Latest Kerala News Highlights: കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്ത സാഹചര്യത്തില്‍, വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചിനാണ് യോഗം. ജോലി തിരക്കു കാരണമുള്ള മാനസിക സംഘർഷം, ജോലി സമയത്തിലെ പുനക്രമീകരണം എന്നിവ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും.ഐപിഎസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും ഡിജിപി റഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയപോലെ ബെഹ്റ പെരുമാറുന്നെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെഹ്റ സര്‍ക്കാരിന് കത്ത് നല്‍കിയത്.
പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചശേഷം നിയമനടപടി സ്വീകരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇപ്പോള്‍ ഡിജിപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം നാല് വരെയാണ് ശക്തമായ മഴക്കുള്ള സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം വിലയിരുത്തേണ്ടതുമാണെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് കോല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.
പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ബംഗാള്‍ – ഒഡീഷ തീരത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളിലെ കണ്‍ട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം വിലയിരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്ത സാഹചര്യത്തില്‍, വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി. മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതയംഗവുമാണ് ജോസ്. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. നിഷ ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു. സ്ഥാനാര്‍ത്ഥി മാണി കുടുംബത്തില്‍ നിന്നും പുറത്ത് നിന്നുമായിരിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും പറഞ്ഞിരുന്നു
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകില്ല. പാലായില്‍ നിന്നുള്ള കേരളാ കോണ്‍ഗ്രസ് എം നേതാവായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് യുഡിഎഫ് ഉപസമിതി അറിയിച്ചു.
കരിങ്ങോഴക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ജോസ് കെ മാണി യുഡിഎഫ് ഉപസമിതിയോട് പറഞ്ഞതായി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ അറിയിച്ചു.
സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചിനാണ് യോഗം. ജോലി തിരക്കു കാരണമുള്ള മാനസിക സംഘർഷം, ജോലി സമയത്തിലെ പുനക്രമീകരണം എന്നിവ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും.ഐപിഎസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ ജയിലുകളെയും കോടതികളെയും വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിക്കുന്ന സംവിധാനം അടുത്ത മാസം നിലവിൽ വരും. ഇതോടെ തടവുകാരെ കോടതികളിലേക്ക് പൊലീസ് കാവലിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാനാകും. സെൻട്രൽ ജയിലുകളിൽ ആധുനിക നിരീക്ഷണ സംവിധാനം സ്ഥാപിക്കാനും ജയിൽവകുപ്പ് നടപടികൾ തുടങ്ങി.
ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഉടുമ്പൻചോല സ്വദേശി അഭിമന്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അഭിജിത്തിന് പരിക്കേറ്റു.
പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എൻഡിഎ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ബിജെപിയാണ് സീറ്റില്‍ മത്സരിക്കുക. മുന്നണി ഒന്നിച്ചെടുത്ത തീരുമാനമാണിതെന്ന് ബിജെപി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം.
കേരളത്തിന്റെ പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു. ജനതാ പാര്‍ട്ടിക്കാരനായാണ് ആരിഫ് മുഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവാകുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസില്‍ നിന്ന് അകന്നതും പിന്നീട് ബിജെപി പാളയത്തില്‍ എത്തിയതും. ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1977-ല്‍ അദ്ദേഹം യുപി നിയമസഭയിലെത്തി. Read More
ചിഹ്നം തരാൻ പി ജെ ജോസഫ് തയ്യാറായില്ലെങ്കിൽ സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കാനും മടിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ അന്ത്യശാസനം. രണ്ടിലച്ചിഹ്നത്തിൽ ജോസഫ് അനാവശ്യവിവാദങ്ങൾ തുടർന്നാൽ സ്വതന്ത്രരായി മത്സരിക്കുന്ന നീക്കവുമായി മുന്നോട്ടു പോകുമെന്ന് ജോസ് കെ മാണി യുഡിഎഫിനെ അറിയിച്ചു. വൈകിട്ടാണ് സമവായത്തിനായി കോട്ടയത്ത് യുഡിഎഫ് വിളിച്ച യോഗം. Read More
സിനിമാ ടിക്കറ്റുകൾക്ക് ഇന്നുമുതൽ വിനോദനികുതി. ഇന്നുമുതൽ100 രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദനികുതി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി.
പാലിയേക്കര ടോൾ പ്ലാസയിൽ നാട്ടുകാരുടെ പ്രതിഷേധം. സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം. തുടർച്ചയായി വാഹനങ്ങൾ പ്ലാസ വഴി പ്രവേശപ്പിച്ചാണ് സമരം. പ്രദേശവാസികൾക്ക് ടോള്‍ പ്ലാസയിലൂടെ ഇരുഭാഗത്തേക്കും സൗജന്യമായി പോകാന്‍ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപ പ്രദേശങ്ങളിലുള്ളവര്‍ ടോള്‍ അടച്ചാണ് യാത്ര ചെയ്തിരുന്നത്. ഒരുതവണ പോയിവരാൻ 105 രൂപയാണ് അടയ്ക്കേണ്ടത്. പ്രദേശത്തെ എല്ലാ വീടുകളിലെയും ആളുകള്‍ ടോള്‍ അടയ്ക്കേണ്ടി വന്നതോടെയാണ് നാട്ടുകാര്‍ സമരവുമായെത്തിയത്.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയും വ്യക്തമാക്കിയിരുന്നു. പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. ഏകപക്ഷീയ സ്ഥാനാർഥി ഉണ്ടാകില്ല. സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ സെപ്റ്റംബർ ഒന്നിനുശേഷം നിയമലംഘനങ്ങൾക്കുളള പിഴശിക്ഷ വർധിക്കും. 2019 ജൂലൈ 15 നാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്. Read More
കേരളത്തിന് പുതിയ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. കല്‍രാജ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണറാകും. നിലവില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാണ് കല്‍രാജ്. ഭഗത് സിങ് കോശ്യാരി മഹാരാഷ്ട്ര ഗവര്‍ണറാകും. തമിഴിസൈ സൗന്ദരരാജന്‍ തെലങ്കാന ഗവര്‍ണറാകും. കേന്ദ്രമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. Read More
പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനമുണ്ടാകും. അതിനുശേഷം, യുഡിഎഫിനെ ഇക്കാര്യം അറിയിക്കും. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി രാത്രിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു. സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു. “കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകും. സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്യും. ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. Read More
ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മികവുറ്റതാണ്. ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ രംഗത്ത് കേരളത്തില്‍ നടക്കുന്നതെന്നും ബ്രെറ്റ് ലീ പറഞ്ഞു. ശ്രവണ വൈകല്യ ചികിത്സയുടെ ലോക ബ്രാന്‍ഡ് അംബാസിഡറായ ബ്രെറ്റ് ലീ ഇപ്പോള്‍ കേരളത്തിലുണ്ട്. റെഡ് എഫ്എമ്മില്‍ അതിഥിയായി എത്തിയപ്പോഴാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ അദ്ദേഹം പുകഴ്ത്തിയത്. Read More
പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ.മാണി മത്സരിക്കുമെന്നാണ് സൂചന. നിഷയുടെ പേരിനാണ് ആദ്യം മുതലേ പരിഗണന നല്‍കിയിരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. നിഷ സ്ഥാനാര്‍ഥിയായാല്‍ പി.ജെ.ജോസഫ് വിഭാഗം സ്വീകരിക്കുന്ന നിലപാടായിരിക്കും പാലായുടെ ഗതി നിര്‍ണയിക്കുക. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-407 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. Read More