Latest Kerala News Live Updates: തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സർക്കാരിന്റെ സഹായമായി 16 കോടി രൂപ ലഭിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി ലഭിക്കുന്നത്. ഇതോടെ കെഎസ്ആർടിസിയുടെ ഫണ്ടും സർക്കാർ സഹായവും ഉപയോഗിച്ച് ശമ്പളം നൽകാനൊരുങ്ങുകയാണ് സ്ഥാപനം. ഇന്ന് തന്നെ ശമ്പള വിതരണം ആരംഭിക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്.
പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രമായി കെഎസ്ആർടിസിക്ക് വേണ്ടിവരുന്നത്. സെപ്റ്റംബർ മാസം 192 കോടി രൂപ വരുമാനമായി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതാണ് ശമ്പള വിതരണം വൈകാൻ കാരണം.
മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിയിരുന്ന സമരം ഫലംകണ്ടു. ശമ്പളം വര്‍ധിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജുമെന്റ് തത്വത്തില്‍ അംഗീകരിച്ചു. സമരത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ എല്ലാവരെയും സര്‍വീസിലേക്ക് തിരിച്ചെടുക്കാനും തീരുമാനമായി. ഇതോടെ മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ഹെെക്കോടതി നിയോഗിച്ച നിരീക്ഷന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മാനേജുമെന്റ് തത്വത്തിൽ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്. ദേശീയ സമഗ്ര പോഷകാഹാര സർവേയിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിലാണിത്. പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നാണ് സർവേയിൽ പറയുന്നത്. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ 6.4 ശതമാനം പേർക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സർവേ വ്യക്തമാക്കുമ്പോൾ കേരളത്തിൽ ഇത് 32.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ അഞ്ചു മടങ്ങു കൂടുതലാണിത്.
പ്രണയം നിഷേധിച്ചതിന്റെ പേരില്‍ യുവാവ് തീകൊളുത്തിക്കൊന്ന ദേവിക ഷാലനെന്ന പതിനേഴുകാരി സ്കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥികളിലൊരാള്‍. ക്ലാസ് ലീഡറായിരുന്ന ദേവിക പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു. പ്രിയ സഹപാഠിയുടെ ദാരുണമരണം സമ്മാനിച്ച നടുക്കത്തിലാണ് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. പ്രിയകൂട്ടുകാരിയെ അവസാനമായി കാണാനായി സഹപാഠികളും അധ്യാപകരുമെല്ലാം രാവിലെ മുതല്‍ കാക്കനാട് അത്താണിയിലെ ദേവികയുടെ വീട്ടില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനിയായ ദേവിക അധ്യാപികമാരുടെ പ്രിയങ്കരിയായിരുന്നു.
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സർക്കാരിന്റെ സഹായമായി 16 കോടി രൂപ ലഭിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി ലഭിക്കുന്നത്. ഇതോടെ കെഎസ്ആർടിസിയുടെ ഫണ്ടും സർക്കാർ സഹായവും ഉപയോഗിച്ച് ശമ്പളം നൽകാനൊരുങ്ങുകയാണ് സ്ഥാപനം. ഇന്ന് തന്നെ ശമ്പള വിതരണം ആരംഭിക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്.
പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രമായി കെഎസ്ആർടിസിക്ക് വേണ്ടിവരുന്നത്. സെപ്റ്റംബർ മാസം 192 കോടി രൂപ വരുമാനമായി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതാണ് ശമ്പള വിതരണം വൈകാൻ കാരണം.
ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാടിനെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശരിദൂരം കൊണ്ടും സമദൂരം കൊണ്ടും എന്‍എസ്എസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി പറഞ്ഞു. “ഓരോ സംഘടനകള്‍ക്കും അവരുടേതായ നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എന്‍എസ്എസ് ഇപ്പോള്‍ എടുത്തിരിക്കുന്ന ശരിദൂരം നിലപാട് പുനഃപരിശോധിക്കണം. എന്താണ് ശരിദൂരം, എന്താണ് സമദൂരം എന്ന് എന്‍എസ്എസ് തന്നെ വ്യക്തമാക്കണം” കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
“കേസില്‍ തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അത് നിര്‍ണായകമാണ്. ഈ സമയം കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലെന്നാണ് വിശ്വാസം. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമേ പ്രോസിക്യൂഷന് സാധിക്കൂ. 12 വര്‍ഷത്തിനിടയിൽ സംഭവിച്ച മരണങ്ങളായതിനാല്‍ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിക്കില്ല,” ആളൂര്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് ഉമ്മൻചാണ്ടി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി, ആർഎസ്എസ് വോട്ടുകൾ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു.
