Kerala News Highlights: മരടിൽ ഫ്ലാറ്റുടമകൾ നടത്തിവരുന്ന സമരം താൽക്കാലികമായി നിർത്തിവയ്ക്കുന്നു

Kerala News Highlights, Kerala Weather, Traffic News: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം നടന്നു

holy faith, maradu, ie malayalam

Latest Kerala News Highlights: തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ പ്രതിഷേധിച്ച് ഫ്ലാറ്റുടമകൾ നടത്തിവരുന്ന സമരം താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിന് ശേഷം സർക്കാർ എടുത്ത തീരുമാനങ്ങളിൽ തൃപ്തിയുള്ളതിനാലാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും സംസ്ഥാന സർക്കാർ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും സർവകക്ഷിയോഗത്തിൽ തീരുമാനമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനെ തന്നെ രംഗത്തിറക്കാനും സർവ്വ കക്ഷിയോഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഒഴിപ്പിക്കാനായി അധികൃതർ വന്നാൽ സമരം തുടരുമെന്നും ഫ്ലാറ്റുടമകൾ അറിയിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണക്കാരായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇക്കാര്യത്തിൽ ഒരാളെ പോലും വിട്ടു പോകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. സർക്കാർതലത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ വൻ അഴിമതി അവസാനിപ്പിക്കുന്നതിന്റെറെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം പാലത്തിന്റെറെ നിര്‍മ്മാണ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നടപടികൾ. ഇതുവഴി സർക്കാർ നിർമാണപ്രവർത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയണെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














21:58 (IST)17 Sep 2019





















മുഖ്യമന്ത്രി നാളെ പാലായില്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പാലായിലെത്തും

20:57 (IST)17 Sep 2019





















കിഫ്‌ബി വിവാദം, എല്ലാം സുതാര്യമെന്ന് മുഖ്യമന്ത്രി

കിഫ്‌ബി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. കിഫ്‌ബിയിൽ എല്ലാം സുതാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബിക്കെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ്. കിഫ്‌ബിയിൽ സിഎജി ഓഡിറ്റിങ് നടക്കുന്നുണ്ട്. കിഫ്ബിയുടെ വരവ് ചെലവ് കണക്ക് നിയമസഭയിൽ അടക്കം വയ്ക്കേണ്ടതാണ്. അതിനാൽ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 

20:17 (IST)17 Sep 2019





















കേന്ദ്രസഹായം തേടണമെന്ന് ചെന്നിത്തല

മരട് ഫ്ലാറ്റ് വിഷയത്തിൽ കേന്ദ്ര സഹായം തേടണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങൾ സമാധനപരമായി ഒത്തുതീർപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

19:36 (IST)17 Sep 2019





















ഫ്ലാറ്റുടമകൾ നടത്തിവരുന്ന സമരം താൽക്കാലികമായി നിർത്തിവയ്ക്കുന്നു

മരട് ഫ്ലാറ്റ് വിഷയത്തിൽ പ്രതിഷേധിച്ച് ഫ്ലാറ്റുടമകൾ നടത്തിവരുന്ന സമരം താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിന് ശേഷം സർക്കാർ എടുത്ത തീരുമാനങ്ങളിൽ തൃപ്തിയുള്ളതിനാലാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും സംസ്ഥാന സർക്കാർ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും സർവകക്ഷിയോഗത്തിൽ തീരുമാനമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനെ തന്നെ രംഗത്തിറക്കാനും സർവ്വ കക്ഷിയോഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഒഴിപ്പിക്കാനായി അധികൃതർ വന്നാൽ സമരം തുടരുമെന്നും ഫ്ലാറ്റുടമകൾ അറിയിച്ചിട്ടുണ്ട്.

19:11 (IST)17 Sep 2019





















പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രിക്കെതിരെ ടി.ഒ.സൂരജ്

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രഹിംകുഞ്ഞിനെതിരെ ടി.ഒ.സൂരജ്. കരാറുകമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് ഇബ്രാഹിംകുഞ്ഞായിരുന്നു എന്ന് ടി.ഒ.സൂരജ് പറഞ്ഞു. ഹൈക്കോടതിയിലാണ് സൂരജ് ഇക്കാര്യം അറിയിച്ചത്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡിലാണ് ടി.ഒ.സൂരജ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ സൂരജ് 19 ദിവസമായി റിമാന്‍ഡിലാണ്.

