Latest Kerala News Highlights: തിരുവല്ല: പിറവം പള്ളിയിൽ നിന്ന് ഒരു വിശ്വാസികളെയും ഓർത്തഡോക്സ് സഭ പുറത്താക്കിയിട്ടില്ലെന്ന് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത. ആരാധനയ്ക്കായി എത്തുന്നവരെ വിലക്കില്ല. അടിസ്ഥാന കാര്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് യാക്കോബായ വിഭാഗവുമായി ചർച്ചകൾ നടക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമികൾക്കും കൂക്കിവിളിക്കുന്നവർക്കും പിറവം പള്ളിയിലേക്ക് പ്രവേശനമുണ്ടാവില്ല. സഭയിൽ പുനരൈക്യം ഉണ്ടാകണം.അതിനായി വസ്തുതകൾ മനസിലാക്കി എല്ലാവരും ഒന്നിച്ച് വരണം. വിശ്വാസികൾ ഒന്നിച്ച് നില്‍ക്കണം. അടിസ്ഥാന കാര്യങ്ങള്‍ അംഗീകരിക്കാന്‍ പോലും യാക്കോബായ വിഭാഗം തയ്യാറായില്ല. ഓർത്തഡോക്സ് സഭയുമായി ചർച്ച നടത്തണമെന്ന അന്ത്യോഖ്യാ പാത്രിയർക്കിസിന്റെ നിർദ്ദേശവും അവര്‍ പാലിച്ചില്ല. 1934 ലെ സഭാ ഭരണഘടന അംഗീകരിച്ചവർ കോടതി വിധിയെ അംഗീകരിക്കാത്തതെന്താണെന്നും തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ നേതാക്കൾക്കെതിരെ കുറിക്കു കൊള്ളുന്ന പരിഹാസവുമായി മുതിർന്ന നേതാവും മുൻ ഗവര്‍ണറുമായ കെ.ശങ്കരനാരായണൻ. ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലുള്ള ആർത്തിയാണ് സീറ്റ് കിട്ടാൻ പല നേതാക്കൾക്കുമെന്നും അത് അപകടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കെ.ബാബു, ഹൈബി ഈഡൻ, കെ.വി തോമസ് എന്നിവരെ വേദിയിലിരുത്തി ആരുടേയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എറണാകുളത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സംഭവം. ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി എട്ട് തവണ മത്സരിക്കുകയും കഴിഞ്ഞ തവണ ലോക്സഭയിലും ഇത്തവണ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കാൻ ശ്രമം നടത്തുകയും ചെയ്ത കെ.വി തോമസിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനമെന്നാണ് സൂചന.
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി. വിഷയത്തില്‍ ഇതുവരെയില്ലാത്ത വിധം ഗുണകരമായ ഇടപെടലാണു പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നാണു സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ജനകീയപ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന സമിതിയുടെ വിലയിരുത്തല്‍.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് കച്ചവട ആരോപണം ശക്തമാക്കി മുന്നണികള്‍. സംസ്ഥാനത്ത് സിപിഎം-ബിജെപി വോട്ട് കച്ചവടമാണു നടക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണു കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കോന്നിയിലല്ല കേരളത്തില്‍ വേറൊരു മണ്ഡലത്തിലും സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്ത് മഴയുടെ അളവ് വളരെ കുറവായിരുന്നു. കേരളത്തിൽ ചില സ്ഥലങ്ങളിൽ മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ മഴ ലഭിച്ചതേയില്ല. കൊല്ലത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്, അഞ്ചു സെന്രിമീറ്റർ. ചേർത്തല, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ മൂന്ന് നാളെ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കും.
പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ചോദ്യക്കടലാസ് ചോർത്തിയത് രണ്ടാം പ്രതി പ്രണവ് തന്നെയെന്ന് ക്രൈം ബ്രാഞ്ച്. പരീക്ഷ ഹാളിൽനിന്ന് യൂണിവേഴ്സിറ്റി കോളെജിലെ മറ്റൊരു വിദ്യാർഥിക്കു ചോദ്യക്കടലാസ് അയച്ചുനൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. Read More
അക്രമികൾക്കും കൂക്കിവിളിക്കുന്നവർക്കും പിറവം പള്ളിയിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത. സഭയിൽ പുനരൈക്യം ഉണ്ടാകണം.അതിനായി വസ്തുതകൾ മനസിലാക്കി എല്ലാവരും ഒന്നിച്ച് വരണം. വിശ്വാസികൾ ഒന്നിച്ച് നില്‍ക്കണം. അടിസ്ഥാന കാര്യങ്ങള്‍ അംഗീകരിക്കാന്‍ പോലും യാക്കോബായ വിഭാഗം തയ്യാറായില്ല. ഓർത്തഡോക്സ് സഭയുമായി ചർച്ച നടത്തണമെന്ന അന്ത്യോഖ്യാ പാത്രിയർക്കിസിന്റെ നിർദ്ദേശവും അവര്‍ പാലിച്ചില്ല. 1934 ലെ സഭാ ഭരണഘടന അംഗീകരിച്ചവർ കോടതി വിധിയെ അംഗീകരിക്കാത്തതെന്താണെന്നും തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു.
കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ നേതാക്കൾക്കെതിരെ കുറിക്കു കൊള്ളുന്ന പരിഹാസവുമായി മുതിർന്ന നേതാവും മുൻ ഗവര്‍ണറുമായ കെ.ശങ്കരനാരായണൻ. ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലുള്ള ആർത്തിയാണ് സീറ്റ് കിട്ടാൻ പല നേതാക്കൾക്കുമെന്നും അത് അപകടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കെ.ബാബു, ഹൈബി ഈഡൻ, കെ.വി തോമസ് എന്നിവരെ വേദിയിലിരുത്തി ആരുടേയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സ്വർണ വില കൂടി. ഗ്രാമിന് 30 രൂപയാണു കൂടിയത്. ഗ്രാമിന് 3,470 രൂപയും പവനു 27,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സംസ്ഥാനത്തു സ്വർണവിലയിൽ നേരിയ കുറവുണ്ടായി. ഗ്രാമിനു 50 രൂപയും പവനു 400 രൂപയുമാണു കുറഞ്ഞത്. ഇന്നലെ ഗ്രാമിനു 3,440 രൂപയും 27,520 രൂപയുമായിരുന്നു സ്വർണവില. Read More
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില് അദ്ദേഹത്തെ അനുസ്മരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി എം.എം മണി. ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്ന് അദ്ദേഹം പറയുന്നു.
എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാൽ രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത്. ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു . ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു.രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടത്-പിണറായി വിജയന്
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന് ഫ്ലാറ്റ് ഉടമകള്‍. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ ഇത് നീട്ടണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്. 180 കുടുംബങ്ങൾക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. 521 ഫ്ലാറ്റുകൾ മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും നേരത്തെ ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.
ഐഎസ്ആര്‍ഒയിലെ ശാസ്ത്രിജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാളി ശാസ്ത്രജ്ഞനായ എസ്.സുരേഷിനെയാണ് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനാണ് സുരേഷ്.ചൊവ്വാഴ്ച ഓഫീസിലെത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. Read More