scorecardresearch

Kerala News Live Updates: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala News Live, Kerala Weather, Traffic News: കേസ് സിബിഐക്ക് വിടാൻ നേരത്തെ തീരുമാനമായിരുന്നു

Kerala News Live Updates: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ലോക്നാഥ് ബെഹ്‍റ

Latest Kerala News Live Updates: കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐക്ക് കൈമാറാത്ത പൊലീസിന്റെ നടപടി ഗുരുതര കൃത്യവിലോപമാണെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാർ നിരീക്ഷിച്ചു. കേസ് സിബിഐക്ക് കൈമാറാനുള്ള കോടതി ഉത്തരവിനെ ഡിജിപി ലാഘവത്തോടെ കണ്ടതായും കോടതി ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് എപി അബ്ദുള്ളക്കുട്ടി. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ന്യൂനപക്ഷങ്ങളുടെ അംഗത്വം കൂടി വരുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കൈസ്തവ എം എല്‍ എമാര്‍ ഉള്ള പാര്‍ട്ടിയാണ് ബിജെപി എന്നും സംസ്ഥാന സമിതിയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്ക് നല്‍കിയ ഭാരവാഹിത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാകാനിടയില്ല. കേരളത്തില്‍ ബിജെപി ചെറിയ പാര്‍ട്ടി ആണെങ്കിലും ദേശീയ കത്തില്‍ വലിയ പാര്‍ട്ടിയായി മാറിയിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകരില്‍ സന്യാസിനി മാരെ പോലെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


20:55 (IST)23 Oct 2019

മൂന്നിടത്ത് വിജയപ്രതീക്ഷ പുലർത്തി സിപിഎം

സിറ്റിങ് സീറ്റായ അരൂര്‍ നിലനിര്‍ത്തും. കോന്നിയും വട്ടിയൂര്‍ക്കാവും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. എന്നിങ്ങനെയാണ് ഇടുമുന്നണിയുടെ വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇത്തവണ അട്ടിമറി ജയം നേടുമെന്നാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിലയിരുത്തുന്നത്.

19:42 (IST)23 Oct 2019

കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹെെക്കോടതി

സംസ്ഥാനത്ത് ബാലനീതി നിയമപ്രകാരം കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം
അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. ഡൽഹി ആസ്ഥാനമായുള്ള സംഘടന ബച് പൻ ബചാ വോ ആന്ദോളൻ സമർപ്പിച്ച
ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം . സുപ്രീം കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നൽകിയ പ്രത്യേക നിർദേശങ്ങൾ കേരളത്തിൽ പാലിക്കപ്പെട്ടിട്ടില്ലന്ന് ചുണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി. സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട് . സുപ്രീം കോടതി വിധി തമിഴ്‌നാട് നടപ്പാക്കിയതായി ചീഫ് ജസ്റ്റിസ് വാദത്തിനിടെ പറഞ്ഞു. 

18:47 (IST)23 Oct 2019

ജോബി ജോർജും ഷെയിൻ നിഗവും തമ്മിലുള്ള തർക്കം ഒത്തുത്തീർന്നു

നടൻ ഷെയിൻ നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കത്തിൽ ഒത്തുതീർപ്പ്.  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിലായിരുന്നു ചർച്ച. കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയിനിന് ജോബി നല്‍കും. ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞു.

18:45 (IST)23 Oct 2019

മഹാരാജാസ് കോളേജിന് നാളെ അവധി

എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിന് നാളെ (ഒക്‌ടോബർ 24 ന്) അവധിയായിരിക്കുമെന്ന് ജില്ലാ കല‌ക്‌ടർ എസ്.സുഹാസ് അറിയിച്ചു.

18:30 (IST)23 Oct 2019

അഫീൽ ജോൺസന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു

സംസ്ഥാന ജൂനിയർ അത്‌ലറ്റി‌ക് മീറ്റിനിടെ ഹാമർ തലയിൽ വീണു മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കുക.

18:29 (IST)23 Oct 2019

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ തീരുമാനം

കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭാ സബ്‌ജ‌ക്‌ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

17:30 (IST)23 Oct 2019

ഡിജിപിക്ക് ഹെെക്കോടതിയുടെ വിമർശനം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐക്ക് കൈമാറാത്ത പൊലീസിന്റെ നടപടി ഗുരുതര കൃത്യവിലോപമാണെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാർ നിരീക്ഷിച്ചു. കേസ് സിബിഐക്ക് കൈമാറാനുള്ള കോടതി ഉത്തരവിനെ ഡിജിപി ലാഘവത്തോടെ കണ്ടതായും കോടതി ചൂണ്ടിക്കാട്ടി.

