scorecardresearch
Latest News

Kerala News Updates: ഗ്യാപ്പ് റോഡില്‍ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയിടിച്ചില്‍

Kerala News Updates: ജൂലൈ 28 ലെ മലയിടിച്ചിലിനു ശേഷം ചെറുതും വലുതുമായ പതിനാലോളം മലയിടിച്ചിലുകളാണ് ഈ റൂട്ടിലുണ്ടായത്

Kerala News Updates: ഗ്യാപ്പ് റോഡില്‍ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയിടിച്ചില്‍

Kerala News Updates: കൊച്ചി: അശാസ്ത്രീയ നിര്‍മാണമെന്നു റവന്യൂ വകുപ്പു തന്നെ കണ്ടെത്തിയ മൂന്നാര്‍-ബോഡിമെട്ടു ഹൈവേയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയിടിച്ചില്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കനത്തമഴയെത്തുടര്‍ന്ന് മലയിടിഞ്ഞത്.

അപകടത്തില്‍ ഹിറ്റാച്ചി ഓപ്പേറേറ്ററെയും സഹായിയെയും കാണാതായതായും ഒരു ലോറി ഡ്രെെവർക്കും സഹായിക്കും ഗുരുതരമായി പരുക്കേറ്റതായുമാണ് വിവരം. അപകടത്തില്‍ ഒരു ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും പൂര്‍ണ്ണമായും തകര്‍ന്നു. ടൂറിസ്റ്റുകള്‍ സന്ദര്‍ശനത്തിനായി നിര്‍ത്തുന്ന മേഖലയായതിനാല്‍ വേറേ ആരെങ്കിലും മണ്ണിനടയില്‍ പെട്ടിട്ടുണ്ടോയെന്നു തിരച്ചിലിനു ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

വൈകുന്നേരം കനത്തമഴയത്തെുടര്‍ന്ന് ചെറിയതോതില്‍ മലയിടിഞ്ഞെങ്കിലും അഞ്ചുമണിയോടെ വന്‍മലയിടിച്ചിലുണ്ടാവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേവികുളം-ഗ്യാപ്പ് റോഡ് റൂട്ടില്‍ വീണ്ടും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 28 വെളുപ്പിന് കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ വന്‍ മലയിടിഞ്ഞ് ഗതാഗതം നിലച്ചിരുന്നു. ഒന്നരമാസത്തിനു ശേഷമാണ് ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.

ജൂലൈ 28 ലെ മലയിടിച്ചിലിനു ശേഷം ചെറുതും വലുതുമായ പതിനാലോളം മലയിടിച്ചിലുകളാണ് ഈ റൂട്ടിലുണ്ടായത്. റോഡു നിര്‍മാണത്തിന് കരാറെടുത്ത കമ്പനി അശാസ്ത്രീയമായി പാറ പൊട്ടിച്ചതിനെത്തുടര്‍ന്നാണ് വന്‍തോതില്‍ റോഡിലേക്കു പാറ ഇടിഞ്ഞു വീണതെന്നും റോഡ് പുറമ്പോക്ക് ഉള്‍പ്പെടെ കയ്യേറി കരറുകാരന്‍ പാറപൊട്ടിച്ചെന്നും മുന്‍ ദേവികുളം സബ് കല‌ക്‌ടർ ഡോ.രേണു രാജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Live Blog

Kerala News Updates: കേരള വാർത്തകൾ














21:36 (IST)08 Oct 2019





















ഗ്യാപ്പ് റോഡില്‍ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയിടിച്ചില്‍

അശാസ്ത്രീയ നിര്‍മാണമെന്നു റവന്യൂ വകുപ്പു തന്നെ കണ്ടെത്തിയ മൂന്നാര്‍-ബോഡിമെട്ടു ഹൈവേയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയിടിച്ചില്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കനത്തമഴയെത്തുടര്‍ന്ന് മലയിടിഞ്ഞത്. അപകടത്തില്‍ ഹിറ്റാച്ചി ഓപ്പേറേറ്ററെയും സഹായിയെയും കാണാതായതായും ഒരു ലോറി ഡ്രെെവർക്കും സഹായിക്കും ഗുരുതരമായി പരുക്കേറ്റതായുമാണ് വിവരം. അപകടത്തില്‍ ഒരു ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും പൂര്‍ണ്ണമായും തകര്‍ന്നു. ടൂറിസ്റ്റുകള്‍ സന്ദര്‍ശനത്തിനായി നിര്‍ത്തുന്ന മേഖലയായതിനാല്‍ വേറേ ആരെങ്കിലും മണ്ണിനടയില്‍ പെട്ടിട്ടുണ്ടോയെന്നു തിരച്ചിലിനു ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

20:49 (IST)08 Oct 2019





















പാലാരിവട്ടം അഴിമതിക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.  കരാർ കമ്പനി എംഡി
സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ് , റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥൻ എം ടി തങ്കച്ചൻ ,
കിറ്റ് കോ ഉദ്യോഗസ്ഥൻ ബെന്നി പോൾ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് കോടതി വിധി പറയുക. 

