Latest Kerala News Live Updates:കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സ്റ്റിയറിംഗ് കമ്മിറ്റിക്കാണെന്നും അതിനാൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ നിയമ തടസ്സമില്ലെന്നും ജോസ് പക്ഷം പറഞ്ഞു.
ചെക്ക് കേസില്‍ തനിക്ക് യാത്രവിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള നല്‍കിയ ഹര്‍ജി ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി. കേസില്‍ യാത്രവിലക്കേര്‍പ്പെടുത്തണമെന്ന നാസില്‍ അബ്ദുള്ളയുടെ വാദമാണ് കോടതി തള്ളിയതെന്ന് തുഷാര്‍ അവകാശപ്പെട്ടു. ദുബായിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദുബായ് കോടതി യാത്രവിലക്ക് ഹര്‍ജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന്‍ കോടതിയുടെ യാത്രാ വിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.
തുഷാറിനെതിരെ ഇന്ന് രാവിലെയാണ് ദുബായ് കോടതിയില്‍ നാസില്‍ അബ്ദുള്ള സിവില്‍ കേസ് ഫയല്‍ ചെയ്തത്. ദുബായിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. അജ്മാനിലെ കോടതിയിൽ ക്രിമിനൽ കേസ് തുടരുന്നതിനിടെയാണ് പുതിയ നീക്കം.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്‍റെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്‍റെ പ്രതീക്ഷ. അന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
പാലാരിവട്ടം മേൽപ്പാലം പണിയിലെ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തിതിരുന്നു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സിന്റെ എംഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നാല് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അഭ്യര്‍ത്ഥിച്ച് പ്രതികള്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും.
ചെക്ക് കേസില്‍ തനിക്ക് യാത്രവിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള നല്‍കിയ ഹര്‍ജി ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി. കേസില്‍ യാത്രവിലക്കേര്‍പ്പെടുത്തണമെന്ന നാസില്‍ അബ്ദുള്ളയുടെ വാദമാണ് കോടതി തള്ളിയതെന്ന് തുഷാര്‍ അവകാശപ്പെട്ടു. ദുബായിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദുബായ് കോടതി യാത്രവിലക്ക് ഹര്‍ജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന്‍ കോടതിയുടെ യാത്രാ വിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.
പാലാ പോരിൽ ജോസ് ടോമിന് ‘രണ്ടില’ച്ചിഹ്നം കിട്ടില്ലെന്നുറപ്പായി. രണ്ടില അനുവദിക്കണമെങ്കിൽ പാർട്ടി ചെയർമാനായി നിലവിൽ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്‍റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാൽ ഇപ്പോഴും രണ്ടിലച്ചിഹ്നം കിട്ടുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ജോസ് കെ മാണി. ഇതിനിടെ, ജോസ് കെ മാണിക്കെതിരെ കേരളാ കോൺഗ്രസ് നേതാവ് ഇ ജെ അഗസ്തി രംഗത്തെത്തി. ജോസ് വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ ചിഹ്നത്തിന്‍റെ പ്രശ്നം പരിഹരിക്കാമായിരുന്നു. സ്ഥാനാർത്ഥിത്തർക്കത്തിൽ തന്‍റെ പേര് വലിച്ചിഴച്ചതിൽ പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും അഗസ്തി പറഞ്ഞു.
പാലാരിവട്ടം പാലത്തിന്‍റെ 30 കോൺക്രീറ്റ് സാമ്പിളുകളിൽ 80 ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്നാണെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജിയുടെ പരാമര്‍ശം. ഇതിനിടെ കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവിസ്, കണ്‍സട്ടന്‍റ് ആയിരുന്ന ഷാലിമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദ്ദേശം നൽകി.