17:23 (IST)23 Oct 2019

ഉന്നതതല യോഗം ചേരുന്നു

കൂടത്തായി കൂട്ടക്കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേരുന്നു

17:21 (IST)23 Oct 2019

അക്ഷയ AK-416 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-416 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ AX 598036 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ AV 143393 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

16:53 (IST)23 Oct 2019

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആർസിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആർസിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാലം പുതുക്കി പണിയണമെന്ന ഡിഎംആര്‍സി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദ‌ഗ്‌ധ സമിതി ശുപാർശ ചെയ്‌തത്. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

15:36 (IST)23 Oct 2019

വിദ്യാര്‍ഥികൾക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി

വിദ്യാര്‍ഥികൾക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി. പുതുതായി കണ്‍സെഷൻ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ സമരം ചെയ്ത കെഎസ്‍യു പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്.

14:29 (IST)23 Oct 2019

താരമായി വി.കെ.പ്രശാന്ത്

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്ത് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത്. മണ്ഡലത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ വി.കെ.പ്രശാന്തും എത്തി. അമ്പതോളം എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് മണ്ഡലത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രംഗത്തെത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസമാണ് പോസ്റ്ററുകളും ബോർഡുകളും നീക്കം ചെയ്‌തത്.

11:52 (IST)23 Oct 2019

കൊച്ചി വെള്ളക്കെട്ട്: 10 ദിവസത്തിനകം കര്‍മസേന രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കര്‍മസേന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നു ഹൈക്കോടതി. ഉത്തരവില്‍ ഫണ്ടിന്റെ കാര്യം വ്യക്തമാക്കണം. ഉത്തരവിറങ്ങിയാല്‍ കലക്ടര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കർമസേനയിൽ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ,കോർപ്പറേഷൻ സെക്രട്ടറി , കെഎസ്ഇബി , വാട്ടർ അതോറിറ്റി, കൊച്ചി മെട്രോ, സിയാൽ എന്നിവരെ  ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. കർമ്മ സേനയുടെ കൺവീനറായ കലക്ടർ സർക്കാരിനും കോർപ്പറേഷനും ഇടയിൽ പാലമായി പ്രവർത്തിക്കണം.

11:38 (IST)23 Oct 2019

സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. എറണാകുളം നഗരത്തിൽ ഡീസൽ വില 70 രൂപയ്ക്കു താഴെയാണ്. എന്നാൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ 70 രൂപയ്ക്കു മുകളിലാണ്. സ്വർണവില ഇന്നു കൂടിയിട്ടുണ്ട്. ഗ്രാമിനു 20 രൂപയും പവനു 160 രൂപയുമാണു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.92 എന്ന നിലയിലാണ്. Read More

11:31 (IST)23 Oct 2019

ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്; കോടതിയിൽ നേരിട്ട് ഹാജരാകണം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്. അടുത്തമാസം 11ന് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരാകേണ്ടത്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് കൈമാറി.  Read More

11:31 (IST)23 Oct 2019

അക്ഷയ AK-416 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-416 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കു. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.  അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More

11:30 (IST)23 Oct 2019

ആകാംക്ഷയോടെ രാഷ്ട്രീയ കേരളം; വോട്ടെണ്ണൽ നാളെ

വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നാളെ. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. തപാൽ​ വോട്ടുകളാണ് ആദ്യം എണ്ണുക. 12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും. Read More

11:29 (IST)23 Oct 2019

കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു

കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് പോസ്റ്റുമോർട്ടം വേണ്ടെന്ന് ഷാജു നിർബന്ധം പിടിച്ചെതെന്നാണ് പൊലീസിന്റെ നിഗമനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. Read More

11:28 (IST)23 Oct 2019

ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കും: എപി അബ്ദുള്ളക്കുട്ടി

ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് എപി അബ്ദുള്ളക്കുട്ടി. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ന്യൂനപക്ഷങ്ങളുടെ അംഗത്വം കൂടി വരുന്നുണ്ട്.

Kerala News Live Updates: നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. രാഷ്ട്രീയ ജീവതത്തിലെ തന്റെ മൂന്നാം തട്ടകത്തിലാണ് അബ്ദുള്ളക്കുട്ടി എത്തിയിരിക്കുന്നത്. ബിജെപി പാർലമെന്ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വമെടുത്തത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയിൽ നിന്നുമാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി മുരളീധരൻ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ സാനിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 october 23 weather crime traffic train airport