19:49 (IST)08 Oct 2019





















അന്വേഷണസംഘം ഷാജുവിന്റെ വീട്ടിൽ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ അന്വേഷണം ഊര്‍ജിതമാക്കി ക്രെെം ബ്രാഞ്ച്. മുഖ്യപ്രതി ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിന്റെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തി. ജോളിയുടെ ഫോൺ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്. ഫോൺ ലഭിച്ചാൽ നിർണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 

19:02 (IST)08 Oct 2019





















ശരിദൂര നിലപാടെന്ന് എൻഎസ്‌എസ്

ഉപതിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടിന് ആഹ്വാനം ചെയ്‌ത് എൻഎസ്എസ്. ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഞ്ചിച്ചെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. 

18:42 (IST)08 Oct 2019





















ആർഎസ്എസ് വോട്ട് വേണ്ടെന്ന് മുരളീധരൻ

ആർഎസ്എസിന്റെ വോട്ട് കോൺഗ്രസിനു ആവശ്യമില്ലെന്ന് കെ.മുരളീധരൻ എംപി. വോട്ടിൽ ആരോടും അയിത്തമില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് മുരളീധരൻ രംഗത്തെത്തിയത്. 

18:07 (IST)08 Oct 2019





















ജോളി ജയിലില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. രക്ത സമ്മര്‍ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ കാരണമെന്നു മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ജയിലില്‍ കഴിയുന്ന ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണത ഉള്ളതിനാലാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

18:06 (IST)08 Oct 2019





















രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ലാവ്‌ലിന്‍ കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ നേതാവ് എന്ന പദവിക്കു ചേരുന്നതല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനം വഹിക്കുന്ന ആള്‍ ഇത്രയ്ക്ക് തരംതാഴരുതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

17:50 (IST)08 Oct 2019





















കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: അന്വേഷണസംഘം വിപുലീകരിക്കും

തിരുവനന്തപുരം: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നു പോലീസ്. വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കൂടത്തായിയിലെ ആറ് ദുരൂഹമരണങ്ങളിലൊന്നിലാണു നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു മരണങ്ങളുമായി ബന്ധപ്പെട്ട് നിയമപരമായ ചര്‍ച്ചകള്‍ക്കുശേഷം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും. മൃതദേഹങ്ങ ളുടെ ട്രേസ് അനാലിസിസ് നടത്താന്‍ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിനു കഴിയാത്തപക്ഷം കോടതിയുടെ വിദേശത്തെ ലാബിനെ സമീപിക്കും. ഇതിനു കോടതിയുടെ അനുമതി തേടും.

കേസന്വേഷണത്തില്‍ നേരത്തെ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോള്‍ അന്വേഷിക്കുന്നില്ല. പോസിറ്റീവായി കേസന്വേഷിച്ച് പ്രതികളെ പിടികൂടാനാണ് ഇപ്പോള്‍ മുന്‍ഗണന. പ്രതികള്‍ ആരായാലും കണ്ടുപിടിക്കുമെന്നും പോലീസ് അറിയിച്ചു.

16:21 (IST)08 Oct 2019





















കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം

കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികില്‍സക്കിടെ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കുട്ടിയുടെ മൃതദേഹമായുള്ള ആംബുലന്‍സുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.  മൂന്നാം പിറന്നാള്‍ ദിനത്തിലാണ് ചേളാരി സ്വദേശി രാജേഷിന്റെ മകന്‍ അനയ് മരിച്ചത്.  കളിക്കുന്നതിനിടെ കണ്ണിനു പരുക്കേറ്റാണ് ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയവേണമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പിന്നീട് മയക്കാനുള്ള മരുന്ന് നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നാണ് വീട്ടുകാരുടെ ആരോപണം. 

