇന്ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകീട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പോണ്ടാനം വയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
വ്യാഴാഴ്ച (നാളെ) രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ നയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
Read Also: പാല പിടിക്കണം; മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും
കെ.എം.മാണി ഇല്ലാത്ത തിരഞ്ഞെടുപ്പിനെ ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇടതുമുന്നണി കാണുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയോട് ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം പരാജയപ്പെട്ട മാണി സി.കാപ്പന് ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ്.
കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിലെ ഇളവ് നാളെ മുതല്‍ 20 ശതമാനം. ഇളവ് ഈ മാസം 30 വരെ തുടരും. ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്കുള്ള ട്രിപ്പ് പാസിനു 30 ശതമാനവും രണ്ടു മാസത്തേക്കുള്ള പാസിനു 40 ശതമാനവും കൊച്ചി വണ്‍ കാര്‍ഡിനു 25 ശതമാനവും കെഎംആര്‍എല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാജാസ് കോളജ് സ്റ്റേഷനില്‍നിന്നു തൈക്കൂടത്തേക്കു സര്‍വിസ് നീട്ടുന്നതിന്റെ ഭാഗമായി ഈ മാസം മൂന്നു മുതലാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്നുവരെ 50 ശതമാനമായിരുന്നു ഇളവ്.
മരട് ഫ്ളാറ്റ് കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകില്ല. തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്ന് തുഷാര്‍ മേത്ത സര്‍ക്കാരിനെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ ആര്.വെങ്കട്ടരമണിയെ മേത്തയ്ക്ക് പകരം ഹാജരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്നും ഉത്തരവിനെ അനുകൂലിച്ച് മാത്രമേ തനിക്ക് ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നും തുഷാര്‍ മേത്ത സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. 23 നാണ് മരട് ഫ്ളാറ്റ് കേസ് സുപ്രീംകോടതി പരിഗണിക്കുക.
തിരുവനന്തപുരം: ഓണക്കാലത്ത് നിർത്തിവച്ച വാഹനപരിശോധന നാളെ മുതൽ പുനരാരംഭിക്കും. എന്നാൽ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കില്ല. പകരം ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം നിർത്തിവക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്.
റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ സെപ്റ്റംബര്‍ 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://epos.kerala.gov.in/SRC Trans Int.jsp പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്കി ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തെരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാം.
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും പല സ്ഥലങ്ങളിലും മഴ ലഭിച്ചു. പാലക്കാടാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്, 10 സെന്റിമീറ്റർ. കോട്ടയം, ചേർത്തല എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ മഴയും മങ്കൊമ്പ്, കാഞ്ഞിരപ്പള്ളി, വൈക്കം, പിറവം, എറണാകുളം സൗത്ത്, പീരുമേട് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 18, 22 തീയതികളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് എത്രയും വേഗം അടിയന്തരചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്ത് സൗജന്യ ആംബുലൻസ് ശൃംഖല സജ്ജമായി. 108 ലേക്ക് വിളിച്ചോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ആംബുലൻസ് സേവനം തേടാം. ആദ്യഘട്ടത്തിൽ 101 ആംബുലൻസുകളാണ് നിരത്തിലിറങ്ങുന്നത്. ഏറ്റവുമധികം അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രങ്ങളിലാണ് ആംബുലൻസ് സേവനം കേന്ദ്രീകരിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാകും. ദേശീയപാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് വിന്യസിക്കും.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പിഎസ്സി ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. കേസിൽ വിശദീകരണം തേടിയ കോടതി സിബിഐക്കും പിഎസ്സിക്കും സർക്കാരിനും നോട്ടീസയച്ചു. കോൺസ്റ്റബിൾ പരീക്ഷയിൽ പങ്കെടുത്ത കൊല്ലം സ്വദേശി ശ്രീകുമാർ, മലപ്പുറം സ്വദേശി സുബിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ (സെപ്റ്റംബർ 19) നടക്കും. തിരുവോണം ബംപറിന്റെ സമ്മാനത്തുക 12 കോടിയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. Read More
പാലാരിവട്ടം മേല്‍പ്പാലത്തിലേത് സാങ്കേതിക പിഴവ് മാത്രമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. നൂറ് ശതമാനം ആളുകള്‍ക്കും ഇത് വ്യക്തമായിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ പോളിസിയാണ്. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. മൊബലൈസേഷന് അഡ്വാന്‍സ് പോളിസിയായാണ് പണം നല്‍കിയത്. കാലാകാലങ്ങളായി നല്കുന്നതാണിത്. ആര്‍ബിഡിസിക്ക് മുന്‍കൂര്‍ പണം നല്‍കാനാണ് തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-412 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ അറിയാം. Read More
പാലാ ഉപതിരഞ്ഞെടുപ്പ് തീയതി അടുത്തിരിക്കെ യുഡിഎഫിന് ആശ്വാസമായി പി.ജെ.ജോസഫിന്റെ നിലപാട്. ഇന്ന് എ.കെ.ആന്റണി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. യുഡിഎഫുമായി സഹകരിച്ച് കാര്യമായ രീതിയിലൊന്നും ജോസഫ് ഇതുവരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. Read More
മരട് ഫ്ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സമീപവാസിയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്ജിക്കാരന് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് പാരിസ്ഥിതിക പഠനം നടത്തണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. Read More
പാലായില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി. യുഡിഎഫ് കൈവശമുളള സീറ്റ് സ്വന്തമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പാലായിലെത്തും. Read More
കേരള പൊലീസിനെ നിയന്ത്രിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. മോശം പെരുമാറ്റമുള്ളവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡിജിപി തയ്യാറാക്കിയ കര്‍മ്മ പദ്ധതിയില്‍ പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ അവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റും. മോശം പെരുമാറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കര്‍മ്മ പദ്ധതിയില്‍ പറയുന്നു. Read More