Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Kerala News Highlights:വാളയാര്‍ കേസില്‍ പട്ടികജാതി കമ്മീഷന്‍; ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തും

Kerala News Highlights: പൊലീസിനു അനാസ്ഥയുണ്ടായി എന്നും കമ്മീഷൻ വെെസ് ചെയർമാൻ

loknath behera, ie malayalam
ലോക്നാഥ് ബെഹ്‍റ

Kerala News Highlights: കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മീഷന്‍ സമന്‍സ് അയയ്ക്കും. മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകനാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്തു വീഴ്‌ച സംഭവിച്ചതായി കമ്മീഷൻ വെെസ് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്തും അനാസ്ഥയുണ്ടായിട്ടുണ്ട്. അതിനാൽ, ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്നും കമ്മീഷൻ വെെസ് ചെയർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേയില്ല. കേസ് അടിന്തര പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസിൽ തിങ്കളാഴ്ച്ച വാദം തുടരും.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ദേഹത്ത് കണ്ട ആഴത്തിലുള്ള മുറിവ് പരിഭാഷയിലുണ്ടായ പിഴവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുറ്റപത്രത്തിലെ പോരായ്മകൾ കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറഇന്റെ പരാമർശം. ഉരുണ്ടതും ചതുരാകൃതിയിലുമുള്ള ഇരുമ്പു പൈപ്പുകൾ കൊണ്ട് അടിച്ചാൽ എങ്ങനെയാണ് വടിവാൾ കൊണ്ട് വെട്ടിയ മുറിവുകൾ ഉണ്ടാകുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

Live Blog

Kerala News Highlights: – കേരള വാർത്തകൾ


21:38 (IST)29 Oct 2019

അരൂരിൽ വോട്ടുചോർച്ചയെന്ന് സിപിഐ

അരൂരിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം വോട്ടുചോർച്ചയാണെന്ന് സിപിഐ വിലയിരുത്തൽ. സിപിഎമ്മിനുള്ളിൽ സീറ്റ് മോഹികളുടെ എണ്ണം വർധിച്ചുവെന്നും സിപിഐ. 

20:52 (IST)29 Oct 2019

സർക്കാരിനെതിരെ സച്ചിദാനന്ദൻ

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ സർക്കാരിനെതിരെ എഴുത്തുകാരൻ സച്ചിദാനന്ദൻ. ഇടതുപക്ഷ നയമല്ല കൊലപാതകമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. 

20:13 (IST)29 Oct 2019

വാറ്റ് കുടിശിക നോട്ടീസ് അയക്കില്ല

വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടീസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ സോഫ്റ്റ് വെയര്‍ വഴി തയ്യാറാക്കി ഇതുവരെ അയച്ച നോട്ടീസുകള്‍ തിരികെവാങ്ങും. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടീസുകളില്‍ നടപടി തുടരും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറ്റം. നോട്ടീസ് ലഭിച്ച പത്തനംതിട്ടയിലെ വ്യാപാരി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.

19:11 (IST)29 Oct 2019

മാവോയിസ്റ്റുകളെ കൊന്ന നടപടിക്കെതിരെ പ്രതിപക്ഷം

വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊന്നൊടുക്കിയത്.  ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. 

19:09 (IST)29 Oct 2019

സർക്കാർ അപ്പീൽ നൽകും

വാളയാർ കേസിൽ സർക്കാർ അപ്പീൽ നൽകും. തുടരന്വേഷണത്തിനു അനുമതി തേടിയാണ് സർക്കാർ അപേക്ഷ നൽകുക. 

18:05 (IST)29 Oct 2019

വാളയാർ കേസിൽ പട്ടിക ജാതി കമ്മീഷൻ വെെസ് ചെയർമാൻ

വാളയാര്‍ കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മീഷന്‍ സമന്‍സ് അയയ്ക്കും. മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകനാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്തു വീഴ്‌ച സംഭവിച്ചതായി കമ്മീഷൻ വെെസ് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്തും അനാസ്ഥയുണ്ടായിട്ടുണ്ട്. അതിനാൽ, ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്നും കമ്മീഷൻ വെെസ് ചെയർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

17:23 (IST)29 Oct 2019

ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു . ഇന്നലെ പരുക്കേറ്റ മണിവാസകമാണ് മരിച്ചത്. മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. തിരച്ചിലിനായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ നിയോഗിച്ചു. ഇന്നലെ കൊല്ലപ്പെട്ട മൂന്നൂപേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാനായില്ല.

