Latest Kerala News Highlights: കൊച്ചി: വടക്കഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ ആന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.ആരോപണത്തിന് തെളിവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എന്‍ ജയന്തനെതിരെയായിരുന്നു ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് തൃശൂര്‍ സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മിക്കൊപ്പം പത്രസമ്മേളനം നടത്തി യുവതിയും ഭര്‍ത്താവും ജയന്തനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ പാലാരിവട്ടം പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇ.ശ്രീധരന്. പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്നും പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വര്‍ഷത്തിനകം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറായിക്കഴിഞ്ഞു. പാലത്തിന്റെ ഫൗണ്ടേഷന് പൊളിക്കേണ്ടതില്ല. പിയറുകളും, പിയര്‍ ക്യാപുകളും ശക്തിപ്പെടുത്തും’, ഇ ശ്രീധരന് വ്യക്തമാക്കി.
സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. കേസിൽ നേരത്തെ നാല് സാക്ഷിള് കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി.മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്.
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇ.ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഒക്ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പണി നടക്കുക.
മരടില്‍ ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭയ്ക്ക് ടെണ്ടര്‍ ലഭിച്ചത് 13 കമ്പനികളില്‍ നിന്ന്. പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചു. ടെണ്ടര്‍ നല്കിയ 13 കമ്പനികളില്‍ നിന്ന് ഒരു കമ്പനിയെ തീരുമാനിക്കും. ഫ്ലാറ്റ് പൊളിക്കാന്‍ താല്പര്യ പത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു.
ടെണ്ടര്‍ നല്കിയ കമ്പനികളില്‍ ഒന്ന് പോലും കേരളത്തില്‍ നിന്നില്ല. ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ടെണ്ടര്‍ ലഭിച്ചിരിക്കുന്നത്. നാളെ നഗരസഭ ടെണ്ടറുകള്‍ പൊട്ടിച്ച് നോക്കും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം.
രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന നികുതി വെട്ടിക്കുറയ്ക്കണമെന്നും നികുതിവ്യവസ്ഥ ലളിതവല്‍കരിച്ച് യുക്തിസഹമാക്കണമെന്നും ആവശ്യം. കോവളത്തു ചേര്‍ന്ന സംസ്ഥാന ടൂറിസം മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗമാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പള്ളിതർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. കേരളത്തിലെ വിവിധ കോടതികളിൽ പള്ളി തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ ഉണ്ടെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപം കൊണ്ട അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്, കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മരട് വിഷയത്തില്‍ വ്യത്യസ്ത നിലപാട് ഉള്ളതിനാല്‍ തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും കത്തില്‍ ഒപ്പിട്ടിട്ടല്ല. ദില്ലിയില്‍ ഇല്ലാതിരുന്നതിനാല്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കത്തില്‍ ഒപ്പിട്ടില്ല.
രാജസ്ഥാനിൽനിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിൽ കലാവിരുന്നൊരുക്കാൻ എത്തുന്നത്.
പേരാമ്പ്രയിൽ പതിനാല് വയസുകാരിയുടെ മരണത്തിന് കാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുക്കൾക്കും ഷിഗെല്ലയില്ലെന്ന് സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛർദ്ദിയും മൂർച്ചിച്ച് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും അമ്മയുടെ അച്ഛനും സമാന രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ ശരീരത്തിലെ സാമ്പിളുകൾ പുരിശോധനക്ക് അയച്ചത്
ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ഇന്ന് (സെപ്റ്റംബർ 16) വൈകിട്ട് അഞ്ചിന് വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷനിൽ നിന്ന് (മാനവീയം വീഥി) ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.
ദിലീപിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ദിലീപ് നശിപ്പിക്കുമെന്ന് നടി. സ്വകാര്യത മാനിക്കണമെന്നും നടി സുപ്രീം കോടതിയില്‍.
വയനാട് ജില്ലയുടെ തനത് ഉത്പന്നങ്ങള്‍ സംസ്കരിക്കാന്‍ ഇന്‍ഡസ്ട്രിയില്‍ പാര്‍ക്ക് ഒരു വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വയനാടിനെ 5 വർഷത്തിനകം കാര്‍ബണ്‍ ന്യൂട്രൽ ജില്ലയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് സമ്പൂര്‍ണമായ വിവരശേഖരം ഇതിനോടകം നടത്തിയിട്ടുണ്ട്. നവംബറില്‍ ഇതിന്റെ കൃത്യമായ കണക്കെടുക്കും. കാര്‍ബണ്‍ ന്യൂട്രൽ വയനാട് ഉത്പന്നങ്ങല്‍ വൈകാതെ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് ഇ ശ്രീധരന്. പാലം പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്ന് ശ്രീധരന് പറഞ്ഞു. നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ശ്രീധരന് പറഞ്ഞു.
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇ.ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേസമയം, ചെന്നൈ ഐഐടി സംഘം സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More
സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. കേസിൽ നേരത്തെ നാല് സാക്ഷിള് കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി.മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്.
പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണം എന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ്സി അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തി ചര്‍ച്ചയിലാണ് തീരുമാനം. ചോദ്യങ്ങൾ മലയാളത്തിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനം നിരാഹാരം സമരം തുടങ്ങിയിട്ട് പത്തൊന്‍പത് ദിവസം കഴിഞ്ഞു. പരീക്ഷകള്‍ മലയാളത്തില്‍ വേണ്ട എന്ന നിലപാട് പിഎസ്സിക്ക് ഇല്ല. ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ സംവിധാനം ആവശ്യമാണ്. മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ സജ്ജരാക്കണമെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും വ്യക്തമാക്കി.
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. ഇന്ന് പൂജകള്‍ ഒന്നും തന്നെ ഇല്ല. ചൊവ്വാഴ്ച പുലർച്ചെ നെയ്യഭിഷേകം തുടങ്ങും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
മരടിലെ പൊളിച്ച് നീക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ഫ്ലാറ്റിലെ ഉടമകൾക്ക് നഗരസഭ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയാൻ നഗരസഭ നൽകിയിരുന്ന സമയ പരിധി നേരത്തെ അവസാനിച്ചിരുന്നു.ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും.
Kerala Lottery Win Win W-530 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-530 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.