Latest Kerala News Live Updates: കൊച്ചി: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. തമിഴ്‍നാട്ടില്‍ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്
ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.കേസില്‍ ആകെ 20 പ്രതികളാണുളളത്. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുളള ഉത്തരവിൽ സർക്കാർ നടപടി തുടങ്ങി. സുപ്രീം കോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകി. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികനെ യാക്കോബായ വിഭാഗം മർദ്ദിച്ചതിനെതിരായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കാൻ ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക ബാവ ആഹ്വാനം ചെയ്തു. സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാൻ അധികാരികൾ മൗനാനുവാദം നൽകിയെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.
പള്ളിയിൽ പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗം തടഞ്ഞിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വൈദികന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയുടെ അകത്ത് നിലയുറപ്പിച്ചു. വാതിലിന്റെ പൂട്ട് തകർത്ത് പള്ളിയുടെ അകത്ത് പ്രവേശിച്ച യാക്കോബായ വിഭാഗം ഓർത്തഡോക്‌സ് വൈദികനായ ഐസക് മറ്റമ്മലിനെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. തർക്കത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. തമിഴ്‍നാട്ടില്‍ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്
ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.കേസില്‍ ആകെ 20 പ്രതികളാണുളളത്. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുളള ഉത്തരവിൽ സർക്കാർ നടപടി തുടങ്ങി. സുപ്രീം കോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകി. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണ മേഖലയിലെ പ്രശ്നമെന്ന് ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ പ്രചരണ മാധ്യമങ്ങൾ ബിജെപിക്ക് അനുകൂലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന വാദം വിഡ്ഢിത്തമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം 95,285 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഈ മാസം മൂന്ന് വരെ 39,936 യാത്രക്കാർ മാത്രമേ മെട്രോയിൽ യാത്ര ചെയ്തിരുന്നുള്ളൂ. മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് ദീർഘിപ്പിച്ചതും നിരക്കിൽ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു. ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണു സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം കാലിൽ കെട്ടിവച്ചു കടത്താനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് കൊടുവള്ളി സ്വദേശിയെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 1.4 കിലോ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 36 ലക്ഷം രൂപ വിലമതിക്കും.
കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിലുള്ള തർക്കത്തിൽ കർശന ഇടപെടലുമായി കോൺഗ്രസ്. പരസ്യ പ്രസ്താവനകൾക്ക് ജോസ് കെ മാണി പക്ഷത്തിന് വിലക്കേർപ്പെടുത്തി. വിവാദത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ജോസ് കെ മാണിക്കും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പി ജെ ജോസഫിനെ പരിഹസിച്ച് പ്രതിച്ഛായയിൽ ലേഖനം എഴുതിയതിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചിരുന്നു. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിൽ പിജെ ജോസഫിനെയും കോൺഗ്രസ് അമർഷം അറിയിച്ചിരുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-407 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.