കൊച്ചി: നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കി മുഖ്യവനപാലകന്‍ എടുത്ത തീരുമാനത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അഖില്‍ ചന്ദ്രന്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി യൂണിവേഴ്സിറ്റി കോളേജിലെത്തി. കോളേജിലെത്തിയ അഖില്‍ ചന്ദ്രന് വന്‍ വരവേല്‍പ്പാണ് സഹപാഠികള്‍ ഒരുക്കിയത്. സുഹൃത്തിന്‍റെ കാറിലായിരുന്നു അഖില്‍ കോളേജിലേയ്ക്കെത്തിയത്. ക്യാന്‍റീനിലിരുന്ന് പാട്ടുപാടിയതിന് ബിഎ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ ജൂലൈ 12 നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്‍റ് ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്
ആറാമത് പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യ പുരസ്ക്കാരം കെ.ടി. ബാബുരാജിന്റെ ‘ഭൂതത്താൻകുന്നിൽ പൂപ്പറിക്കാൻ പോയ കുട്ടികൾ’ എന്ന പാരിസ്ഥിതിക നോവലിന്. കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി എർപ്പെടുത്തിയ പുരസ്ക്കാരം ഏറ്റവും മികച്ച ബാല ശാസ്ത്രസാഹിത്യത്തിനാണ് കൊടുത്തു വരുന്നത്. പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 530 ഗ്രാം എംഡിഎംഐ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.
ബാങ്ക് അവധികളും സർക്കാർ അവധികളും ഇഷ്ടം പോലെയുണ്ട് ഈ മാസം. അതും ഒരുമിച്ച്. യാത്ര പോകേണ്ടവർക്ക് യാത്ര പോകാം. ബന്ധുവീടുകളിൽ പോകേണ്ടവർക്ക് അങ്ങനെയാകാം. ചുമ്മാ വീട്ടിരിലിക്കേണ്ടവർക്ക് വീട്ടിലിരിക്കാം. സമയമില്ലെന്ന് പറഞ്ഞ് മാറ്റി വച്ച ജോലികൾ തീർക്കാനിതാ ഇഷ്ടം പോലെ സമയം. ഒമ്പതാം തിയ്യതിയും 12ാം തിയ്യതിയും അവധിയെടുത്താൽ ബാങ്ക് ജീവനക്കാർക്ക് എട്ട് ദിവസമാണ് അവധി ലഭിക്കുക. Read More
പാലാ സീറ്റിലെ സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ ജോസ് കെ.മാണിക്ക് വഴങ്ങി പി.ജെ.ജോസഫ്. ജോസ് കെ.മാണി തീരുമാനിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന തരത്തിലാണ് പി.ജെ.ജോസഫ് പ്രതികരിക്കുന്നത്. യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് പറഞ്ഞു. പാലായിലെ ജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയാണ് പി.ജെ.ജോസഫ് ഇപ്പോള്‍. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് വ്യക്തമാക്കി. Read More
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് പൂനെ പൊലീസ്. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന കവിസംഗമം പരിപാടിയുടെ വേദി രണ്ടുതവണയാണ് പൊലീസ് മാറ്റിയത്. പൂനെ നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടത്താൻ നിശ്ചയിച്ച പരിപാടിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പൊലീസ് നടപടി ആർ.എസ്.എസ് സമ്മർദംമൂലമാണെന്ന് ആരോപണമുണ്ട്.
യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറിയെന്ന് സ്വതന്ത്ര ജഡീഷ്യൽ കമ്മീഷൻ. ആർട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികൾ ഉള്ളതായി വിദ്യാർത്ഥികൾ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. ജുഡീഷ്യൽ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാർശയുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ‘സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യംപെയ്ൻ കമ്മിറ്റി’യാണ് കമ്മീഷൻ രൂപീകരിച്ചത്.
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണ വേണം. എൽഡിഎഫിന്‍റെ ആകെയുള്ള 26 അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചർച്ചയും വോട്ടെടുപ്പം ബഹിഷ്കരിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-528 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നെങ്കിലും തങ്ങള്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്തതില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കേണ്ട എന്ന നിലപാടിലാണ് പി.ജെ.ജോസഫ് വിഭാഗം. Read More