Latest Kerala News Highlights: കൊച്ചി: ബിന്ദു അമ്മിണിക്കെതിരായ മുളക് സ്പ്രേ ആക്രമണത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി വിശദീകരക്കാൻ വനിതാ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്തത് ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നിലായിരുന്നു ബിന്ദുവിനു നേരെ ആക്രമണം നടന്നത്.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അസം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42)യെയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തായാണ് സംഭവം നടന്നത്.
ഉമർ അലിക്കൊപ്പം ദീപ പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടവി ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഇത് തല്ലിതകര്‍ത്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
ഡിസംബര്‍ 2 ന് ആരംഭിക്കുന്ന ബിഎസ്സി (ആന്വല്‍ സ്കീം) പാര്‍ട്ട് മൂന്ന് മെയിന്‍ ആൻഡ് സബ്സിഡിയറി വിഷയങ്ങള്‍ക്കുളള മേഴ്സിചാന്‍സ് പരീക്ഷയ്ക്ക് കാര്യവട്ടം എസ്ഡിഇ, എസ്എന്‍ കോളേജ്, കൊല്ലം, എസ്എന്‍ കോളേജ്, ചേര്‍ത്തല എന്നിവിടങ്ങള്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍. ഗവ.ആര്‍ട്സ് കോളേജ്, തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കാര്യവട്ടം എസ്ഡിഇയില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.
വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവങ്ങൾ. അഭിഭാഷകർ മജിസ്ട്രേറ്റ് ദീപ മോഹനനെ ചേംബറിൽ പൂട്ടിയിട്ടു. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. സിജെഎം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്. മജിസ്ട്രേറ്റിന്റെ കോടതി ബഹിഷ്കരിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. റിമാൻഡ് പ്രതിയെ അഭിഭാഷകരെത്തി മോചിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-421 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ AM 874108 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ AF 622485 ടിക്കറ്റ് നമ്പരിനാണ്. Read More
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അനുമതി തേടി സമർപ്പിച്ച ഇരുപതിൽ അധികം ഹർജികൾ ഹൈക്കോടതി തള്ളി. അപ്പീൽ
കമ്മിറ്റി അനുമതി നിരസിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ കോടതിയിലെത്തിയത്. കലോൽസവ തർക്കങ്ങൾ കോടതി പരിഗണിക്കേണ്ട
വിഷയമല്ലന്നും ഇത് കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലന്നും ചുണ്ടിക്കാട്ടിയാണ് ഹർജികൾ ജസ്റ്റീസ് പി.ബി സുരേഷ് കുമാർ തള്ളിയത് . തൃശൂർ കുട്ടനല്ലുർ സെൻറ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത് .
ബിന്ദു അമ്മിണിക്കെതിരായ മുളക് സ്പ്രേ ആക്രമണത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി വിശദീകരക്കാൻ വനിതാ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
തിരുവനന്തപുരം: 2019-20 അധ്യയന വർഷത്തെ പി.ജി ആയുർവേദ കോഴ്സിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. Read More
കനകമല തീവ്രവാദ ക്യാംപ് യുഎപിഎ കേസില്‍ ഒന്നാം പ്രതി തലശേരി ചൊക്ലി മദീന മഹലില്‍ മന്‍സീദി(33)നു ജീവപര്യന്തം കഠിനതടവ്. മറ്റു അഞ്ച് പ്രതികളെയും എന്‍ഐഎ കോടതി കഠിനതടവിനു ശിക്ഷിച്ചു. രണ്ടാം പ്രതി തൃശൂര്‍ ചേലാട് അമ്പലത്ത് വീട്ടില്‍ സ്വാലിഹ് മുഹമ്മദി(29)നു 10 വര്‍ഷം, മൂന്നാം പ്രതി കോയമ്പത്തൂര്‍ കോട്ടൈപുത്തൂര് സ്വദേശി റാഷിദ് അലി(27)ക്ക് ഏഴു വര്‍ഷം, നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്കീലന്കണ്ടി വീട്ടില്‍ എന്‍.കെ റംഷാദി(27)നു മൂന്നു വര്‍ഷം, അഞ്ചാം പ്രതി മലപ്പൂറം തിരൂര്‍ പൂക്കാട്ടില്‍ വീട്ടില്‍ സഫ്വാന്(33) എട്ടു വര്‍ഷം, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ വീട്ടില്‍ മൊയ്നുദ്ദീന് പാറക്കടവത്തി(27)നു മൂന്നു വര്‍ഷം എന്നിങ്ങനെയാണു ശിക്ഷ. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.43 എന്ന നിലയിലാണ്. Read More
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് പിടിയിലായ സിപിഎം പ്രവർത്തകരായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം നിരസിച്ചു. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷൻ ബഞ്ച് തള്ളിയത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യുഎപിഎ) ചുമത്തിയ ഇരുവർക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സർക്കാം വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. Read More
കഴിഞ്ഞദിവസം ബിന്ദു അമ്മിണിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം നടന്നിരുന്നു. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്തായിരുന്നു ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-421 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42)യെയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തായാണ് സംഭവം നടന്നത്.