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 3 സെന്റിമീറ്റർ. വയനാട് ജില്ലയിലെ കുപ്പാടി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, ആലപ്പുഴ ജില്ലയിലെ ചേർത്തല, മങ്കൊമ്പ്, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. മറ്റു സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥയായിരുന്നു.
കൂട്ടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി താന്‍ ഹാജരാകുമെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന് ബി.എസ്.ആളൂര്‍. ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും അഡ്വ.ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് നല്കിയ വിശദീകരണ കുറിപ്പിനെ തള്ളി വഫ ഫിറോസ്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു വഫ ഫിറോസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വഫ നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് താനല്ലെന്നും അപകട സമയത്തു മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്കിയ വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ പൂർണമായി തള്ളിയാണ് വഫ ഇപ്പോള്‍ രംഗത്തെത്തിയത്.
തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള പ്രത്യേത സമിതി ആദ്യ യോഗം ചേർന്നു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗം കൊച്ചിയിലായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര് മുരുകേശന് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നഷ്ടപരിഹാരത്തിന് അർഹരായ 241 ഫ്ലാറ്റ് ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ സമിതിക്ക് കൈമാറി.
ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ ജോളി തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് പൊലീസ്. ജോളിയുടെ കസ്റ്റഡി അപേക്ഷയിലാണ് നാല് കാരണങ്ങൾ പൊലീസ് പറഞ്ഞിരിക്കുന്നത്. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. റോയിയുടെ മദ്യപാനശീലത്തിലും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. റോയിക്ക് സ്ഥിരവരുമാനം ഇല്ലായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാനുമാണു റോയിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,550 രൂപയും പവനു 28,400 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണു വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടിയാണ് ഈ വിലയിലെത്തിയത്. Read More
തന്നെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ച പിണറായി സർക്കാരിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്. വിജിലൻസ് മേധാവി എന്ന സ്ഥാനവും സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനവും തത്തുല്യമാക്കിയ സർക്കാരിന് നന്ദിയുണ്ടെന്ന് ജേബക്ക് തോമസ് പറഞ്ഞു. 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കിയേ താൻ ഈ സ്ഥാനത്തു നിന്നും പോകൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ഭാര പരിശോധ നടത്താതെയാണ് പാലം പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നും പരിശോധന നടത്താതെയുള്ള സർക്കാർ നടപടി അനുവദിക്കരുതെന്നും ചുണ്ടിക്കാട്ടി സ്ട്രക്ചറൽ എഞ്ചിനീയേഴ്സ് അസോസിയേഷൻ അടക്കം സമർപ്പിച്ച മൂന്നു ഹർജികൾ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. Read More
പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കലക്ടര്‍ ഉടന്‍ താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തെ വികാരിക്കു കൈമാറണം. ആരാധനയ്ക്കു തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കാനും എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു. Read More
കൂടത്തായി കൊലപാതക കേസിലെ പ്രതികളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി ജോളി, മറ്റു പ്രതികളായ പ്രജികുമാർ, മാത്യു എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആറു ദിവസമാണ് അനുവദിച്ചത്. Read More
കൂട്ടത്തായി കേസിലെ മുഖ്യ പ്രതി ജോളിയേയും രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരേയും കോടതിയിൽ എത്തിച്ചു. വൻ സുരക്ഷാ സന്നാഹമാണ് കോടതിയിൽ ഒരുക്കിയിരിക്കുന്നത്. ജോളിയെ കോടതിയിൽ എത്തിച്ചപ്പോൾ നാട്ടുകാർ കൂകി വിളിച്ചചു.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ ദേഹത്ത് നിന്ന് കണ്ടെത്തിയ ഏലസ് പൂജിച്ച് നൽകിയതെന്ന് കരുതുന്ന കട്ടപ്പന സ്വദേശിയായ ജോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി. താൻ മുങ്ങിയതോ ഒളിവിൽ പോയതോ അല്ല, ക്ഷേത്ര ദർശനത്തിന് പോയതായിരുന്നുവെന്നും സ്ഥലത്ത് റേഞ്ച് ഇല്ലാതിരുന്നതിനാലാണ് ഫോൺ എടുക്കാതിരുന്നതെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെയോ റോയിയെയോ തനിക്ക് അറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു
കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു. ബുധനാഴ്ച അർധരാത്രി കാക്കനാട് കലക്ടറേറ്റിന് സമീപമുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നത്. ഇതിന് ശേഷം ഇയാളും ആത്മഹത്യ ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുന് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. Read More
കേരള കാര്യുണ പ്ലസ് KN 285 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം നൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. Read More
കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി, മറ്റു പ്രതികളായ മാത്യു, പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് പ്രതികളെയും ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹാജരാക്കും. Read More
യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയാണ്. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായത്. പൊലീസും മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും സംയുക്തമായി ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.