16:07 (IST)08 Oct 2019





















ജോളിക്കെതിരെ സഹോദരന്‍ നോബി

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ സഹോദരന്‍ നോബി. ജോളിയെ ജയിലിൽനിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ജോളിക്ക് പണത്തോട് ആര്‍ത്തിയായിരുന്നെന്നും സഹോദരന്‍ നോബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  “ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോൾ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു.

13:43 (IST)08 Oct 2019





















കൂടത്തായി കൊലപാതക കേസ്: സയനൈഡ് കിട്ടിയതിനെക്കുറിച്ചു പ്രത്യേക സംഘം അന്വേഷിക്കുമെന്നു ഡിജിപി

കൂടത്തായി കൊലപാതക കേസ് വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണു പ്രതീക്ഷ. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്‌പി കെ.ജി.സൈമണുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുകയാണ് കേസിലെ പ്രധാന വെല്ലുവിളി. സയനൈഡിന്റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരമാണ്. അതിനുളള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടിയെന്നതു പ്രധാനമാണ്. അത് പ്രത്യേക സംഘം അന്വേഷിക്കും. ആവശ്യമെങ്കിൽ സാമ്പിളുകൾ വിദേശത്തേക്ക് അയയ്ക്കുമെന്നു ഡിജിപി പറഞ്ഞു.

09:49 (IST)08 Oct 2019





















Kerala Lottery Sthree Sakthi SS-178 Result: സ്ത്രീ ശക്തി SS-178 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Sthree Sakthi SS-178 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-178 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. Read More

09:48 (IST)08 Oct 2019





















വേഗത കൂട്ടി കൊച്ചി മെട്രോ; സർവീസുകൾ തമ്മിലുള്ള സമയവും കുറയും

മെട്രോ ട്രെയിൻ സർവീസിന് മഹരാജാസ് – തൈക്കൂടം സെക്ഷനിൽ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം മെട്രോ സുരക്ഷാ കമ്മിഷണര്‍ നീക്കി. നിലവിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് മഹരാജാസ് മുതലുള്ള പുതിയ സെക്ഷനിൽ മെട്രോ സർവീസ് നടത്തിയിരുന്നത്. വേഗനിയന്ത്രണം എടുത്തുമാറ്റിയതോടെ ഇനി മുതൽ മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വേഗതയിലായിരിക്കും മെട്രോ സർവീസ് നടത്തു.

ആലുവയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും ഇനി തൈക്കൂടത്തെത്തും. വേഗനിയന്ത്രണം നിലനിന്നിരുന്നതിനാല്‍ ഒന്നിടവിട്ടുള്ള ട്രെയിനുകള്‍ മാത്രമേ ഇതുവരെ തൈക്കൂടത്തേക്ക് സര്‍വീസ് നടത്തിയിരുന്നുള്ളൂ. വേഗനിയന്ത്രണം മാറിയതോടെ ഇനിമുതൽ 44 മിനിറ്റുകൾകൊണ്ട് ആലുവയിൽ നിന്ന് തൈക്കൂടത്ത് എത്താൻ സാധിക്കും. സർവീസുകൾ തമ്മിലുള്ള സമയവും കുറയും. നേരത്തെ ഓരോ 14 മിനിറ്റിലുമായിരുന്നു മെട്രോ ട്രെയിൻ എത്തിയിരുന്നത് ഇനി അത് ഏഴ് മിനിറ്റായി കുറയുമെന്നും അധികൃതർ അറിയിച്ചു.

09:48 (IST)08 Oct 2019





















കൂടത്തായി കൊലപാതക പരമ്പര; ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി സംഭവത്തിൽ ജോളിയെ സഹായിച്ചുവെന്ന് കരുതുന്ന കൂടുതൽ ആളുകളെ ഇന്ന് ചോദ്യം ചെയ്യും. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നു എന്ന് കരുതുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ ജോളിയുമായി അടുപ്പമുള്ളവർ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കൂടത്തായി സംഭവത്തിൽ ജോളിയെ സഹായിച്ചുവെന്ന് കരുതുന്ന കൂടുതൽ ആളുകളെ ഇന്ന് ചോദ്യം ചെയ്യും. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നു എന്ന് കരുതുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ ജോളിയുമായി അടുപ്പമുള്ളവർ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക.

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിയുമായി പണമിടപാട് നടത്തിയ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജോളിയും മനോജുമായി പണമിടപാട് രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മനോജ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് സിപിഎം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 october 08 weather crime traffic train airport