Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Kerala News Live Updates: ആസൂത്രണ ബോര്‍ഡില്‍ ഇടത് അനുഭാവികള്‍ക്കായി തിരിമറിയെന്ന് ചെന്നിത്തല

Kerala News Live, Kerala Weather, Traffic News: ഇടതു സര്‍ക്കാരിന് കീഴില്‍ പി എസ്‌സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്നും ചെന്നിത്തല.

;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash

Latest Kerala News Live Updates: തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ ഇന്റര്‍വ്യൂവില്‍ ഇടതു അനുഭാവികള്‍ക്ക് മാര്‍ക്ക് കൂട്ടിയിട്ട് ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിന് കീഴില്‍ പി എസ്‌സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്നും ചെന്നിത്തല.

ആസൂത്രണ ബോര്‍ഡ് മേധാവികളെ തിരഞ്ഞെടുക്കുന്നതിന് പിഎസ്‌സി നടത്തിയ ഇന്റര്‍വ്യൂവിലെ തിരിമറിയെക്കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രമക്കേടു തന്നെ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തിരുന്നുവെന്നും ആ ലിസ്റ്റില്‍ ഇതിനകം പുറത്തു വന്ന വിവരങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ തിരിമറിയെന്നും ചെന്നിത്തല ആരോപിച്ചു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


20:27 (IST)12 Oct 2019

ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദപരമെന്ന് കോടിയേരി

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദപരമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂടികാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

19:54 (IST)12 Oct 2019

മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ മറുപടി

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി. നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വെക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നെന്നും അതിന് തന്റെ തലയില്‍ കയറിയിട്ട് കാര്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സത്യം പറഞ്ഞപ്പോള്‍ കള്ളിയ്ക്ക് തുള്ളല്‍ വരുന്നു എന്നു പറയുന്നത് പോലെ സത്യം പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരി മലയില്‍ വിശ്വാസത്തെ ചവിട്ടി തേച്ച സിപിഎം വിശ്വാസത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

19:24 (IST)12 Oct 2019

‘വിരല്‍ സയനൈഡില്‍ തൊട്ട് ബ്രഡില്‍ പുരട്ടി’; ആല്‍ഫൈനെ കൊന്നെന്ന് സമ്മതിച്ച് ജോളി

കോഴിക്കോട്: ഷാജുവിന്റെ ഒന്നര വയസുള്ള കുട്ടിയെ കൊന്നത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചതായി പൊലീസ്. ആല്‍ഫൈനെ കൊന്നതും ജോളി തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പൊലീസ് അറിയിച്ചു.

ബ്രഡില്‍ സയനൈഡ് പുരട്ടി ആല്‍ഫൈന് നല്‍കുകയായിരുന്നു. ആല്‍ഫൈനായി ഷാജുവിന്റെ സഹോദരി കരുതിവച്ച ബ്രഡില്‍ ജോളി തന്റെ പക്കലുണ്ടായിരുന്ന സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി പുരട്ടുകയായിരുന്നു. ഷാജുവുമൊത്തുള്ള ജീവിതത്തിന് തടസമാകാതിരിക്കാനായിരുന്നു ആല്‍ഫൈനെ കൊന്നത്.

18:43 (IST)12 Oct 2019

കാരുണ്യ KR 417 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 417 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ KZ 724525 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം കാസർകോട് ജില്ലയിൽ വിറ്റ KM 614216 ടിക്കറ്റ് നമ്പരിനാണ്. Read More

18:42 (IST)12 Oct 2019

സുനില്‍ കൊലക്കേസില്‍ 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദീനാണ് പിടിയിലായത്. ജം ഇയത്തുല്‍ ഹിസാനിയ അംഗമാണ് മൊയ്നുദ്ദീന്‍. കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ നേരത്തെ പിടികൂടിയിരുന്നു. നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കിയ ശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

18:00 (IST)12 Oct 2019

കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. 

