Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

Kerala News Highlights: തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് മാതാവ്

Kerala News Highlights: കേസിൽ പ്രതി അരുൺ ആനന്ദിനെതിരെ ഹൈക്കോടതി കൊലപാതക കുറ്റം ചുമത്തിയിരുന്നു.

high court, kerala

Kerala News Highlights: കൊച്ചി: തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദിച്ചു കൊന്ന കേസിലെ രണ്ടാം പ്രതിയും കുട്ടിയുടെ മാതാവുമായ യുവതി തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ. കേസ് തൊടുപുഴ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

ഇടുക്കി ചീനിക്കുഴി സ്വദേശി അഞ്ജന ദിനേശാണ് സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും പൊലീസ് തന്നെ അകാരണമായി കേസിൽ ചേർത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. അഞ്ജനയുടെ സുഹൃത്തായ അരുൺ ഏഴ് വയസുകാരനായ ബാലനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രതി അരുൺ ആനന്ദിനെതിരെ ഹൈക്കോടതി കൊലപാതക കുറ്റം ചുമത്തിയിരുന്നു.

കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ മാതാവ് ശ്രമിച്ചില്ലെന്ന് കണ്ടെത്തിയാണ് യുവതിയെ പൊലീസ് പ്രതിയായാക്കിയിട്ടുള്ളത്. അരുൺ കുട്ടിയെ മർദിക്കുന്നത് തടയാൻ താൻ ശ്രമിച്ചിരുന്നു. അരുൺ തന്നെ ക്രൂരമായി മർദിക്കാറുണ്ടന്നും പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം പറയുന്നുണ്ടന്നും അഞ്ജന ചൂണ്ടിക്കാട്ടുന്നു. മാനസികാഘാതത്തിലായ താൻ ചികിൽസയിലാണന്നും ഒന്നാം പ്രതിയായ അരുണിനൊപ്പം വിചാരണ നേരിടാനാവില്ലന്നും യുവതി ഹർജിയിൽ പറയുന്നു.

Live Blog

Kerala News Highlights:


19:10 (IST)14 Oct 2019

വാഹനങ്ങളിൽ ഡാഷ് ക്യാം സ്ഥാപിക്കാൻ സമയമായെന്ന് ഹൈക്കോടതി, പിന്തുണച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും

പൊതുനിരത്തുകൾ ശവപ്പറമ്പാവാൻ അനുവദിക്കില്ലന്ന് ഹൈക്കോടതി . വാഹനാപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവർക്ക് അഭിമുഖമായും വാഹനത്തിനു മുന്നിലും ക്യാമറ സ്ഥപിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.  ഇക്കാര്യത്തിൽ യോജിപ്പാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എങ്ങനെ നടപ്പാക്കാനാവുമെന്ന് കാണിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

18:59 (IST)14 Oct 2019

എല്ലാവർക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കില്ല

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായി. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നല്‍കുക. 13 ലക്ഷം മുതല്‍ 25 ലക്ഷം വരെയായിരിക്കും നഷ്ടപരിഹാരം. എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ല. ആദ്യ ഘട്ടത്തിലെ 14 ഉടമകളില്‍ മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നിരുന്നു.

18:19 (IST)14 Oct 2019

മന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്കുദാന വിവാദത്തിൽ മന്ത്രി തന്റെ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.ടി.ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു. 

18:04 (IST)14 Oct 2019

ദൃശ്യങ്ങള്‍ കാണാം, കൈമാറരുത്; ദിലീപിനു മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്ത് നടി

നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിട്ടുണ്ട്. Read More

17:19 (IST)14 Oct 2019

വിൻ വിൻ W-534 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-534 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ WH 778274 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ WH 604427 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

13:29 (IST)14 Oct 2019

എആർ ക്യാംപിലെ പൊലീസുകാരന്റെ മരണം: പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി

കല്ലോട് എആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്ഐമാരായ എൻ.റഫീഖ്, പി. ഹരിഗോവിന്ദൻ, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.മുഹമ്മദ് ആസാദ് എന്നിവരാണു ക്രൈംബ്രാഞ്ച് എസ്‌പിക്കു മുന്നിൽ കീഴടങ്ങിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. Read More

13:28 (IST)14 Oct 2019

തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് മാതാവ്

തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദിച്ചു കൊന്ന കേസിലെ രണ്ടാം പ്രതിയും കുട്ടിയുടെ മാതാവുമായ യുവതി തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ. കേസ് തൊടുപുഴ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഇടുക്കി ചീനിക്കുഴി സ്വദേശി അഞ്ജന ദിനേശാണ് സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും പൊലീസ് തന്നെ അകാരണമായി കേസിൽ ചേർത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