17:21 (IST)29 Oct 2019

മേയറെ മാറ്റേണ്ടതില്ലെന്ന് ഒരു വിഭാഗം

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റേണ്ടിതില്ലെന്ന് കൗണ്‍സിലര്‍മാര്‍ അടക്കമുള്ള ഒരു വിഭാഗം. എട്ട് മാസത്തേക്ക് വേണ്ടി പുതിയ മേയറെ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്നാണ് സൗമിനിയെ അനുകൂലിക്കുന്നവരുടെ നിലപാട്.

17:09 (IST)29 Oct 2019

സ്ത്രീ ശക്തി SS-181 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-181 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ SK 466976 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ SC 745117 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

17:04 (IST)29 Oct 2019

കേരളത്തിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നു ചില ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ രണ്ടു സെന്റിമീറ്ററും എറണാകുളം ജില്ലയിലെ സിയാൽ കൊച്ചിയിലും കണ്ണൂർ ജില്ലയിലെ തലശേരിയിലും ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഒക്ടോബർ 31വരെ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നവംബർ ഒന്ന്, രണ്ട് തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. Read More

16:37 (IST)29 Oct 2019

മൂന്നാം പ്രതിക്കെതിരെ കുട്ടികളുടെ മാതാപിതാക്കള്‍ പോലും മൊഴി നല്‍കിയിട്ടില്ല: പ്രതിഭാഗം അഭിഭാഷകന്‍

കേസ് പരാജയപ്പെടാന്‍ പ്രധാന കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുവന്ന വീഴ്‌ചയാണ്. കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ല. ഒരു സാക്ഷിയും മൂന്നാം പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ദുര്‍ബലമായി. കുട്ടികളുടെ അച്ഛനും അമ്മയും പോലും പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. പ്രതിക്കെതിരെ ശക്തമായ തെളിവില്ലാത്തതാണ് കേസില്‍ തിരിച്ചടിയായതെന്നും അഭിഭാഷകന്‍ കൂടിയായ രാജേഷ് പറയുന്നു.

15:30 (IST)29 Oct 2019

ജയരാജനെതിരെ ചെന്നിത്തല

സിപിഎം നേതാവ് പി.ജയരാജനെ മരണദൂതനെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ജയരാജനെതിരെ ചെന്നിത്തല ആരോപണമുന്നയിച്ചത്. താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്ന് പി.ജയരാജൻ തുറന്നടിച്ചു.

15:25 (IST)29 Oct 2019

പെരിയ കേസിൽ കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ടവരുടെ ദേഹത്തുകണ്ട ആഴത്തിലുള്ള മുറിവ് കുറ്റപത്രത്തിലെ പരിഭാഷയിലുണ്ടായ പിഴവെന്ന് പ്രോസിക്യൂഷൻ. കുറ്റപത്രത്തിലെ പോരായ്‌മകൾ കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ പരാമർശം.

15:02 (IST)29 Oct 2019

പാലാരിവട്ടം പാലം അഴിമതി: കരാറുകാരിൽ നിന്ന് നാലര കോടി സർക്കാർ പിടിച്ചെടുത്തു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. റോഡ്സ് ആന്റ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എംഡി രാഹുൽ ആർ പിള്ളയാണ് ഇത്രയും തുക പിടിച്ചെടുത്തത്. പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന നാലര കോടി രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലം തകർന്ന സാഹചര്യത്തിൽ നഷ്‌ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

14:08 (IST)29 Oct 2019

വാളയാര്‍ കേസ് സിബിഐക്ക് വിടണം; സര്‍ക്കാരിന് സുഗതകുമാരിയുടെ കത്ത്

വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ മരിച്ച കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് സുഗതകുമാരി. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചു. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സുഗതകുമാരി കത്ത് അയച്ചത്. 

12:51 (IST)29 Oct 2019

പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേയില്ല

കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേയില്ല. കേസ് അടിന്തര പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസിൽ തിങ്കളാഴ്ച്ച വാദം തുടരും.  