17:14 (IST)12 Oct 2019

കൂടത്തായി: ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുല്ലപ്പള്ളി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

15:54 (IST)12 Oct 2019

ഒക്ടോബർ 16വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും നിരവധി ഇടങ്ങളിൽ മഴ ലഭിച്ചു. കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നു മഴ പെയ്തു. Read More

15:53 (IST)12 Oct 2019

മാത്യൂ വര്‍ഗ്ഗീസിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

എഐസിസി ആസ്ഥാനത്തെ കാഷ്യര്‍ മാത്യൂ വര്‍ഗ്ഗീസിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. മാത്യുവിന്റെ പ്പൂണിത്തറയിലെ വീട്ടിലാണ് പരിശോധന

14:36 (IST)12 Oct 2019

വനംവകുപ്പല്ല, രാജമലയിൽ ജീപ്പില്‍ നിന്ന് വീണ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍

രാജമലയില്‍ ജീപ്പില്‍ നിന്ന് തെറിച്ച് വീണ കുട്ടിയെ രക്ഷിച്ചത് കനകരാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍. വനംവകുപ്പ് വാച്ചര്‍മാര്‍ രക്ഷിച്ചു എന്നായിരുന്നു വാദം. പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ കനകരാജ് പോലീസില്‍ മൊഴി നല്‍കി. Read More

12:33 (IST)12 Oct 2019

രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമെന്ന് പിണറായി വിജയൻ

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി കപട ഹിന്ദുത്വവാദിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരം. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിനു ചേർന്ന പരാമർശമാണോ നടത്തിയത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷ നേതാവിന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. Read More

12:30 (IST)12 Oct 2019

ശബരിമല പ്രചാരണ വിഷയമാക്കാനില്ലെന്ന് സുരേഷ് ഗോപി

ഉപതിരഞ്ഞെടുപ്പിൽ ശബരിമല  പ്രചാരണ വിഷയമായി താന്‍ ഉന്നയിക്കില്ലെന്ന് സുരേഷ് ഗോപി എം.പി. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാം. ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണോ ഞാന്‍ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 

11:22 (IST)12 Oct 2019

കോഴിക്കോട് എൻഐടിക്കടുത്ത് അ‍ജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അ‍ജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്‍റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം.

10:43 (IST)12 Oct 2019

കൂടത്തായി കൂട്ടക്കൊല: അന്വേഷണം പൊലീസിന് വെല്ലുവിളിയെന്ന് ഡിജിപി

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക കേസ് അന്വേഷണം കേരള പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയിലെത്തി പൊന്നാമറ്റം വീട് സന്ദശിച്ചതിന് ശേഷം മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള കേസ് അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. Read More

09:49 (IST)12 Oct 2019

മലപ്പുറത്ത് പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

08:56 (IST)12 Oct 2019

ജോളിയുടെ പേരിൽ മുഴുവൻ സ്ത്രീകളേയും അപമാനിക്കരുത്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ട്രോളുകളുണ്ടാക്കുന്നവർ സ്ത്രീ സമൂഹത്തെ ഒട്ടാകെ അധിക്ഷേപിക്കുകയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. മുഴുവൻ സ്ത്രീകളെയും ആക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ പറഞ്ഞു. Read More

08:56 (IST)12 Oct 2019

ജോളിയുടെ പേരിൽ മുഴുവൻ സ്ത്രീകളേയും അപമാനിക്കരുത്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ട്രോളുകളുണ്ടാക്കുന്നവർ സ്ത്രീ സമൂഹത്തെ ഒട്ടാകെ അധിക്ഷേപിക്കുകയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. മുഴുവൻ സ്ത്രീകളെയും ആക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ പറഞ്ഞു. Read More

08:36 (IST)12 Oct 2019

ഡിജിപി കൂടത്തായിയിൽ; അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

ഡിജിപി ലോക്നാഥ് ബെഹ്‌റ ഇന്ന് കൂടത്തായിയിൽ. അദ്ദേഹം പൊന്നാമറ്റം വീട് സന്ദർശിക്കുകയാണ്. കൂടത്തായിയിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംഭവ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം വടകരയിലെ എസ്പി ഓഫീസിലെത്തും. റൂറൽ എസ്പി കെ.ജി സൈമണും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. Read More

08:35 (IST)12 Oct 2019

കാരുണ്യ KR 417 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 417 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാള് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More

Kerala News Live Updates: എറണാകുളം കാക്കനാട് സ്കൂൾ വിദ്യാർഥിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനിത കമ്മീഷൻ സ്വമേധയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 october 12 weather crime traffic train airport

Next Story
Kerala Karunya Lottery KR 417 Result: കാരുണ്യ KR 417 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery result, kerala lottery result today,കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 379 result, kr 379, kr 379 lottery result, kr379, kerala lottery result kr 379, kerala lottery result kr 379 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 379, karunya lottery kr 379 result today, karunya lottery kr 379 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-379, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com