19:07 (IST)17 Sep 2019





















ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാമെങ്കില്‍ ഇതെന്തിന് മാറ്റിവയ്ക്കണം; മരട് വിഷയത്തില്‍ കാനം

മരട് ഫ്‌ളാറ്റില്‍ സൂപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പിന്നെന്തുകൊണ്ട് ഈ വിധിയും നടപ്പാക്കിക്കൂട എന്ന് കാനം ചോദിച്ചു. മരട് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്

18:54 (IST)17 Sep 2019





















മരട് ഫ്ലാറ്റ് വിഷയത്തിൽ കാനം

മരട് ഫ്‌ളാറ്റില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പിന്നെന്തുകൊണ്ട് ഈ വിധിയും നടപ്പാക്കിക്കൂട എന്ന് കാനം ചോദിച്ചു.

18:01 (IST)17 Sep 2019





















സിഎജി പരിശോധന ആവാം

കിഫ്‌ബിയിൽ സിഎജി ഓഡിറ്റിങ് ആവാമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബിയിൽ അഴിമതിയൊന്നും ഇല്ലെന്നും ധനമന്ത്രി ആവർത്തിച്ചു. നേരത്തെ സർക്കാർ സിഎജി പരിശോധനയ്ക്ക് തയ്യാറാകത്തതിൽ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. 

17:06 (IST)17 Sep 2019





















ടോൾ പിരിവ് നിർത്തലാക്കാൻ സർക്കാർ നടപടി ആരംഭിച്ചു

കേരളത്തിലെ 28 ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് മുന്നിലടക്കം വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകള്‍ കേരളത്തിലുണ്ട്. 

16:42 (IST)17 Sep 2019





















കേസിൽ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു

നടിയെ ആക്രമിച്ച കേസിൽ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്ന് കുറ്റാരോപിതനായ നടൻ ദിലീപ് കോടതിയിൽ പറഞ്ഞു. മെമ്മറി കാർഡ് നൽകരുതെന്ന് ഇരയായ നടി കോടതിയിൽ നിലപാടെടുത്തു.

15:09 (IST)17 Sep 2019





















മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ ഹർജിയുമായി പ്രദേശവാസിയായ അഭിലാഷ് സുപ്രീം കോടതിയിൽ

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ ഹർജിയുമായി പ്രദേശവാസിയായ അഭിലാഷ് സുപ്രീം കോടതിയിൽ. പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റുകൾക്ക് സമിപം താമസിക്കുന്നയാളാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. നിയന്ത്രിത വിസ്ഫോടന സാങ്കേതിക വിദ്യയിലൂടെയാണ് ഫ്ലാറ്റുകൾ തകർക്കുന്നതെന്നും ഇതിന് മുനിസിപ്പാലിറ്റിക്ക് ഫലപ്രദമായ കർമ്മ പദ്ധതിയില്ലന്നും
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൊളിച്ചു നീക്കുന്നതിനു മുൻപ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമായിരുന്നുവെന്നും അത്  നടത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു . 2016ലെ വെയ്സ്റ്റ് മാനേജ്മെന്റ് നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണ് മുനിസിപ്പാലിറ്റി പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

15:05 (IST)17 Sep 2019





















ദിലീപിനെതിരെ സർക്കാർ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും അതിനുളളിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, രേഖയാണെങ്കിൽ അത് കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നാണ് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. Read More Here 

15:04 (IST)17 Sep 2019





















അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ

സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മരണശേഷം അഭയയുടെ മൃതദേഹം കാണാനെത്തിയപ്പോള്‍ മുഖത്ത് മുറിവ് കണ്ടിരുന്നുവെന്ന് അഭയയെ പഠിപ്പിച്ച അധ്യാപിക പ്രൊഫ.ത്രേസ്യാമ്മ. നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ ത്രേസ്യാമ്മ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ വിചാരണ നടക്കുമ്പോൾ ആറ് സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ വ്യക്തമാക്കിയത്. Read More Here 