12:09 (IST)29 Oct 2019

സംസ്ഥാനത്ത് ഇന്ന് വ്യാപാരികളുടെ കടയടപ്പ് സമരം

ജിഎസ്ടി കുടിശിക അടയ്ക്കാനാകാതെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകീട്ട് ആറ് മണി വരെയാണ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ റബ്ബർ വ്യാപാരി മത്തായി ഡാനിയലാണ് ജിഎസ്ടി കുടിശിക അടയ്ക്കാനാകാതെ ജീവനൊടുക്കിയത്. 27 ലക്ഷം രൂപ കുടിശിക ഇനത്തിൽ അടയ്ക്കണമെന്ന് കാട്ടി മത്തായി ഡാനിയലിന് നോട്ടീസ് കിട്ടിയിരുന്നു. സംസ്ഥാനത്ത് അര ലക്ഷത്തോളം വ്യാപാരികൾക്ക് സർക്കാർ ഇത്തരത്തിൽ നോട്ടീസ് അയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.

12:07 (IST)29 Oct 2019

വാളയാര്‍ മൂത്ത പെണ്‍കുട്ടിയുടെ മരണം; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്

വാളയാറില്‍ പീഡനത്തെത്തുടർന്നു സഹോദരിമാർ മരിച്ച സംഭവത്തില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ പെൺകുട്ടി മരിക്കുന്നതുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെയും വല്യമ്മയുടെയും പ്രതികളുടെയും വീട്ടിൽവച്ച് പീഡനത്തിന് ഇരയായെന്നു കുറ്റപത്രത്തില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. Read More

11:41 (IST)29 Oct 2019

സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും വലിയ മാറ്റമില്ല. കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിനു 3,585 രൂപയും പവനു 28,680 രൂപയുമാണു ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസമായി ഇതേ വിലയിലാണു വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.72 എന്ന നിലയിലാണ്. Read More

10:49 (IST)29 Oct 2019

ട്രാ​ൻ​സ് ഗ്രി​ഡ് പ​ദ്ധ​തി: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ഇ​ബി ന​ട​പ്പാ​ക്കു​ന്ന ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ളം. പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​ക്ക് എ​സ്റ്റി​മേ​റ്റ് ഉ​യ​ർ​ത്തി ന​ൽ​കി​യ​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി സ​ഭ​യി​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഇ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ട്. ടെ​ണ്ട​ർ തു​ക ഉ​യ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കെ​എ​സ്ഇ​ബി​ക്ക് ബാ​ധ​ക​മ​ല്ല. അ​ഴി​മ​തി ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ രേ​ഖാ മൂ​ലം ഉ​ന്ന​യി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​തെ​ന്നും മ​ണി പ​റ​ഞ്ഞു.

10:47 (IST)29 Oct 2019

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: 100 മണിക്കൂര്‍ സമരത്തിനൊരുങ്ങി ബിജെപി

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ 100 മണിക്കൂർ സമരവുമായി ബിജെപി.  കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആഗ്രഹം പരിഗണിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.  കുട്ടികളുടെ അമ്മയ്ക്ക് പോലും നിലവിലെ അന്വേഷത്തിൽ വിശ്വാസമില്ലെന്നത് ഭരണസംവിധാനത്തിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു.

10:08 (IST)29 Oct 2019

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

അഗളി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോർട്ടം, ഇൻക്വെസ്റ്റ് നടപടികൾ ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ഇൻക്വെസ്റ്റ്. പാലക്കാട് എസ്പി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാണ്ടന്റ് ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. മേലെ മഞ്ചക്കണ്ടിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More

10:07 (IST)29 Oct 2019

സ്ത്രീ ശക്തി SS-181 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-181 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കു. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More

Kerala News Highlights:വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി. അഡ്വ.രാജേഷിനെതിരെയാണ് നടപടി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

Web Title: Kerala news today malayalam live updates 2019 october 29 weather crime traffic train airport

Next Story
Kerala Lottery Sthree Sakthi SS-181 Result: സ്ത്രീ ശക്തി SS-181 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്Sthree Sakthi Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം , Sthree Sakthi Result, കേരള ഭാഗ്യക്കുറി, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS, സ്ത്രീ ശക്തി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com