13:15 (IST)14 Oct 2019

ആനക്കൊമ്പ് കേസ്: തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് മോഹൻലാൽ

ആനക്കൊമ്പ് കേസില്‍ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത് തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസിക പീഡമാണ് നടക്കുന്നതെന്നും മോഹന്‍ലാല്‍ മറുപടി സത്യവാങ്ങ്മൂലത്തില്‍ കോടതിയില്‍ വ്യക്തമാക്കി. Read More

11:50 (IST)14 Oct 2019

കുട്ടികളുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ

സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട്-3ൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സാദിഖ് അലിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. Read More

11:49 (IST)14 Oct 2019

സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയും ഡീസൽ വിലയും ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാമിനു 3,525 രൂപയും ഒരു പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.87 എന്ന നിലയിലാണ്. Read More

11:44 (IST)14 Oct 2019

ഇന്നത്തെ  സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയും ഡീസൽ വിലയും ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാമിനു 3,525 രൂപയും ഒരു പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.87 എന്ന നിലയിലാണ്. Read More

10:47 (IST)14 Oct 2019

മരട്: ഫ്ളാറ്റ് നിർമാതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകണം

മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്‍റെ നോട്ടീസ്.  ആൽഫാ വെഞ്ചേഴ്‌സ് ഉടമയാണ് നാളെ ഹാജരാകേണ്ടത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റ്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, ഫ്ലാറ്റ് നിർമാതാക്കൾ മുൻ‌കൂർ ജാമ്യം തേടിയിട്ടുണ്ട്. ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജാണ് മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചുിരിക്കുന്നത്.  ജില്ലാ സെഷൻസ് കോടതിയെയാണ് പോൾ രാജ് സമീപിച്ചത്.

10:01 (IST)14 Oct 2019

ബിസിസിഐയുടെ അമരത്തേക്ക് വീണ്ടുമൊരു മലയാളി

ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകാൻ വീണ്ടുമൊരു മലയാളി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോർജാണ് ബിസിസിഐയുടെ പുതിയ ജോയിന്റ് സെക്രട്ടറി. തിങ്കളാഴ്ച മൂന്ന് മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ജയേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. Read More

09:35 (IST)14 Oct 2019

കൂടത്തായി: ഷീനയുടെ മൊഴിയെടുത്തു

കൂടത്തായി കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട്, ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വ്യാജ ഒസ്യത്ത് കേസുമായി ബന്ധപ്പെട്ട് തഹസിൽദാർ ജയശ്രീയുടെ മൊഴിയും രേഖപ്പെടുത്തും.

09:29 (IST)14 Oct 2019

കൂടത്തായി കൊലക്കേസ്​: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി

കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ തോമസ് അമേരിക്കയിൽ നിന്നും നാട്ടിലെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് റോജോ നാട്ടിലെത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പൊലീസിന്റെ അകമ്പടിയോടെ റോജോ വൈക്കത്തെ സഹോദരി രെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്. Read More

09:28 (IST)14 Oct 2019

ഗജരാജന്‍ പറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

‘ഭക്തരുടെ ആന’ എന്നറിയപ്പെടുന്ന, ആനപ്രേമികളുടെ പ്രിയപ്പെട്ട ആന പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ചരിഞ്ഞത്. റമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രൻ. 

09:27 (IST)14 Oct 2019

വിൻ വിൻ W-534 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-534 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. Read More

Kerala News Highlights:കൂടത്തായി പരാമര്‍ശത്തില്‍ മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി കോടിയേരി. കൂടത്തായി കേസിലെ പ്രതികള്‍ക്ക് അനുകൂലമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന് കേസന്വേഷണത്തിനും അറസ്റ്റിനും ഉപതിരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നും കോടിയേരി പറഞ്ഞു.

‘ഭക്തരുടെ ആന’ എന്നറിയപ്പെടുന്ന, ആനപ്രേമികളുടെ പ്രിയപ്പെട്ട ആന പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യത്തെത്തുടർന്ന് ഇന്നു പുലർച്ചെ മൂന്നിനാണു ചരിഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രൻ.

അൻപതു വർഷത്തിലധികമായി തൃശൂർ പൂരത്തിന്റെ എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. 1955ൽ പാലക്കാട്ടുനിന്നു രാജേന്ദ്രനെ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ 12 വയസായിരുന്നു പ്രായം. ഭക്തരിൽനിന്നു പിരിച്ചെടുത്ത പണം ഉപയോഗിച്ചാണു പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്.

പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണു രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നത്. ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നതു വരെ ക്ഷേത്രം തുറക്കില്ലെന്നു ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 october 14 weather crime traffic train airport

Next Story
Kerala Lottery Win Win W-534 Result: വിൻ വിൻ W-534 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്win win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com