12:21 (IST)17 Sep 2019





















മിൽമ പാൽ: വ്യാഴാഴ്ച മുതൽ പുതിയ വിലയിൽ

മിൽമ പാലിന് വില കൂടി. മഞ്ഞ കവർ പാലിന് ലിറ്ററിന് അഞ്ചു രൂപയും മറ്റു കവറിലുളളവയ്ക്ക് നാലു രൂപയുമാണ് വർധിപ്പിച്ചത്. ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപയിൽനിന്ന് 44 രൂപയാകും. കാവി, പച്ച കവറുകളിലുള്ള പാലിന്റെ വില 48 രൂപയാകും. മിൽമ ഭരണസമിതി യോഗമാണ് വിലവർധന അംഗീകരിച്ചത്. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ പുതുക്കിയ വില പ്രകാരം പാൽ വിൽക്കുമെന്നു ചെയർമാൻ പി.എ.ബാലൻ അറിയിച്ചു.‌ Read More

12:16 (IST)17 Sep 2019





















തിരുവോണം ബംപർ 12 കോടി, കൈയ്യിൽ കിട്ടുക 6.87 കോടി

ആദ്യമായി നമുക്ക് കേരള ലോട്ടറിയുടെ ചരിത്രത്തിലേക്ക് ഒന്ന് നോക്കാം. ഇന്ത്യയിൽ ആദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത് കേരളത്തിലാണ്. സാധാരണക്കാരന് സ്ഥിരവരുമാനവും സംസ്ഥാനത്തിന് നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസും എന്ന ഉദ്ദേശത്തിലാണ് 1967 ൽ കേരളത്തിൽ ലോട്ടറി തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അൻപതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ൽ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവും ഉണ്ടായിരുന്നത് 2017 ൽ 7394 കോടി വരുമാനവും 1691 കോടി ലാഭവുമായി വർധിച്ചു (കേരള ലോട്ടറി വകുപ്പ് വെബ്സൈറ്റ് വിവര പ്രകാരം). Read More

11:48 (IST)17 Sep 2019





















മരട് ഫ്ലാറ്റ്: ഉപഭോക്താക്കളെ വഞ്ചിച്ച നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് വിഎസ്

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിച്ച നിർമാതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തണം. അവർക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read More

10:54 (IST)17 Sep 2019





















പാലാ ഉപതിരഞ്ഞെടുപ്പ്: പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്‌ച നടത്തി

പാലാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.ജെ ജോസഫുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടു നിന്നത്. ജോസഫ് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തതായി ജോസ് ടോം പ്രതികരിച്ചു. Read More

10:53 (IST)17 Sep 2019





















സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ: വായനക്കാരന് എഴുത്തുകാരന്റെ ആദരം

മണ്മറഞ്ഞ നടന്‍ സത്താറിനെ, അദ്ദേഹത്തിലെ ‘ഒന്നാന്തരം വായനക്കാരനെ’ ഓര്‍ത്തെടുത്തു കൊണ്ട് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് Read More

10:52 (IST)17 Sep 2019





















നടൻ സത്താർ അന്തരിച്ചു

ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലർച്ചെ ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. Read More

10:51 (IST)17 Sep 2019





















കേരള സ്ത്രീ ശക്തി SS-175 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-175 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 80000 രൂപയും നൽകും. Read More

10:50 (IST)17 Sep 2019





















മരട് ഫ്ളാറ്റ് വിഷയം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷിയോഗം

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകുന്നേരമായിരിക്കും യോഗം. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ അറ്റോർണി ജനറൽ മുഖേന സുപ്രീം കോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി ഈ മാസം 20ന് കോടതിയിൽ സമർപ്പിക്കും. Read More

Kerala News Live Updates: വടക്കഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ ആന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.ആരോപണത്തിന് തെളിവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എന്‍ ജയന്തനെതിരെയായിരുന്നു ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 september 17 weather crime traffic train airport

Next Story
സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ: വായനക്കാരന് എഴുത്തുകാരന്റെ ആദരംസത്താര്‍, സുഭാഷ്‌ ചന്ദ്രന്‍, യു എ ഖാദര്‍, സത്താര്‍ അന്തരിച്ചു, sathar, actor sathar, actor sathar passes away, subhash chandran
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express